സ്മാര്‍ട്ട് ടിവികളിലെ പുത്തന്‍ താരോദയമായി ടിസിഎല്‍ X4 QLED ടിവി; കാത്തിരിക്കുന്നത് കണ്ണഞ്ചിപ്പിക്കുന്ന സവിശേഷതകള്‍

|

പ്രീമിയം സ്മാര്‍ട്ട് ടിവി വിപണിയെ ഇളക്കിമറിച്ച് ടിസിഎല്‍ X4 QLED ടിവി എത്തിക്കഴിഞ്ഞു. ദൃശ്യ-ശബ്ദ വിസ്മയം തീര്‍ക്കാന്‍ സാധിക്കുന്ന ടിവിയുടെ വില 1,09,990 രൂപയാണ്. മറ്റ് സ്മാര്‍ട്ട് ടിവികളില്‍ ലഭിക്കാത്ത നിരവധി ഫീച്ചറുകള്‍ ഉണ്ടെന്നതാണ് ഇതിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പ്രീമിയം സ്മാര്‍ട്ട് ടിവി വിപണിയിലെ മത്സരം ടിസിഎല്‍ കടുപ്പിക്കുമെന്ന് ഉറപ്പ്.

 

ദൃശ്യമികവ്

ദൃശ്യമികവ്

ടിസിഎല്‍ X4 QLED ടിവിയുടെ ക്വാണ്ടം ഡോട്ട് ഡിസ്‌പ്ലേയുടെ റെസല്യൂഷന്‍ 3840X2160 പിക്‌സലാണ്. ഐപിഎസ് എല്‍സിഡി പാനലിനെ അപേക്ഷിച്ച് ചെറിയ സെമികണ്ടക്ടറുകള്‍ ഉപയോഗിക്കുന്നതിനാല്‍ ഇതിന് നിറങ്ങള്‍ കൂടുതല്‍ മിഴിവോടെ പുന:സൃഷ്ടിക്കാന്‍ കഴിയുന്നു.

മറ്റ് സ്മാര്‍ട്ട് ടിവികളില്‍ ഇല്ലാത്ത എന്നാല്‍ ടിസിഎല്‍ നല്‍കുന്ന ഒരു ഫീച്ചറാണ് ലോക്കല്‍ ഡിമ്മിംഗ്. ഇത് ബ്രൈറ്റ്‌നസ്സ് നിയന്ത്രിച്ച് ദൃശ്യങ്ങളുടെ മേന്മ വര്‍ദ്ധിപ്പിക്കും. ഹൈ റെസല്യൂഷന്‍ വീഡിയോകള്‍ കാണുമ്പോള്‍ ഇത് അനുഭവിച്ചറിയാനാകും.

ടിസിഎല്‍ X4 QLED ടിവിയില്‍ MEMC 120Hz എന്ന സ്വന്തം സോഫ്റ്റ്‌വെയറാണ് ഉപയോഗിച്ചിരിക്കുന്നത്. മൊത്തത്തിലുള്ള മള്‍ട്ടിമീഡിയ അനുഭവം അത്യന്തം ആസ്വാദ്യകരമാക്കാന്‍ ഇത് സഹായിക്കുന്നു. 60fps വീഡിയോകള്‍ പ്ലേ ചെയ്യുമ്പോള്‍ MEMC ഓരോ ഫ്രെയിമിനും പകര്‍പ്പുണ്ടാക്കി അതിനെ 120 fps വീഡിയോയാക്കി മാറ്റും. ഗെയിമുകള്‍ കളിക്കുമ്പോഴും ടിവിയുടെ ദൃശ്യമികവ് നിങ്ങളുടെ മനം കവരും.

ശബ്ദ മേന്മ

ശബ്ദ മേന്മ

ശബ്ദത്തിന്റെ കാര്യത്തില്‍ ടിസിഎല്‍ X4 QLED ടിവിയൊരു താരമാണ്. 40 W-ന്റെ ആറ് സ്പീക്കറുകള്‍ ടിവിയില്‍ ഉപയോഗിച്ചിരിക്കുന്നു.

മികച്ച ഗുണമേന്മയുള്ള സ്പീക്കറുകള്‍ ആയതിനാല്‍ ശബ്ദം എത്ര ഉയര്‍ത്തിയാലും പതര്‍ച്ചയോ വ്യക്തതക്കുറവോ അനുഭവപ്പെടുന്നില്ല. ഡോള്‍ബി ഡിജിറ്റല്‍, ഡിടിഎസ് പ്രീമിയം സവിശേഷതകളും ഇതിനുണ്ട്.

ഡോള്‍ബി ഡിജിറ്റല്‍ സാങ്കേതികവിദ്യയുടെ സാന്നിധ്യം ചെറിയ ശബ്ദങ്ങള്‍ പോലും വ്യക്തതയോടെ ചെവിയിലെത്തിക്കുന്നു.

 

ആന്‍ഡ്രോയ്ഡ് ടിവി
 

ആന്‍ഡ്രോയ്ഡ് ടിവി

ആന്‍ഡ്രോയ്ഡ് 8 ഒറിയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഗൂഗിളിന്റെ സാക്ഷ്യപത്രത്തോട് കൂടിയ ആന്‍ഡ്രോയ്ഡ് ടിവിയാണ് ടിസിഎല്‍ X4 QLED ടിവി. അതിനാല്‍ യഥാര്‍ത്ഥ 4K HDR വീഡിയോകള്‍ നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ എന്നിവയില്‍ നിന്ന് കാണാന്‍ കഴിയും. പ്ലേസ്റ്റോറില്‍ നിന്ന് വലിയ സ്‌ക്രീനുകള്‍ക്ക് വേണ്ടി തയ്യാറാക്കിയ ആപ്പുകളും ഗെയിമുകളും തിരഞ്ഞെടുക്കാനും അവസരമുണ്ട്.

64 ബിറ്റ് ക്വാഡ് കോര്‍ ചിപ്‌സെറ്റില്‍ പ്രവര്‍ത്തിക്കുന്ന ടിവിയുടെ റാം 2.6 GB-യും ഇന്റേണല്‍ സ്റ്റോറേജ് 16GB-യുമാണ്. മെമ്മറിയെ കുറിച്ച് ആശങ്കയില്ലാതെ തന്നെ ആവശ്യമുള്ള ആപ്പുകളും ഗെയിമുകളും ഇന്‍സ്‌റ്റോള്‍ ചെയ്യാമെന്ന് ചുരുക്കം. ചിപ്‌സെറ്റിന്റെ ശക്തിയില്‍ തടസ്സങ്ങളില്ലാതെ ഗെയിമുകള്‍ കളിക്കാവുന്നതാണ്.

രൂപകല്‍പ്പന

രൂപകല്‍പ്പന

7.9 മില്ലീമീറ്റര്‍ കനമുള്ള ബെസെല്‍ ലെസ് രൂപകല്‍പ്പനയാണ് ടിസിഎല്‍ X4 QLED ടിവിയില്‍ സ്വീകരിച്ചിരിക്കുന്നത്. ഒരു നാണയത്തിന്റെ കനം മാത്രമുള്ളതിനാല്‍ ഇത് എവിടെ വേണമെങ്കിലും വയ്ക്കാന്‍ കഴിയും. ലോഹ ഫ്രെയിം രൂപകല്‍പ്പന ടിവിക്ക് ബലവും ദൃഢതയും നല്‍കുന്നു.

U ആകൃതിയിലുള്ള സ്റ്റാന്‍ഡ് ടിവിക്കൊപ്പം ലഭിക്കും. അതുകൊണ്ട് തന്നെ ടിവി പരന്ന പ്രതലത്തില്‍ അനങ്ങാതെ ഉറച്ചിരിക്കുമെന്ന് കമ്പനി പറയുന്നു.

മുന്നില്‍ സ്ഥിതിചെയ്യുന്ന ഹാര്‍മണ്‍/കാര്‍ഡോണ്‍ 40W സ്പീക്കറുകള്‍ രണ്ട് തരത്തില്‍ ഗുണകരമാണ്. സ്പീക്കറുകള്‍ മുന്നിലായതിനാല്‍ ശബ്ദം നേരിട്ട് കാഴ്ചക്കാരിലെത്തുന്നു. ഹാര്‍മണ്‍/കാര്‍ഡോണ്‍ ലോഗോ ടിവിയുടെ സൗന്ദര്യം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നുണ്ട്.

സവിശേഷതകൾ

സവിശേഷതകൾ

മൂന്ന് HDMI പോര്‍ട്ടുകള്‍, രണ്ട് USB-A പോര്‍ട്ടുകള്‍ എന്നിവ ടിവിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. സെറ്റ്‌ടോപ് ബോക്‌സ്, ഗെയിമിംഗ് കണ്‍സോള്‍, കമ്പ്യൂട്ടര്‍ മുതലായവ അനാസായം ടിവിയുമായി ബന്ധിപ്പിക്കാന്‍ കഴിയും.

രണ്ട് USB-A പോര്‍ട്ടുകള്‍ ഉള്ളതിനാല്‍ കീബോര്‍ഡ്, മൗസ് എന്നിവ മാത്രമല്ല പെന്‍ഡ്രൈവ് പോലുള്ള സ്‌റ്റോറേജ് ഡിവൈസുകളും സൗകര്യപ്രദമായി ഉപയോഗിക്കാം.

മൊത്തത്തില്‍ ടിസിഎല്‍ X4 QLED ടിവി പ്രീമിയം സവിശേഷതകളുടെ കലവറ തന്നെയാണ്. മികച്ച ഗുണമേന്മയുള്ള HDR ഡിസ്‌പ്ലേ, 40W ഹാര്‍മണ്‍/കാര്‍ഡോണ്‍ സ്പീക്കറുകള്‍, ഗൂഗിള്‍ സര്‍ട്ടിഫൈ ചെയ്ത ആന്‍ഡ്രോയ്ഡ് ടിവി ഓപ്പറേറ്റിംഗ് സിസ്റ്റം എന്നിങ്ങനെ പോകുന്നു ടിവിയുടെ ആകര്‍ഷണങ്ങള്‍. സ്വന്തമാക്കാന്‍ പറ്റിയ ലക്ഷണമൊത്ത സ്മാര്‍ട്ട് ടിവി തന്നെയാണ് ടിസിഎല്‍ X4 QLED ടിവി.

Best Mobiles in India

English summary
TCL X4 QLED TV: Sets a benchmark in the smart-television segment with these class leading features

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X