നിങ്ങള്‍ക്ക് ജോലി കിട്ടാന്‍ സാധ്യതയില്ലാത്ത "കാലഹരണപ്പെട്ട" 10 സങ്കേത നിപുണതകള്‍...!

Written By:

സാങ്കേതികതയുടെ ലോകം വിപ്ലവാത്മകമായ മാറ്റങ്ങള്‍ക്കാണ് സാക്ഷ്യം വഹിക്കുന്നത്. ഈ മലവെളള പാച്ചിലില്‍ മുന്‍പുണ്ടായിരുന്ന പല ടെക്ക് ജോലികളും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്.

വാട്ട്‌സ്ആപ് ജീവിതകാലം മുഴുവന്‍ സൗജന്യമായി ഉപയോഗിക്കുന്നതെങ്ങനെ...!

ഈ അവസരത്തില്‍ കാലാഹരണപ്പെട്ട 10 ടെക് നിപുണതകളാണ് ഇവിടെ പരിശോധിക്കുന്നത്. സ്ലൈഡറിലൂടെ നീങ്ങുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

മൈക്രോസോഫ്റ്റ് എക്‌സ്പി ലൈസന്‍സ് വില്‍പ്പന വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ നിര്‍ത്തിയിരിക്കുന്നു, കൂടാതെ ഈ സോഫ്റ്റ്‌വെയറിനുളള പിന്തുണയും കമ്പനി പതുക്കെ നിര്‍ത്തുന്നു.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

മൊബൈല്‍ സങ്കേതത്തില്‍ ഫ്ളാഷിന്റെ ഭാവി ശുഭകരമല്ലെന്ന് സ്റ്റീവ് ജോബ്‌സ് പണ്ടേ നിരീക്ഷണം നടത്തിയതാണ്, കൂടാതെ അഡോബ് മൊബൈല്‍ ഡിവൈസുകള്‍ക്കായി ഫ്ളാഷ് വികസിപ്പിക്കുന്നത് അവസാനിപ്പിച്ചെന്നും പ്രഖ്യാപിച്ചിട്ടുണ്ട്. എച്ച്ടിഎംഎല്‍5-നാണ് വിദഗ്ദ്ധര്‍ ഭാവി കാണുന്നത്.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

സോഫ്റ്റ്‌വെയറും സേവനങ്ങളും ക്ലൗഡിലേക്ക് മാറിയത്, പരമ്പരാഗത സോഫ്റ്റ്‌വെയര്‍ പിന്തുണയ്ക്ക് കത്തി വച്ചിരിക്കുകയാണ്.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

സ്മാര്‍ട്ട്‌ഫോണുകളുടെ വിസ്‌ഫോടനകരമായ വളര്‍ച്ചയും, ആപുകളും, സോഷ്യല്‍ മീഡിയ ശുപാര്‍ശകളും തിരയല്‍ ഫലങ്ങളെ നിരര്‍ത്ഥകമാക്കുന്നു. പതുക്കെ, വിവരങ്ങള്‍ നമ്മള്‍ തിരയുന്നതിന് മുന്‍പേ നമ്മുടെ മുന്നിലെത്തുന്ന കാലത്തേക്കാണ് വിദഗ്ദ്ധര്‍ വിരല്‍ ചൂണ്ടുന്നത്.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

ഗൂഗിളിന്റെ മാതൃക പിന്തുടര്‍ന്ന് ടെക്ക് ലോകം ഉപയോക്താക്കളെ തന്നെ ബീറ്റാ പരിശോധകരായി മാറ്റുകയാണ്. ഇവര്‍ക്ക് പൈസ കൊടുക്കേണ്ട ആവശ്യവും ഇല്ല.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

ടെക്ക് ജോലിക്കായി ആളുകളെ കണ്ടെത്തുന്നവര്‍ പറയുന്നത് 40-കളില്‍ നില്‍ക്കുന്ന മനുഷ്യന്‍ ഇപ്പോഴും കൊബോളില്‍ ജോലി ചെയ്യുന്നുണ്ടെങ്കില്‍, അയാള്‍ എന്തുകൊണ്ട് കോഡറായി എന്ന് സ്വയം പരിശോധനയ്ക്ക് തയ്യാറാകണം എന്നാണ്.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

വോയിസ് ടെലിഫോണി, പിബിഎക്‌സ് ടെക്‌നിഷ്യന്‍ തുടങ്ങിയ പഴയ സങ്കേതങ്ങളില്‍ ജോലി ചെയ്യുന്നവര്‍ക്കും മുകളില്‍ പറഞ്ഞത് ബാധകമാണെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. നിങ്ങള്‍ക്ക് ഇപ്പറഞ്ഞ ജോലികളില്‍ മികച്ച വേതനം ലഭിക്കുന്നുണ്ടെങ്കില്‍ തീര്‍ച്ചയായും അത് നല്ല കാര്യമാണ്. പക്ഷെ ഈ ജോലികള്‍ വളരെക്കാലം നീണ്ട് നില്‍ക്കുമെന്നോ, ഇതു പോലുളള മറ്റ് ജോലികള്‍ ലഭിക്കുമെന്നോ പ്രതീക്ഷയുണ്ടെങ്കില്‍ അത് അസ്ഥാനത്താണ്.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

C, Java, C++, Objective-C എന്നിവയിലുളള പ്രോഗ്രാമിങ് ശേഷികള്‍ ഇന്ന് വലിയ ആവശ്യകതയാണ്.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

2009-ല്‍ Objective-C ആരും തന്നെ ഉപയോഗിച്ചിരുന്നില്ല എന്ന് തന്നെ പറയാം. എന്നാല്‍ ഐഫോണിന്റേയും, ഐപാഡിന്റേയും അതിശയകരമായ വളര്‍ച്ച ഈ ഭാഷയെ പ്രശസ്തമാക്കുകയായിരുന്നു. കൊല്ലങ്ങള്‍ക്ക് ശേഷവും ഇതിന്റെ പ്രശസ്തി സ്ഥിരതയോടെ മുന്നോട്ട് പോകുന്നു.

 

കാലഹരണപ്പെട്ട 10 സങ്കേത നിപുണതകള്‍...!

ഇന്നത്തെ കടും ചൂട് ബാധിച്ച സാങ്കേതികതയുടെ അന്തരീക്ഷത്തില്‍ വളരെ പ്രശസ്തവും സുരക്ഷിതവും എന്ന് തോന്നിപ്പിക്കുന്ന സങ്കേതങ്ങള്‍ പോലും നിമിഷാര്‍ധങ്ങള്‍ കൊണ്ട് നിരര്‍ത്ഥകമാകാം. ഇതിനുളള ഒരേ ഒരു പോംവഴി നിങ്ങള്‍ക്ക് മാറ്റത്തിന് അനുസരിച്ച് പഠിക്കാനും മനസ്സിലാക്കാനും ഉളള ശേഷി ഉണ്ടെന്ന് ഉറപ്പ് വരുത്തുക മാത്രമാണ്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Read more about:
English summary
Technology Skills That Will No Longer Help You Get A Job.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot