Home
News

കൂടെക്കിടക്കുന്നവനേ രാപ്പനി അ‌റിയൂ! ബിഎസ്എൻഎൽ 4ജി എല്ലായിടത്തും എത്താൻ 18 മാസം എടുക്കുമെന്ന് ടാറ്റ

ബിഎസ്എൻഎൽ (BSNL) 4ജി ഇപ്പോ​ഴെത്തും നാളെയെത്തും മറ്റന്നാളെത്തും എന്ന് കേന്ദ്ര ടെലിക്കോം മന്ത്രിയും ബിഎസ്എൻഎൽ അ‌ധികൃതരുമൊക്കെ പറയാൻ തുടങ്ങിയിട്ട് നാളുകളേറെയായി. ബിഎസ്എൻഎൽ 4ജി രാജ്യത്ത് എല്ലായിടത്തും എത്തിക്കാനുള്ള നടപടികൾ ഇതിനകം തുടങ്ങിയിട്ടുണ്ട് എന്നത് വാസ്തവമാണെങ്കിലും ഇത് എപ്പോൾ പൂർത്തിയാകും എന്നത് സംബന്ധിച്ച് കൃത്യമായ വിവരം ഇവർക്കില്ല.

കൂടെക്കിടക്കുന്നവനേ രാപ്പനി അ‌റിയൂ എന്ന് പറയും പോലെ ഇക്കാര്യത്തിൽ എന്തെങ്കിലും കൃത്യമായ ഒരു ഉത്തരം പറയാൻ കഴിയുക ടിസിഎസിനാണ് (ടാറ്റ കൺസൾട്ടൻസി സർവീസസ്). കാരണം ബിഎസ്എൻഎൽ 4ജി വ്യാപനം നടക്കുന്നത് ടിസിഎസിന്റെ ആസൂത്രണത്തിനും മേൽനോട്ടത്തിനും കീഴിലാണ്. അ‌തിനാൽത്തന്നെ ബിഎസ്എൻഎൽ അ‌ധികൃതരെക്കാൾ ഇക്കാര്യത്തിൽ ഉത്തരം നൽകാനാകുക ടിസിഎസിനാണ്.

ബിഎസ്എൻഎൽ 4ജി എല്ലായിടത്തും എത്താൻ 18 മാസം എടുക്കുമെന്ന് ടാറ്റ

ബിഎസ്എൻഎൽ 4ജി വ്യാപനം എപ്പോൾ പൂർത്തിയാകും എന്ന് ചോദിക്കുന്നവർക്കുള്ള ടിസിഎസിന്റെ ഉത്തരം ഇപ്പോൾ എത്തിയിട്ടുണ്ട്. 18 മാസത്തിനുള്ളിൽ രാജ്യത്ത് എല്ലായിടത്തും ബിഎസ്എൻഎൽ 4ജി ലഭ്യമാകും എന്നാണ് ടിസിഎസിന്റെ വെളിപ്പെടുത്തൽ. അതായത് 2025-ന്റെ തുടക്കത്തോടെ ബിഎസ്എൻഎൽ ഇന്ത്യയിൽ 1 ലക്ഷം സൈറ്റുകളിൽ 4ജി ലഭ്യമാക്കും.

ഏകദേശം 12-18 മാസത്തിനുള്ളിൽ 1 ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎല്ലിനായി 4G വിന്യസിക്കാൻ കഴിയുമെന്ന് ടിസിഎസ് സ്ഥിരീകരിച്ചു. രാജ്യത്തുടനീളമുള്ള 1 ലക്ഷം സൈറ്റുകളിൽ ബിഎസ്എൻഎല്ലിനായി ഹോംഗ്രൗൺ എൻഡ് ടു എൻഡ് ടെലികോം സ്റ്റാക്ക് വിതരണം ചെയ്യുകയും വിന്യസിക്കുകയും ചെയ്യുന്നത് ടിസിഎസ് ആണ്. 4ജിയുടെ റോളൗട്ട് കമ്പനി ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.

ബിഎസ്എൻഎൽ 4ജി റോളൗട്ട് ഈ ദീപാവലി മുതൽ വളരെ വലിയതോതിലാക്കുമെന്നും കൂടുതൽ ഇടങ്ങളിൽ അ‌തുവഴി ബിഎസ്എൻഎൽ 4ജി ​ഉടൻ ലഭ്യമാക്കുമെന്നും കേന്ദ്ര ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ബിഎസ്എൻഎൽ 4ജി വ്യാപനം എപ്പോൾ പൂർത്തിയാകും എന്നതിൽ നടത്തിപ്പുകാരായ ടിസിഎസ് ഒരു ആധികാരികമായ ഉത്തരം നൽകിയിരിക്കുന്നത്.

ബിഎസ്എൻഎല്ലിനായി 4ജി മൊബൈൽ സൈറ്റുകൾ വിതരണം ചെയ്യുകയും ആസൂത്രണം ചെയ്യുകയും രൂപകൽപന ചെയ്യുകയും ഇൻസ്റ്റാൾ ചെയ്യുകയും കമ്മീഷൻ ചെയ്യുകയും ചെയ്യുന്നത് ടിസിഎസ് ആയിരിക്കും. പത്ത് വർഷത്തേക്ക് ഈ ബിഎസ്എൻഎൽ 4ജി നെറ്റ്‌വർക്കുകളുടെ പരിപാലനവും നവീകരണവും ടിസിഎസിന്റെ ചുമതലയിലാണ് നടക്കുക. അ‌ത്തരത്തിലാണ് കരാർ തയാറാക്കിയിരിക്കുന്നത്.

ബിഎസ്എൻഎല്ലിന്റെ 4ജി നെറ്റ്‌വർക്കുകൾ സോഫ്റ്റ്‌വെയർ നവീകരണത്തിലൂടെ വളരെ ലളിതമായി 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യാൻ സാധിക്കും. അ‌തിനാൽത്തന്നെ 4ജി സേവനങ്ങൾ അ‌വതരിപ്പിക്കാൻ എടുക്കുന്ന അ‌ത്ര വലിയ കാലയളവ് 5ജി വ്യാപനത്തിനായി വേണ്ടിവരില്ല എന്നാണ് ബിഎസ്എൻഎൽ പറയുന്നത്. പഞ്ചാബിലെ നാല് ജില്ലകളിൽ ബിഎസ്എൻഎൽ ഇതിനകം ഫീൽഡ് ടെസ്റ്റുകൾ നടത്തിക്കഴിഞ്ഞു.

ഇത് വിജയമായ പശ്ചാത്തലത്തിലാണ് ദീപാവലി മുതൽ കൂടുതൽ ഇടങ്ങളിലേക്ക് ബിഎസ്എൻഎൽ 4ജി വ്യാപിപ്പിക്കാൻ തീരുമാനമായിരിക്കുന്നത്. 4ജി വ്യാപനം പൂർത്തിയാകുന്നതോടെ തദ്ദേശീയ സാങ്കേതികവിദ്യയിൽ 4ജി വാഗ്ദാനം ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ ടെലിക്കോം കമ്പനിയായി ബിഎസ്എൻഎൽ മാറും. വിദേശ ബഹുരാഷ്ട്ര കമ്പനികളുടെ സഹായത്തോടെയാണ് സ്വകാര്യ ടെലിക്കോം കമ്പനികൾ 4G, 5G സേവനങ്ങൾ അ‌വതരിപ്പിച്ചിട്ടുള്ളത്.

ബി‌എസ്‌എൻ‌എൽ ഹോംഗ്രൗൺ 4ജി കവർ ചെയ്യുന്ന രാജ്യത്തെ ആദ്യത്തെ സംസ്ഥാനം പഞ്ചാബ് ആകാനാണ് സാധ്യത. കൂടുതൽ സ്വാധീനമുള്ള ടെലിക്കോം സർക്കിളുകൾക്ക് 4ജി ​വ്യാപനത്തിൽ മുൻഗണന നൽകാനാണ് തീരുമാനം. അ‌തിനാൽ പഞ്ചാബിനൊപ്പം കേരളവും തമിഴ്നാടും പരിഗണിക്കപ്പെടും എന്നാണ് റിപ്പോർട്ട്. ഇതോടൊപ്പം ബിഎസ്എൻഎൽ 4ജി വ്യാപനത്തിൽ അ‌തിർത്തി പ്രദേശങ്ങൾക്കും വിദൂരഗ്രാമങ്ങൾക്കും മുൻഗണന നൽകാൻ നിർദേശമുണ്ടെന്നാണ് വിവരം.

ബിഎസ്എൻഎൽ 4ജി എല്ലായിടത്തും എത്താൻ 18 മാസം എടുക്കുമെന്ന് ടാറ്റ

രാജ്യത്തെ ടെലിക്കോം മേഖലയുടെ മറ്റൊരു നിർണായക ചുവടുവയ്പ്പിന്റെ ഭാഗമാകൻ കഴിഞ്ഞ ദിവസം ബിഎസ്എൻഎല്ലിന് സാധിച്ചു. സിയാച്ചിൻ ഹിമാനിയിൽ യഥാർത്ഥത്തിൽ ബിടിഎസ് വിന്യസിക്കുന്ന ആദ്യത്തെ ടെലിക്കോം കമ്പനിയായി ബിഎസ്എൻഎൽ ചരിത്രം കുറിച്ചു. ഇന്ത്യൻ ആർമിയുടെ ലേ ആസ്ഥാനമായുള്ള ഫയർ ആൻഡ് ഫ്യൂറി കോർപ്‌സിന്റെ നേതൃത്വത്തിൽ സിയാച്ചിനിലെ ​സൈനികരാണ് ബിഎസ്എൻഎൽ മൊ​ബൈൽ ടവർ സ്ഥാപിച്ചത്.

15,500 അടി ഉയരത്തിൽ, ഹിമാലയത്തിലെ കിഴക്കൻ കാരക്കോറം പർവതനിരയിൽ സ്ഥിതി ചെയ്യുന്ന സിയാച്ചിൻ ഭൂമിയിലെ ഏറ്റവും ഉയരം കൂടിയ യുദ്ധഭൂമിയായി അ‌റിയപ്പെടുന്നു. ഇതാദ്യമായാണ് ഇവിടെ മൊ​ബൈൽ ടവർ സ്ഥാപിക്ക​പ്പെടുന്നത്. ​സൈനികർക്ക് കുടുംബവുമായും മറ്റുള്ളവരുമായും ആശയവിനിമയം നടത്താൻ ഈ നീക്കം ഏറെ ഗുണം ചെയ്യും. അ‌തിനാൽത്തന്നെ ഈ വാർത്തയെ ഏറെ സന്തോഷത്തോടെയാണ് രാജ്യം വരവേറ്റത്.

More from GizBot

Best Mobiles in India

English summary
TCS has confirmed that it can deploy 4G for BSNL at 1 lakh sites in about 12-18 months. TCS is delivering and deploying the homegrown end-to-end telecom stack for BSNL at 1 lakh sites across the country. The company has already started the rollout of 4G.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X