ആകര്‍ഷകമായ അണ്‍ലിമിറ്റഡ് പ്ലാനുകളുമായി ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ്

|

എയര്‍ടെല്‍, ബിഎസ്എന്‍എല്‍, എസിടി ഫൈബര്‍നെറ്റ് മുതലായവ രാജ്യത്തെ പ്രമുഖ ബ്രോഡ്ബാന്‍ഡ് സേവനദാതാക്കളാണ്. ജിയോ ഗിഗാഫൈബറിലൂടെ വൈകാതെ റിലയന്‍സും ഈ മേഖലയിലേക്ക് കടന്നുവരും.

ആകര്‍ഷകമായ അണ്‍ലിമിറ്റഡ് പ്ലാനുകളുമായി ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡ്

 

ഡിടിച്ച് സേവദാതാവായ ടാറ്റാ സ്‌കൈ അടുത്തിടെ ബ്രോഡ്ബാന്‍ഡ് സേവനം ആരംഭിച്ചിരുന്നു. 14 നഗരങ്ങളില്‍ ആരംഭിച്ച സേവനം ഇപ്പോള്‍ 20 നഗരങ്ങളില്‍ ലഭ്യമാണ്.

ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍

ബ്രോഡ്ബാന്‍ഡ് പ്ലാനുകള്‍

999 രൂപ മുതലുള്ള പ്രതിമാസ പ്ലാനുകളാണ് ടാറ്റാ സ്‌കൈ ബ്രോഡ്ബാന്‍ഡിലുള്ളത്. ഇതില്‍ 10Mbps വേഗത ലഭിക്കും. 50Mbps വേഗത ഉറപ്പുനല്‍കുന്ന 1249 രൂപയുടെ പ്രതിമാസ പ്ലാനും 100 Mbps വേഗതയോട് കൂടിയ 1599 രൂപയുടെ പ്ലാനും ആകര്‍ഷകമാണ്.

പ്രത്യേക ഡിസ്‌കൗണ്ടുകള്‍

പ്രത്യേക ഡിസ്‌കൗണ്ടുകള്‍

50Mbps വേഗതയില്‍ 200 GB ഡാറ്റ ലഭിക്കുന്ന 999 രൂപയുടെ പ്ലാന്‍ ഏറെ ജനപ്രീതി നേടിക്കഴിഞ്ഞു. ആറുമാസത്തെ തുക ഒരുമിച്ച് അടച്ചാല്‍ 600 രൂപ പ്രത്യേക ഡിസ്‌കൗണ്ടുകള്‍ ലഭിക്കും. അതായത് ആറുമാസത്തേക്ക് 5395 രൂപ അടച്ചാല്‍ മതി.

 പ്ലാനുകള്‍

പ്ലാനുകള്‍

ഒരുവര്‍ഷത്തെ തുക ഒരുമിച്ച് അടയ്ക്കുന്നവര്‍ക്ക് 1798 രൂപ ലാഭിക്കാനാകും. മൂന്നുമാസം, 6 മാസം, 12 മാസം എന്നീ കാലാവധികളില്‍ പ്ലാനുകള്‍ സ്വന്തമാക്കാനും കഴിയും. ജിയോ ഗിഗാഫൈബറിന് വെല്ലുവിളിയാകുന്ന പ്ലാനുകളാണ് ഇവയെന്ന് നിസ്സംശയം പറയാം.

ലഭ്യത
 

ലഭ്യത

അഹമ്മദാബാദ്, ബംഗളൂരു, ഭോപ്പാല്‍, ചെന്നൈ, ഗാസിയാബാദ്, ഗുര്‍ഗാവോണ്‍, ഗ്രേറ്റര്‍ നോയ്ഡ, ജയ്പൂര്‍, ജോധ്പൂര്‍, മുംബൈ, പൂനെ, സൂററ്റ് തുടങ്ങിയ നഗരങ്ങളില്‍ മാത്രമാണ് ഇപ്പോള്‍ ടാറ്റാ സ്‌കൈയുടെ ബ്രോഡ്ബാന്‍ഡ് സേവനമുള്ളത്.

അധിക സേവനങ്ങള്‍

അധിക സേവനങ്ങള്‍

50 ശതമാനം വിലക്കഴിവില്‍ ഹംഗാമ വരിക്കാരാകാന്‍ ടാറ്റാ സ്‌കൈ നിങ്ങള്‍ക്ക് അവസരം നല്‍കുന്നു. വിവിധ ഭാഷകളിലെ സിനിമകളും മ്യൂസിക് വീഡിയോകളും യഥേഷ്ടം കാണാന്‍ ഇത് സഹായിക്കും. ടാറ്റാ സ്‌കൈ ആന്‍ഡ്രോയ്ഡ്, iOS ആപ്പും പുറത്തിറക്കിയിട്ടുണ്ട്. ഇതുപയോഗിച്ച് അക്കൗണ്ടിന്റെ കാലാവധി അറിയാന്‍ കഴിയും. മാത്രമല്ല റീചാര്‍ജ്, സ്പീഡ് ടെസ്റ്റ് എന്നിവ ചെയ്യാം. ഡാറ്റയുടെ ഉപയോഗം നിരീക്ഷിക്കാനും സര്‍വ്വീസുമായി ബന്ധപ്പെട്ട അഭ്യര്‍ത്ഥനകള്‍ നല്‍കാനും ആപ്പ് മതി.

Most Read Articles
Best Mobiles in India

English summary
Airtel, BSNL and ACT Fibernet are some of the popular service providers. Reliance Jio is also gearing up to launch the JioGigaFiber soon. DTH operator Tata Sky also recently started its broadband operations. From having operations in 14 cities, the Tata Sky Broadband service is now expanded to 20 cities. Here is what you need to know about the Tata Sky broadband plans.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X