Home
News

ഗെയിമിങിന്റെ രീതിയില്‍ ടെക്‌നോളജി എങ്ങനെ മാറ്റം വരുത്തുന്നു

By Archana V

മറ്റെല്ലാ മേഖലയും എന്ന പോലെ ഗെയിമിങ് ടെക്‌നോളജിയും നാള്‍ക്കു നാള്‍ വളരുകയാണ്. ഭാവിയിലെ ഗെയിമുകള്‍ തീര്‍ത്തും റിയലസ്റ്റിക് ആയി മാറാന്‍ ഇത് വഴിയൊരുക്കും. ഉപയോക്താക്കളുടെ അഭിരുചികള്‍ക്കനുസരിച്ച് ഡെവലപ്പര്‍മാര്‍ ഗെയിമിങ് ടെക്‌നോളജിയില്‍ ഇത്തരത്തില്‍ ഒരു വളര്‍ച്ച നേടയത് കഴിഞ്ഞ ഏതാനം വര്‍ഷങ്ങള്‍ക്കുള്ളിലാണ്.

ഗെയിമിങിന്റെ രീതിയില്‍   ടെക്‌നോളജി എങ്ങനെ മാറ്റം വരുത്തുന്നു

ഇപ്പോള്‍ ലഭ്യമാകുന്ന ഗെയിമുകളുടെ ഗ്രാഫിക്‌സ് വളരെ മികച്ചതാണ്. ഏതാനം വര്‍ഷങ്ങള്‍ക്ക് മുമ്പ് ആരും ഇതിനെ കുറിച്ച് ചിന്തിച്ചിട്ടു തന്നെ ഉണ്ടാവില്ല. എന്നാലിപ്പോള്‍ ഇതിലും മികച്ചത് വേണമെന്നാണ് പലരും ആഗ്രഹിക്കുന്നത്. ഭാവിയിലെ ഗെയിമിങ് അനുഭവം മികച്ചതാക്കുന്ന തരത്തില്‍ ടെക്‌നോളജിയില്‍ വരുന്ന മാറ്റങ്ങളെ കുറിച്ചാണ് ഇന്നിവിടെ പറയുന്നത്.

ഗെയിമിങിന്റെ രീതിയില്‍ ടെക്‌നോളജി വരുത്തുന്ന മാറ്റം

നെറ്റ്‌വര്‍ക് ലോകത്തെ ബന്ധിപ്പിക്കും

നെറ്റ്‌വര്‍ക് ലോകത്തെ ബന്ധിപ്പിക്കും

ടെക്‌നോളജിയുടെ ഏറ്റവും വലിയ നേട്ടങ്ങളില്‍ ഒന്നാണിത്. ഓണ്‍ലൈന്‍ കണക്ഷന്‍ ഉണ്ടെങ്കില്‍ ലോകത്തിന്റെ ഏത് കോണിലുള്ള ആളുമായും ഗെയിം കളിക്കാം. കളിക്കാര്‍ക്ക് മത്സരിക്കുന്നതിന് പരിധികള്‍ ഉണ്ടായിരിക്കില്ല.

ചില ഗെയിമുകളില്‍ നിലവിലെ റെക്കോഡുകള്‍ തകര്‍ത്ത് പ്രശസ്തരാവാനുള്ള സാധ്യത ഉപയോഗപ്പെടുത്താം. കമ്പ്യൂട്ടറുമായി ഗെയിം കളിക്കുന്നതിലും രസകരവും ആവേശകരവുമാണ് യഥാര്‍ത്ഥത്തിലുള്ള ആളുകളുമായി കളിക്കുന്നത്.

ഗ്രാഫിക്‌സ്

ഗ്രാഫിക്‌സ്

വ്യത്യസ്ത നിറങ്ങളില്‍ പേപ്പറില്‍ നിര്‍മ്മിച്ച കഥാപാത്രങ്ങള്‍ പോലെയായിരുന്നു പഴയ ഗെയിമുകളുടെ രൂപം. ആവര്‍ത്തിച്ച് വരുന്നതിന് അനുസരിച്ച് ഈ പേപ്പര്‍ ചലിക്കും. എന്നാല്‍ ഇന്ന് ഗെയിമിങിന്റെ നിലവാരത്തില്‍ വലിയ മാറ്റം സംഭവിച്ചിട്ടുണ്ട്.

ഇന്ന് ഗെയിമുകള്‍ കൂടുതല്‍ റിയലസ്റ്റിക് ആയി മാറിയിരിക്കുകയാണ് കൂടാതെ വിനോദത്തിനുള്ള നിരവധി ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തുന്നുണ്ട്. ഇപ്പോള്‍ ടെക്‌നോളജി വളര്‍ന്നു കൊണ്ടിരിക്കുകയാണ്. വരും വര്‍ഷങ്ങളില്‍ ഗെയിമുകള്‍ക്കായുള്ള കൂടുതല്‍ മികച്ച ഗ്രാഫിക്‌സുകള്‍ യാഥാര്‍ത്ഥ്യമാകുമെന്നാണ് കരുതുന്നത് .

ഹാര്‍ഡ്‌വെയര്‍ ടെക്‌നോളജി

ഹാര്‍ഡ്‌വെയര്‍ ടെക്‌നോളജി

ഗെയിമിങ് കൂടുതല്‍ പരിഷ്‌കരിക്കുന്നതില്‍ സോഫ്റ്റ്‌വെയര്‍ മാത്രമല്ല ഹാര്‍ഡ് വെയര്‍ ടെക്‌നോളജിയും പങ്കു വഹിക്കുന്നുണ്ട്.

മികച്ച ഗെയിമിങ് അനുഭവം ലഭ്യമാക്കുന്ന നിരവധി ഗെയിമിങ് മെഷീനുകള്‍ ഇപ്പോള്‍ നിര്‍മ്മിച്ച് പുറത്തിറക്കുന്നുണ്ട്. ഹാര്‍ഡ് വെയര്‍ , സോഫ്റ്റ്‌വെയര്‍ ടെക്‌നോളജികള്‍ ഒരുപോലെ വളരുന്നതിലൂടെ വരും നാളുകളില്‍ മികച്ച ഗെയിമിങ് അനുഭവം സാധ്യമാകും.

കണ്‍ട്രോളിങ് ഗാഡ്ജറ്റ്

കണ്‍ട്രോളിങ് ഗാഡ്ജറ്റ്

ഗെയിമിന്റെ നിയന്ത്രണം എളുപ്പമാക്കാന്‍ കളിക്കാരെ സഹായിക്കുന്ന റിമോട്ടും ടച്ച്പാഡും മറ്റും അധികം പരിശ്രമമമില്ലാതെ കളികള്‍ ആസ്വാദ്യമാക്കാന്‍ സഹായിക്കുന്ന ഡിവൈസുകളാണ്.

അതിനാല്‍ ഗെയിമിങ് ടെക്‌നോളജിയുടെ വളര്‍ച്ചയെ കുറിച്ച് പറയുമ്പോള്‍ കണ്‍ട്രോളിങ് ഗാഡ്‌ജെറ്റുകള്‍ക്കും പ്രാധാന്യം നല്‍കേണ്ടതുണ്ട്.

ആധുനീക ലോകത്തെ ഏറ്റവും മികച്ച കാര്യങ്ങളില്‍ ഒന്ന് ടെക്‌നോളജിയാണ് . ടെക്‌നോളജിയുടെ സഹായമില്ലാതെ ആര്‍ക്കും ഒരാഴ്ചയില്‍ കൂടുതല്‍ നിലനില്‍ക്കാനാവില്ല. മറ്റെല്ലാ മേഖലകളിലും എന്ന പോലെ ടെക്‌നോളജിയിലും വന്‍ കുതിപ്പാണ് ഉണ്ടാകുന്നത്.

സോഫ്റ്റ്‌വെയര്‍ മേഖലയിലെ വളര്‍ച്ച അതിവേഗത്തിലാണ്. സോഫ്റ്റ്‌വെയര്‍ വളര്‍ച്ചയുടെ മറ്റൊരു ഭാഗമാണ് ഗെയിം.ടെക്‌നോളജിയുടെ വളര്‍ച്ചയ്ക്ക് അനുസരിച്ച് ഗെയിമിങിന്റെ രീതിയിലും മാറ്റം പ്രകടമായി കൊണ്ടിരിക്കുന്നു.

 

Best Mobiles in India

English summary
Technology is everywhere. You will not event know and in your daily life almost everytime you would need the help of technology. If we talk about gaming then graphics and other technology things have made way more differrent then it was ever before.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X