Home
News

ഒരു മാസ സൗജന്യത്തോടെ ടാറ്റാ സ്‌കൈയുടെ പുതിയ ഫ്‌ളെക്‌സി വാര്‍ഷിക പ്ലാന്‍

ഫ്‌ളെക്‌സി വാര്‍ഷിക പ്ലാന്‍ ആകര്‍ഷകമാക്കി അവതരിപ്പിച്ച് ടാറ്റാ സ്‌കൈ. പുതിയ പ്ലാന്‍ എടുക്കുന്നവര്‍ക്ക് ഒരു മാസം സൗജന്യമായി സേവനം ലഭിക്കും. അതായത് ഒരു വര്‍ഷത്തെ പണം അടച്ച് 13 മാസം ഡിടിഎച്ച് സേവനം ആസ്വദിക്കാം.

ഒരു മാസ സൗജന്യത്തോടെ ടാറ്റാ സ്‌കൈയുടെ പുതിയ ഫ്‌ളെക്‌സി വാര്‍ഷിക പ്ലാന്

റീചാര്‍ജ്ജ് ചെയ്ത് 48 മണിക്കൂറിനുള്ളില്‍ ഒരു മാസ സൗജന്യ സേവനം ക്രെഡിറ്റ് ചെയ്യും. നേരത്തേ പ്ലാന്‍ കാലാവധി തീര്‍ന്നതിന് ശേഷമാണ് ഒരു മാസ സൗജന്യം നല്‍കിയിരുന്നത്.

 ടാറ്റാ സ്‌കൈ

ടാറ്റാ സ്‌കൈ

ദിവസങ്ങള്‍ക്ക് മുമ്പ് അവതരിപ്പിച്ച പ്ലാന്‍ തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ഇഷ്ടാനുസരണം ചാനലുകള്‍ കൂട്ടിച്ചേര്‍ക്കാനും വേണ്ടന്ന് വയ്ക്കാനും കഴിയും. ഇതിന് പുറമെ റീചാര്‍ജ് തുകയ്ക്ക് സമാനമായ കൂപ്പണുകളും ലഭിക്കും. 12 മാസ വരിസംഖ്യ ടാറ്റാ സ്‌കൈ വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ അടച്ച് പ്ലാന്‍ സ്വന്തമാക്കാം.

സമാനമായ ഓഫറുകൾ

സമാനമായ ഓഫറുകൾ

പ്രതിമാസ വരിസംഖ്യയെ 12 കൊണ്ട് ഗുണിച്ച് അടയ്‌ക്കേണ്ട തുക കണ്ടെത്താവുന്നതാണ്. ഡിഷ് ടി.വിയും ഡി2എച്ചും സമാനമായ ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഡി2എച്ചിന്റെ 3 മാസ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 7 ദിവസവും ആറുമാസ പ്ലാനിനൊപ്പം 15 ദിവസവും 11 മാസ പ്ലാന്‍ എടുക്കുന്നവര്‍ക്ക് 30 ദിവസവും 22 മാസ പ്ലാനിനൊപ്പം 60 ദിവസവും 44 മാസ പ്ലാന്‍ തിരഞ്ഞെടുക്കുന്നവര്‍ക്ക് 120 ദിവസവും 55 മാസ പ്ലാനിനൊപ്പം 150 ദിവസും അധികമായി ലഭിക്കും.

ഡിഷ് ടി.വി

ഡിഷ് ടി.വി

ഡിഷ് ടി.വിയുടെ മൂന്നുമാസ പ്ലാനിനൊപ്പം ഏഴ് ദിവസവും ആറുമാസ പ്ലാനിനൊപ്പം 15 ദിവസവും 11 മാസ പ്ലാനിനൊപ്പം 30 ദിവസവും കൂടുതലായി നല്‍കുന്നു.

More from GizBot

Best Mobiles in India

English summary
Tata Sky New Flexi Annual Plan Channels, Price List: Tata Sky has unveiled a new Flexi Annual plan offer under which the DTH provider is offering a month's recharge value for free to its subscribers who recharge for 12 months. The offer listed on the company's website is valid from July 29, 2019.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X