ലോക ഐ.ടി ഭൂപടത്തില്‍ ഉയരങ്ങള്‍ താണ്ടി ടി.സി.എസ്

Posted By:

ഇന്ത്യന്‍ ഐ.ടി വ്യവസായത്തിന് അഭിമാനമായി ടാറ്റ കണ്‍സള്‍ട്ടന്‍സി സൊലൂഷന്‍സ്. ഇന്ത്യയിലെ ഏറ്റവും വലിയ ഐ.ടി. സര്‍വീസ് പ്രൊവൈഡറായ ടി.സി.എസ് ലോകത്തെ ഏറ്റവും മികച്ച 10 ഐ.ടി സര്‍വീസ് കമ്പനികളുടെ പട്ടികയില്‍ ഇടംനേടിക്കൊണ്ടാണ് കരുത്തറിയിച്ചിരിക്കുന്നത്. 2012-ല്‍ 13 -സ്ഥാനത്തായിരുന്ന കമ്പനി 2013-2014 സാമ്പത്തിക വര്‍ഷത്തിലാണ് പത്താം സ്ഥാനത്തെത്തിയത്.

HfS റിസര്‍ച്ച് എന്ന കമ്പനി തയാറാക്കിയ പട്ടികയിലാണ് ടി.സി.എസ്. ആദ്യ പത്തില്‍ ഇടംപിടിച്ചത്. കമ്പനിയുടെ ഐ.ടി. സര്‍വീസില്‍ നിന്നു മാത്രമുള്ള വരുമാനം 10.1 ബില്ല്യന്‍ ഡോളര്‍ ആണ് എന്നാണ് കണക്കാക്കിയിരിക്കുന്നത്. ആദ്യ പത്തില്‍ ഇടം നേടിയ ഏക ഇന്ത്യന്‍ കമ്പനിയും ടി.സി.എസ്. ആണ്.

പന്ത്രണ്ട് വര്‍ഷം മുമ്പ്, ടി.സി.എസിന്റെ വരുമാനം 1 ബില്ല്യന്‍ ഡോളര്‍ ആയ സമയത്തുതന്നെ സി.ഇ.ഒ രാമദൊരൈ, കമ്പനി 2010 ആവുമ്പോഴേക്കും ആഗോളതലത്തില്‍ മികച്ച 10 കമ്പനികളില്‍ ഒന്നായി മാറുമെന്ന് പറഞ്ഞിരുന്നു. മൂന്നുവര്‍ഷം കഴിഞ്ഞിട്ടാണെങ്കിലും ടി.സി.എസ് അത് യാദാര്‍ഥ്യമാക്കി.

ഐ.ബി.എം, ഫ്യുജിറ്റ്‌സു, ഹ്യൂലറ്റ് പക്കാഡ്, ആക്‌സഞ്ചര്‍ എന്നിവയാണ് ആദ്യ നാല് സ്ഥാനങ്ങളില്‍ ഉള്ള കമ്പനികള്‍. ഇന്ത്യന്‍ കമ്പനികളില്‍ കോഗ്നിസന്റ് 15-ാം സ്ഥാനത്തും ഇന്‍ഫോസിസ് 18-ാമതും വിപ്രാ 20-ാമതുമാണ്.

Hfs -ന്റെ പട്ടികയില്‍ ആദ്യ പത്തു സ്ഥാനം നേടിയ കമ്പനികള്‍ ചുവടെ കൊടുക്കുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

IBM

വരുമാനം: 54.4 ബില്ല്യന്‍ ഡോളര്‍

Fujitsu

വരുമാനം: 32.1 ബില്ല്യന്‍ ഡോളര്‍

HP

വരുമാനം: 29.2 ബില്ല്യന്‍ ഡോളര്‍

Accenture

വരുമാനം: 25.4 ബില്ല്യന്‍ ഡോളര്‍

NTT

വരുമാനം: 16.7 ബില്ല്യന്‍ ഡോളര്‍

 

SAP

വരുമാനം: 15.4 ബില്ല്യന്‍ ഡോളര്‍

 

Oracle

വരുമാനം: 13.5 ബില്ല്യന്‍ ഡോളര്‍

 

CapGemini

വരുമാനം: 13.4 ബില്ല്യന്‍ ഡോളര്‍

 

CSC

വരുമാനം: 12.4 ബില്ല്യന്‍ ഡോളര്‍

 

TCS

വരുമാനം: 12.4 ബില്ല്യന്‍ ഡോളര്‍

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot