ജീവിതവിജയത്തിന് ഇവരെ പിന്തുടരാം

By Bijesh
|

ജീവിതത്തില്‍ സ്വപ്‌നങ്ങളും ലക്ഷ്യങ്ങളുമില്ലാത്തവരായി ആരുമുണ്ടാവില്ല. എന്നാല്‍ അതു നേടാനായി പ്രവര്‍ത്തിക്കുന്ന കാര്യത്തില്‍ പലരും പിന്നോക്കമാണ്. നാളെ നാളെ നീളെ നീളെ എന്നതാണ് ചിലരുടെ രീതി.

 

ലക്ഷ്യങ്ങളിലേക്കെത്താന്‍ കുറുക്കുവഴികളില്ലെങ്കിലും അച്ചടക്കമുള്ള ജീവിതചര്യയും ആത്മവിശ്വാസവും കഠിനാധ്വാനവുമുണ്ടെങ്കില്‍ നേടാനാവത്തതൊന്നുമില്ല. ജീവിതത്തില്‍ വിജയം നേടിയവരെല്ലാം ഇത്തരത്തില്‍ വന്നവരുമാണ്. അതുകൊണ്ടുതന്നെ അവരുടെ വാക്കുകള്‍ക്ക് പ്രാധാന്യവുമുണ്ട്.

സാങ്കേതികരംഗത്ത് തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ചില വ്യക്തികള്‍ അവരുടെ പ്രവര്‍ത്തനരീതി പങ്കുവയ്ക്കുന്നു

Dustin Moskovitz

Dustin Moskovitz

അസാന കമ്പനിയുടെ സഹ സ്ഥാപകനും സി.ഇ.ഒയുമായ ഡസ്റ്റിന്‍ മസ്‌കോവിറ്റ്‌സ് വ്യത്യസ്തമായ ഒരു മാര്‍ഗമാണ് തന്റെ സ്ഥാപനത്തില്‍ പരീക്ഷിക്കുന്നത്. ബുധനാഴ്ചകളില്‍ മീറ്റിംഗ് ഒഴിവാക്കുക എന്നതാണ് അദ്ദേഹത്തിന്റെ നയം. ആഴ്ചയില്‍ ഒരു ദിവസം കര്‍മ പദ്ധതികള്‍ ആവിഷ്‌കരിക്കാനും മറ്റുമായി മാറ്റിവയ്ക്കണമെന്നതാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ജോലി സമ്മര്‍ദം കുറയ്ക്കാനും ഇതു സഹായിക്കും.

Bharath Kumar

Bharath Kumar

പുഗ്മാര്‍ക്ക് ഡോട് മിയുടെ സഹ സ്ഥാപകനായ ഭരത്കുമാര്‍ ഞായറാഴ്ചകളില്‍ രാത്രി വൈകി ജോലിചെയ്യുന്നയാളാണ്. ഞായറാഴ്ചകളില്‍ അവധിയുടെ ആലസ്യത്തിനു ശേഷം പിറ്റേദിവസത്തേക്കു വേണ്ടി കുറച്ചു കാര്യങ്ങള്‍ ചെയ്തു വയ്ച്ചാല്‍ ആഴ്ചയുടെ തുടക്കത്തില്‍ ലഭിക്കുന്ന ആത്മവിശ്വാസം ചെറുതല്ലാ എന്നാണ് അദ്ദേഹം പറയുന്നത്.

Matt DeCelles
 

Matt DeCelles

ടെക് അഡ്‌വൈസറും നിരവധി സ്ഥാപനങ്ങള്‍ നടത്തുന്നയാളുമായ മാറ്റ് ഡെസിലിസ് ജോലിയില്‍ തിളങ്ങാന്‍ പറയുന്ന മാര്‍ഗം മറ്റൊന്നാണ്. ചെയ്യാനുള്ള കാര്യങ്ങളെ ക്രമമനുസരിച്ച് വേര്‍തിരിക്കുക. അതിനായി വൈറ്റ് ബോര്‍ഡില്‍ ചെയ്യാനുള്ള ജോലികള്‍ എഴുതി വയ്ക്കും. അതില്‍നിന്ന് ഓരോന്നിന്റെയും പ്രാധാന്യം നോക്കി നിശ്ചിത സമയത്തിനുള്ളില്‍ പൂര്‍ത്തിയാക്കും.

Paul A. Klipp

Paul A. Klipp

സോഫ്റ്റ്‌വെയര്‍ ഡെവലപ്‌മെന്റ് സ്‌പെഷ്യലിസ്റ്റായ പോള്‍ എ. ക്ലിപ് രാവിലെ എഴുന്നേറ്റ ഉടന്‍ മനസിനെ ശൂന്യമാക്കുകയാണ് ചെയ്യുന്നത്. അതോടെ പുത്തനുണര്‍വു ലഭിക്കും. പിന്നീട് ചെയ്യേണ്ട കാര്യങ്ങളെ പ്രാധാന്യം നോക്കി വേര്‍തിരിക്കും. ജോലികള്‍ സമയബന്ധിതമായി ചെയ്തു തീര്‍ക്കാന്‍ ഇത് ഏറെ സഹായകരമാണെന്നാണ് അദ്ദേഹത്തിന്റെ പക്ഷം.

Alok Bhardwaj

Alok Bhardwaj

ഹിഡണ്‍ റിഫഌക്‌സ് എന്ന സോഫ്റ്റ്‌വെയര്‍ സ്ഥാപനത്തിന്റെ സ്ഥാപകനായ അലോക് ഭരദ്വാജ് ചെയ്യാന്‍ ഏറ്റവും പ്രയാസമെന്നു തോന്നുന്ന ജോലി രാവിലെ ആദ്യം ചെയ്തുതീര്‍ക്കുകയാണ് പതിവ്. അതിനുശേഷമെ ഇ മെയില്‍ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കു.

Gokil Nath Sridhar

Gokil Nath Sridhar

ജോലിക്കിടയില്‍ മറ്റു വിനോദങ്ങള്‍ പാടില്ലെന്ന പക്ഷക്കാരനാണ് ഗോകില്‍ നാഥ് ശ്രീധര്‍. ഫോണ്‍ സൈലന്റ് മോഡിലാക്കുകയും ഫേസ് ബുക്ക്, സ്‌കൈപ് എന്നിവയില്‍ ഓഫ്‌ലൈനായി ഇരിക്കുകയുമാണ് ഇദ്ദേഹത്തിന്റെ പതിവ്.

Christian Sutardi

Christian Sutardi

ലോലബോക്‌സ് എന്ന ഗിഫ്റ്റ് ബോക്‌സ് കമ്പനിയുടെ സഹ സ്ഥാപകനായ ക്രിസ്റ്റിയന്‍ സുറ്റാഡി, ഡേവിഡ് അലന്റെ പ്രശസ്തമായ 'ടു-മിനിറ്റ് റൂള്‍' പിന്‍തുടരുന്ന വ്യക്തിയാണ്. ഇതുപ്രകാരം ഒരു ജോലി തനിക്ക് രണ്ടുമിനിറ്റിനുള്ളില്‍ ചെയ്തു തീര്‍ക്കാന്‍ കഴിയുമെന്നു തോന്നിയാല്‍ ആ സമയത്തിനുള്ളില്‍ അത് ചെയ്തു തീര്‍ത്തിരിക്കും. ഇത്തരത്തില്‍ സമയം പാലിച്ച് ജോലി ചെയ്യുന്നത് ക്രിയേറ്റിവിറ്റി വര്‍ദ്ധിക്കാന്‍ കാരണമായതായി അദ്ദേഹം പറഞ്ഞു.

Jason Kanigan

Jason Kanigan

സേല്‍സ് ട്രെയിനറായ ജേസണ്‍ പറയുന്നത് ഇങ്ങനെയാണ്. നമ്മുടെ സുവര്‍ണ നിമിഷങ്ങള്‍ നമ്മള്‍തന്നെ കണ്ടെത്തണം. ആ സമയങ്ങളില്‍ യാതൊരു വിധത്തിലുള്ള സമ്മര്‍ദങ്ങളോ പ്രയാസങ്ങളോ കടന്നുവരാന്‍ അനുവദിക്കരുത്.

ജീവിതവിജയത്തിന് ഇവരെ പിന്തുടരാം
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X