Home
News

TCL-ന്റെ പുതിയ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ എത്തുന്നു

By Samuel P Mohan

സ്മാര്‍ട്ട് ടിവി ഇക്കോസിസ്റ്റത്തില്‍ വലിയൊരു മാറ്റം വരുത്താന്‍ പോവുകയാണ് ടിസിഎല്‍. കമ്പനിയുടെ പുതിയ സ്മാര്‍ട്ട് ടിവി റേഞ്ചായ iFFALCON ആണ് ഇതിനായി എത്തിയിരിക്കുന്നത്. ആന്‍ഡ്രോയിഡ് 7 ആണ് ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇന്ത്യന്‍ പ്രേക്ഷകര്‍ക്ക് മികച്ച രീതിയിലെ ഓഡിയോ അനുഭവവും വിഷ്വല്‍ അനുഭവവും നല്‍കുമെന്നു കമ്പനി പറയുന്നു.

TCL-ന്റെ പുതിയ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ എത്തുന്നു

ടിസിഎല്‍ ന്റെ വരാനിരിക്കുന്ന സ്മാര്‍ട്ട് ടിവിയില്‍ സ്ഥിരതയുളളതും സുഗമവും സൗകര്യപ്രദവുമായ വലിയ സ്‌ക്രീനാണ് ലക്ഷ്യമിടുന്നത്. കൂടാതെ ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉള്‍പ്പെടുത്തി വില കുറഞ്ഞ രീതിയില്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് ടിസിഎല്‍ ലക്ഷ്യമിടുന്നത്.

ഇന്ത്യയിലെ മൂന്നു മികച്ച ടിവി നിര്‍മ്മാതാക്കളില്‍ ഒന്നാണ് ടിസിഎല്‍. കമ്പനി ഓണ്‍ലൈന്‍ മാര്‍ക്കറ്റിങ്ങായ ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്നാണ് സ്മാര്‍ട്ട് ടിവി ബ്രാന്‍ഡ് iFFALCON ഇന്ത്യയില്‍ അവതരിപ്പിക്കുന്നത്. 2018 ഏപ്രില്‍ 26നാണ് പുതിയ സ്മാര്‍ട്ട് ടിവിയുടെ പരിപാടി. ഇന്ത്യന്‍ വിപണിയില്‍ നൂതന സ്മാര്‍ട്ട് ടിവി ഓഫറുകളുടെ ആവശ്യകത വര്‍ദ്ധിപ്പിക്കുന്നതിന് വേണ്ടിയുളള പുതിയ iFFALCON സ്മാര്‍ട്ട് ടിവി ശ്രേണി രൂപകല്‍പന ചെയ്തിട്ടുണ്ട്. ഈ ശ്രേിണിയില്‍ വരുന്ന വലിയ സ്‌ക്രീന്‍ ടിവിയില്‍ മികച്ച മള്‍ട്ടിമീഡിയ അനുഭവം നല്‍കുന്ന രീതിയിലാണ് രൂപകല്‍പന ചെയ്തിരിക്കുന്നത്.

TCL-ന്റെ പുതിയ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ എത്തുന്നു

ടിസിഎല്ലിന്റെ ക്രൗണ്‍ ജ്യുവല്‍ സ്മാര്‍ട്ട് ടിവികള്‍ 'വിവിഡ് വ്യൂ' ടെക്‌നോളജിയാണ് ഉപയോഗിച്ചിരിക്കുന്നത്. ഈ പുതിയ സാങ്കേതികവിദ്യ ആരേയും ആകര്‍ഷിക്കുന്ന വര്‍ണ്ണാനുഭവവും നല്‍കുന്നു. നിങ്ങളുടെ മുറിയിലെ ഓരോ മൂലയിലും ഇതിന്റെ തീവ്രത എത്തുന്നു.

പുതുതായി എത്തുന്ന ഉപയോക്താക്കള്‍ക്ക് കസ്റ്റമൈസേഷനും വളരെ സൗകര്യപ്രദവുമാണ് iFFALCON വാഗ്ദാനം ചെയ്യുന്നത്. ഹോം എന്റര്‍ടെയ്‌മെന്റിന്റെ ആവശ്യകതകള്‍ ഇതിലൂടെ പരിഹരിക്കുകയും ചെയ്യുമെന്ന് കമ്പനി വ്യക്തമാക്കുന്നു.

TCL-ന്റെ പുതിയ സ്മാര്‍ട്ട് ടിവി ഇന്ത്യയില്‍ എത്തുന്നു

ഉത്പന്നത്തിന്റെ അപ്‌ഡേറ്റുകള്‍

ടിസിഎല്‍ iFFALCON സ്മാര്‍ട്ട് ടിവി ഒന്നിലധികം വിലയുളള സെഗ്മെന്റില്‍ എത്തുമെന്നു പ്രതീക്ഷിക്കുന്നു. ഇപ്പോള്‍ നമുക്കറിയാം കമ്പനിയുടെ ക്രൗണ്‍ ജ്വവല്‍ എത്തുന്നത് 32 ഇഞ്ച് എല്‍ഇഡി മേഡല്‍, 42 ഇഞ്ച് മോഡല്‍, യുഎച്ച്ഡി മോഡല്‍ എന്നിവ മികച്ച ഇന്‍-ക്ലസ് ബിഗ് ടിവി അനുഭവം വാഗ്ദാനം ചെയ്യുന്നു. കമ്പനിയുടെ എത്താനിരിക്കുന്ന ഉത്പന്നത്തിന്റെ അപ്‌ഡേറ്റുകള്‍ ഉടന്‍ തന്നെ ഞങ്ങള്‍ എത്തിക്കുന്നതാണ്.

ആ വലിയ ദിവസത്തിനായി കാത്തിരിക്കുക

ഫ്‌ളിപ്കാര്‍ട്ടുമായി ചേര്‍ന്ന് എത്തുന്ന iFFALCON ഉപയോക്തൃത അടിത്തറയുടെ വ്യത്യസ്ഥമായ ആവശ്യകതകള്‍ നിറവേറ്റാന്‍ ലക്ഷ്യമിടുന്നു. ഏപ്രില്‍ 26നാണ് ലോഞ്ച് ചെയ്യുന്നത്. മള്‍ട്ടിമീഡിയ ആവശ്യങ്ങള്‍ക്കായി ആരേയും ആകര്‍ഷിക്കുന്ന രീതിയിലായിരിക്കും സ്മാര്‍ട്ട് ടിവി എത്തുന്നത്.

More from GizBot

Best Mobiles in India

English summary
TCL is all set to change smart TV ecosystem in India with the launch of company's new iFFALCON TV range. The TVs will be launched on April 26, 2018 in the Indian market. Through its exclusive partnership with Flipkart, TCL is aiming to deliver a highly-customized, one-stop solution aimed at fulfilling the varied entertainment requirements of the young consumer base.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X