കണ്ണൂരും ഹൈടെക് ആകുന്നു; ഐ.ടി. കമ്പനികളെ ഒന്നിപ്പിച്ച് ടെക്‌നോ ലോഡ്ജ്

Posted By:

ടെക്‌നോപാര്‍ക്കിനും ഇന്‍ഫോപാര്‍ക്കിനും സമാനമായി കണ്ണൂരില്‍ ടെക്‌നോ ലോഡ്ജ് തുടങ്ങുന്നു. സംസ്ഥാന ഐ.ടി. വകുപ്പിനു കീഴിലുള്ള കേരള ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഇന്‍ഫ്രസ്‌ട്രെക്ചര്‍ ലമിറ്റഡാണ് (കെ.എസ്.ഐ.ടി.ഐ.എല്‍.) പദ്ധതിക്കുപിന്നില്‍. ഐ.ടി കമ്പനികള്‍ക്കെല്ലാം ഒരു കുടക്കീഴില്‍ പ്രവര്‍ത്തിക്കാനുള്ള സൗകര്യമൊരുക്കുക എന്നതാണ് ടെക്‌നോ ലോഡ്ജിന്റെ ലക്ഷ്യം. ഐ.ടി. പാര്‍ക്കുകളുടെ ചെറിയ പതിപ്പാണ് ഇത്.

കണ്ണൂരും ഹൈടെക് ആകുന്നു; ഐ.ടി. കമ്പനികളെ ഒന്നിപ്പിച്ച് ടെക്‌നോ ലോഡ്ജ്

പ്രാദേശികമായി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ആരഗഭിക്കുന്ന ടെക്‌നോ ലോഡ്ജിനായി കണ്ണൂര്‍ നഗരത്തില്‍ സ്ഥലം കണ്ടെത്തിക്കഴിഞ്ഞു. കെ.എസ്.ഐ.ടി.ഐ.എല്‍ അധികൃതര്‍ താമസിയാതെ സ്ഥലം സന്ദര്‍ശിക്കും. അതിനുശേഷമായിരിക്കും അന്തിമ തീരുമാനം എടുക്കുക. കോഴിക്കോട് സൈബര്‍ പാര്‍ക്കിനു കീഴിലായിരിക്കും കണ്ണൂര്‍ ടെക്‌നോ ലോഡ്ജിന്റെ പ്രവര്‍ത്തനം.

സംസ്ഥാനത്ത് പിറവത്താണ് നിലവില്‍ ഏക ടെക്‌നോ ലോഡ്ജ് പ്രവര്‍ത്തിക്കുന്നത്. മറ്റ് നാലിടങ്ങളില്‍ കൂടി സ്ഥാപിക്കാന്‍ പദ്ധതി ഉണ്ടായിരുന്നുവെങ്കിലും അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം നടപ്പിലായിട്ടില്ല.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot