ടെക് കമ്പനികള്‍ക്കെതിരെ പേറ്റന്റ് കേസ്

By Super
|
ടെക് കമ്പനികള്‍ക്കെതിരെ പേറ്റന്റ് കേസ്

ആപ്പിള്‍, സോണി, സാംസംഗ്, എല്‍ജി, എച്ച്ടിസി കമ്പനികള്‍ക്കെതിരെ ഗ്രാഫിക്‌സ് പ്രോപര്‍ട്ടീസ് ഹോള്‍ഡിംഗ്‌സ് പേറ്റന്റ് ലംഘന പരാതി നല്‍കി. സിലിക്കോണ്‍ ഗ്രാഫിക്‌സ് എന്നാണ് ഈ കമ്പനി ഔദ്യോഗികമായി അറിയപ്പെടുന്നത്. ഈ അഞ്ച് കമ്പനികളും അവരുടെ മൊബൈല്‍ ഫോണ്‍ അല്ലെങ്കില്‍ ഇലക്ട്രോണിക് ഉത്പന്നങ്ങളിലൂടെ സിലിക്കോണ്‍ ഗ്രാഫിക്‌സിന്റെ പേറ്റന്റ് അനുവാദമില്ലാതെ ഉപയോഗിച്ചു എന്നാണ് കേസ്.

ഒരു യുഎസ് ഡിസ്ട്രിക്റ്റ് കോടതിയിലാണ് ഈ പരാതി സമര്‍പ്പിച്ചിട്ടുള്ളത്. ടെക്സ്റ്റ്, ഇമേജ് എന്നിവയെ പിക്‌സലുകളാക്കി മാറ്റാനുള്ള കമ്പ്യൂട്ടര്‍ ഗ്രാഫിക് പ്രോസസ് പേറ്റന്റ് അവകാശമാണ് ഈ കമ്പനികള്‍ ലംഘിച്ചിരിക്കുന്നതെന്ന് ഈ പരാതിയില്‍ പറയുന്നു.

ആപ്പിള്‍ ഐഫോണ്‍, എച്ച്ടിസി ഇവോ 4ജി, എല്‍ജി ത്രില്‍, റിം ബ്ലാക്ക്‌ബെറി ടോര്‍ച്ച്, സാംസംഗ് ഗാലക്‌സി എസ്, ഗാലക്‌സി എസ് 2, സോണി എക്‌സ്പീരിയ പ്ലേ സ്മാര്‍ട്‌ഫോണ്‍ എന്നിവയാണ് പരാതിയില്‍ പറയുന്ന ഉത്പന്നങ്ങള്‍. ഈ ഉത്പന്നങ്ങളുടെ വില്പന തടയണമെന്നും ഇതില്‍ ആവശ്യപ്പെടുന്നുണ്ട്. കേസിനെക്കുറിച്ച് ടെക് കമ്പനികള്‍ പ്രതികരിച്ചിട്ടില്ല.

Best Mobiles in India

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X