റെയില്‍വേയിലെ ടെക്നോളജി വികസനങ്ങള്‍..!!

Written By:

ഈ കഴിഞ്ഞ ഫെബ്രുവരി 25നാണ് കേന്ദ്ര റെയില്‍വേ ബഡ്ജറ്റ് പ്രഖ്യാപിച്ചത്. ടെക്നോളജി സംബന്ധമായ നിരവധി മാറ്റങ്ങളാണ് ഈ ബഡ്ജറ്റില്‍ കാണാന്‍ സാധിക്കുന്നത്. യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കും സുരക്ഷയ്ക്കും ഊന്നല്‍ നല്‍കിയാണ്‌ റെയില്‍വേ ടെക്നോളജികളുടെ വികസനങ്ങള്‍ക്ക് സര്‍ക്കാര്‍ പച്ചകൊടി കാണിച്ചിരിക്കുന്നത്. ഇത്തവണ സര്‍ക്കാര്‍ ആവിഷ്ക്കരിച്ചിരിക്കുന്ന ചില പ്രധാനപെട്ട ടെക് പദ്ധതികളിലേക്ക് നമുക്ക് കടക്കാം.

കൂടുതലറിയാന്‍ സ്ലൈഡറിലൂടെ നീങ്ങാം:

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

റെയില്‍വേയിലെ ടെക്നോളജി വികസനങ്ങള്‍..!!

സര്‍ക്കാര്‍ ഗൂഗിളുമായുള്ള കൈകോര്‍ത്തുകൊണ്ട് പ്രധാനപെട്ട 100റെയില്‍വേ സ്റ്റേഷനുകളിലാണ് വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാനൊരുങ്ങുന്നത്.

റെയില്‍വേയിലെ ടെക്നോളജി വികസനങ്ങള്‍..!!

2015ലാണ് ഓണ്‍ലൈനായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന സംരംഭം ആദ്യമായി ആരംഭിച്ചത്. അന്നത് 45 റെയില്‍വേ സ്റ്റേഷനുകളില്‍ ഒതുങ്ങി നിന്നു. എന്നാല്‍ 400റെയില്‍വേ സ്റ്റേഷനുകളിലേക്ക് ഓണ്‍ലൈന്‍ ഓര്‍ഡറിംഗ് വ്യാപിപ്പിക്കാനാണ് ബഡ്ജറ്റിലെ പദ്ധതി. കൂടാതെ ഡോമിനോസ്, കെഎഫ്സി, പിസാഹട്ട് എന്നിവയുടെ സേവനവും ഇ-ക്യാറ്ററിംഗ് വഴി ലഭ്യമാക്കും.

റെയില്‍വേയിലെ ടെക്നോളജി വികസനങ്ങള്‍..!!

ഇന്ത്യന്‍ റെയില്‍വേയുടെ ഐആര്‍സിടിസി സൈറ്റിനെപറ്റി കേള്‍ക്കാത്ത ആരുമുണ്ടാവില്ല. ഓണ്‍ലൈന്‍ ടിക്കറ്റ് റിസര്‍വേഷനൊക്കെ നമ്മെ സഹായിക്കുന്ന ഈ വെബ്‌സൈറ്റ് വിപുലീകരിക്കാനും കൂടുതല്‍ പരസ്യങ്ങള്‍ നല്‍കി ഉപഭോക്താക്കളെ ആകര്‍ഷിക്കാനുമാണ് അധികൃതരുടെ ശ്രമം.

റെയില്‍വേയിലെ ടെക്നോളജി വികസനങ്ങള്‍..!!

വരും ഭാവിയില്‍ പ്രധാനപെട്ട പല പദ്ധതികളും ദൂരത്ത് നിന്നും വിശദമായി പഠിക്കാന്‍ ഡ്രോണുകളും മറ്റും ഉപയോഗിക്കാനാണ് നീക്കം. കൃത്രിമ ഉപഗ്രഹങ്ങളുടെ സഹായത്തോടെ എത്രമാത്രം വേഗത്തിലാണ് പദ്ധതികള്‍ മുന്നോട്ട് പോകുന്നതെന്നും വിലയിരുത്താം.

റെയില്‍വേയിലെ ടെക്നോളജി വികസനങ്ങള്‍..!!

യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ 331റെയില്‍വേ സ്റ്റേഷനുകളിലാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാന്‍ പോകുന്നത്. കൂടാതെ 20,000 സെന്‍ട്രലൈസ്ഡ് സ്ക്രീനുകളാണ് നിരീക്ഷണത്തിനായി സജീകരിക്കാന്‍ ഒരുങ്ങുന്നത്. ആളുകള്‍ പ്രധാനപ്പെട്ട സന്ദേശങ്ങള്‍ നല്‍കാന്‍ ഡിസ്പ്ലേകള്‍ 2000 സ്റ്റേഷനുകളില്‍ സ്ഥാപിക്കുന്നുണ്ട്.

റെയില്‍വേയിലെ ടെക്നോളജി വികസനങ്ങള്‍..!!

ഇനിയിപ്പോള്‍ ഓണ്‍ലൈനായി ട്രാക്കുകളുടെ വിവരങ്ങള്‍ വരെ അറിയാന്‍ സാധിക്കും. നമുക്കല്ല, ബന്ധപ്പെട്ട അധികാരികള്‍ക്ക്. ട്രാക്കുകളുടെ നിലവിലുള്ള സ്ഥിതിയും മെച്ചപെടുത്തേണ്ട മേഖലകളും നമുക്ക് ഓണ്‍ലൈന്‍ ട്രാക്ക് മാനേജ്മെന്‍റ് സിസ്റ്റത്തിലൂടെ അറിഞ്ഞ് വേണ്ട നടപടികളെടുക്കാന്‍ സാധിക്കും.

ഗിസ്ബോട്ട്

കൂടുതല്‍ ടെക്നോളജി ന്യൂസുകള്‍ക്ക് സന്ദര്‍ശിക്കൂ:

ഗിസ്ബോട്ട് ഫേസ്ബുക്ക് പേജ്

മലയാളം ഗിസ്ബോട്ട്

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Tech announcements from Rail Budget 2016.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot