സാങ്കേതിക സംബന്ധിച്ച് 10 സംശയങ്ങള്‍, മറുപടിയും...

Posted By:

നിത്യജീവിതത്തില്‍ സ്മാര്‍ട്‌ഫോണും ടാബ്ലറ്റും ലാപ്‌ടോപുമൊന്നും ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാകില്ല. എന്നാല്‍ ഉപയോഗിക്കുന്നതിനപ്പുറം ഇവയുടെ സാങ്കേതിക വശങ്ങള്‍ എത്രപേര്‍ക്ക് അറിയാം.

ഉദാഹരണത്തിന് ഫോണിലോ ലാപ്‌ടോപിലോ വൈറസ് കയറി എന്നിരിക്കട്ടെ എങ്ങനെ അറിയാം? അല്ലെങ്കില്‍ ലാപ്‌ടോപ് ബാറ്ററിയുടെ ആയുസ് എങ്ങനെ വര്‍ദ്ധിപ്പിക്കാം. എന്തിനാണ് റൗടര്‍ റീസെറ്റ് ചെയ്യുന്നത്?... ഇതുപോലുള്ള പല കാര്യങ്ങളും കൂടുതല്‍ പേര്‍ക്കും അറിയണമെന്നില്ല.

എന്നാല്‍ അതിനുള്ള ഉത്തരങ്ങള്‍ ചുവടെ നല്‍കുന്നു. പൊതുവായി ഉണ്ടായേക്കാവുന്ന സാങ്കേതികമായ സംശയങ്ങള്‍ക്കുള്ള മറുപടിയാണ് ഇത്.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ബാറ്ററി ചാര്‍ജ് പൂര്‍ണമായും തീര്‍ന്ന ശേഷമേ വീണ്ടും ചാര്‍ജ് ചെയ്യാവു, 20 മുതല്‍ 80 ശതമാനം വരെ ചാര്‍ജ് എപ്പോഴും ഉണ്ടായിരിക്കണം തുടങ്ങി പല അഭിപ്രായങ്ങളും നിങ്ങള്‍ കേട്ടിരിക്കും.

 എന്നാല്‍ ഇപ്പോള്‍ ഇറങ്ങുന്ന മിക്ക ലാപ്‌ടോപ്, സ്മാര്‍ട്‌ഫോണ്‍ ബാറ്ററികളും ലിതിയം അയണ്‍ ആണ്. അതുകൊണ്ടുതന്നെ പരിപാലിക്കാന്‍ വലിയ പ്രയാസമില്ല. ശ്രദ്ധിക്കേണ്ട പ്രധാന കാര്യം 100 ശതമാനം ചാര്‍ജ് ആയാല്‍ പ്ലഗ് ഉൗരണം. ചാര്‍ജ് ആയ ശേഷവും കണക്റ്റ് ചെയ്ത് ഇരിക്കുന്നത് ബാറ്ററിക്ക് ദോഷകരമാണ്. മറ്റൊന്ന് ബാറ്ററിയില്‍ ചൂട് തട്ടാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ്.

 

വൈറസ് എന്നാല്‍ ഒരു കമ്പ്യൂട്ടറില്‍ നിന്ന് മറ്റൊന്നിലേക്ക് പടരുന്നതും കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നുമായ പ്രോഗ്രാമുകളാണ്. ഇനി ട്രോജന്‍ എന്നാല്‍ ചില പ്രത്യേക കോഡുകള്‍ അടങ്ങിയ ആപ്ലിക്കേഷനുകളാണ്. സാധാരണ ആപ് പോലെ തോന്നുമെങ്കിലും മറ്റുള്ളവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടര്‍ നിയന്ത്രിക്കാന്‍ സാധിക്കുന്ന വിധത്തിലുള്ള സംവിധാനം ഇതില്‍ ഉണ്ടാവും.

 

സൗജന്യമായി വൈ-ഫൈ ലഭിക്കുന്ന പൊതു സ്ഥലങ്ങള്‍ ധാരാളമുണ്ട്. എയര്‍പോര്‍ടും റെസ്‌റ്റോറന്റുകളും ഉള്‍പ്പെടെ. എന്നാല്‍ ഇത് ഒട്ടും സുരക്ഷിതമല്ല. കാരണം പാസ്‌വേഡ് ഉപയോഗിച്ച് സംരക്ഷിച്ച നെറ്റ്‌വര്‍ക് ആണെങ്കില്‍ പോലും അതേ നെറ്റ്‌വര്‍ക്കിലുള്ള മറ്റുള്ളവര്‍ക്ക് നിങ്ങളുടെ കമ്പ്യൂട്ടറിലെ പ്രവൃത്തികള്‍ കാണാനും വേണമെങ്കില്‍ പേഴ്‌സണല്‍ ഡാറ്റകള്‍ മോഷ്ടിക്കാനും കഴിയും.

 

യു.എസ്.ബി ഡ്രൈവുകള്‍ കമ്പ്യൂട്ടറില്‍ നിന്ന് പുറത്തെടുക്കുന്നതിനു മുമ്പ് ഇജക്റ്റ് ചെയ്യണമെന്ന് പറയാറുണ്ട്. ഇത് ഡാറ്റകള്‍ സംരക്ഷിക്കാന്‍ അത്യാവശ്യമാണ്. അതായത് നിങ്ങള്‍ യു.എസ്.ബി. ഡ്രൈവില്‍ നിന്ന് എന്തെങ്കിലും ഡാറ്റകള്‍ കമ്പ്യൂട്ടറിലേക്ക് കോപി ചെയ്യുകയാണെന്ന് കരുതുക. സിസ്റ്റത്തില്‍ കോപിയിംഗ് പൂര്‍ണമായതായി കാണിക്കും. എന്നാല്‍ യദാര്‍ഥത്തില്‍ പൂര്‍ത്തിയായിട്ടുമുണ്ടാവില്ല. കാരണം മറ്റുചില ആപ്ലക്കേഷനുകള്‍ കൂടി പ്രവര്‍ത്തിക്കുന്നുണ്ടെങ്കില്‍ മുന്‍ഗണനാ ക്രമത്തിലാണ് കമ്പ്യൂട്ടര്‍ ജോലികള്‍ ശചയ്തു തീര്‍ക്കുക.

പക്ഷേ ഇജക്റ്റ് ബട്ടണ്‍ പ്രസ് ചെയ്തു കഴിഞ്ഞാല്‍ മറ്റൊല്ല പ്രവര്‍ത്തനങ്ങളും നിര്‍ത്തി യു.എസ്.ബി കോപിംയിംഗ് പൂര്‍ത്തിയാക്കും.

നിങ്ങള്‍ക്ക് വലിയൊരു തുക സമ്മാനമായി ലഭിച്ചുവെന്നോ മറ്റോ ഉള്ള തരത്തില്‍ ശമയിലുകള്‍ കാണുമ്പോള്‍ അത് തട്ടിപ്പാണെന്ന് പെട്ടെന്ന് മനസിലാക്കാം. എന്നാല്‍ വിശ്വസനീയമെന്നു തോന്നുന്ന വിധത്തില്‍ പ്രശ്‌സതമായ സൈറ്റുകളുടെ ലിങ്ക് എന്നു തോന്നിപ്പിക്കുന്ന വിധത്തിലും ചില തട്ടിപ്പുകള്‍ മെയിലുകള്‍ അയയ്ക്കാം.

പ്രസ്തുത ലിങ്കില്‍ ക്ലിക് ചെയ്ത് ആവശ്യപ്പെട്ട ഡാറ്റകള്‍ നിങ്ങള്‍ നല്‍കിയാല്‍ അത് എത്തിപ്പെടുന്നത് ഹാക്കര്‍മാരുടെ കൈയിലായിരിക്കും.
ഇത്തരത്തില്‍ സ്പാം മെയില്‍ കണ്ടെത്താന്‍ ഉള്ള മാര്‍ഗം അപരിചിതമായ ഐ.ഡിയില്‍ നിന്ന് വരുന്ന സമാനമായ മെയിലുകളില്‍ നല്‍കുന്ന യു.ആര്‍.എല്‍. നേരിട്ട് ക്ലിക് ചെയ്യാതെ മറ്റൊരു വിന്‍ഡോവില്‍ തുറന്ന് വിശ്വാസ്യത പരിശോധിക്കുക എന്നതാണ്.

 

ജിമെയില്‍, യാഹു മെയില്‍ ഉള്‍പ്പെടെ നിങ്ങള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പല സൈറ്റുകളും ഹാക്‌ചെയ്യപ്പെട്ടതായി ഇടയ്ക്ക് വാര്‍ത്ത വരാറുണ്ട്. ഇങ്ങനെ ഹാക്‌ചെയ്യപ്പെട്ടാല്‍ നിങ്ങളുടെ അക്കൗണ്ടിന്റെ യുസര്‍ ഐഡിയും പാസ്മവഡും ഹാക്കര്‍മാര്‍ക്ക് ലഭിക്കാനുള്ള സാധ്യത കൂടുതലാണ്. അതുശകാണ്ടുതന്നെ നിങ്ങള്‍ക്ക് അക്കൗണ്ടുള്ള സൈറ്റുകള്‍ ഹാക്‌ചെയ്യപ്പെട്ടു എന്നറിഞ്ഞാല്‍ ഉടന്‍ പാസ്‌വേഡ് മാറ്റണം.

 

പലപ്പോഴും ഇന്റര്‍നെറ്റ് കണക്ഷനില്‍ തടസം സംഭവിക്കുമ്പോള്‍ റൗട്ടറില്‍ നിന്ന് അണ്‍പ്ലഗ് ചെയ്യുകയും അല്‍പനിമിഷത്തിനു ശേഷം പ്ലഗ് ചെയ്യുകയും ചെയ്താല്‍ വീണ്ടും ഇന്റര്‍നെറ്റ് പ്രവര്‍ത്തിക്കുന്നതു കാണാം. ഇതിനുള്ള കാരണങ്ങള്‍ പലതാണ്. റൗട്ടര്‍ അമിതമായി ചൂടാവുന്നത്, കൂടുതല്‍ ട്രാഫിക് എന്നിവ ഇതിന് കാരണമാകാം.

 

തീര്‍ച്ചയായും. അനമതിയില്ലാതെ സിനിമകള്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് കുറ്റകരമാണ്. മീഡിയ കമ്പനികളും ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരും വരെ നിങ്ങളുടെ ഇന്റര്‍നെറ്റ് ഉപയോഗം നിരീക്ഷിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ പിടിക്കപ്പെടാനുള്ള സാധ്യതയും കുടുതലാണ്.

 

ഒരു വ്യക്തിയുടെ ക്രെഡിറ്റ്കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് തുടങ്ങിയവ സംബന്ധിച്ച വിവരങ്ങളും വ്യക്തിപരമായ കാര്യങ്ങളും എല്ലാം നിങ്ങളുടെ ഇമെയില്‍ ഉള്‍പ്പെടെയുള്ള അക്കൗണ്ടുകളില്‍ ഉണ്ടായിരിക്കും. അതുെകാണ്ടുതന്നെ ഇവ ഇമെയില്‍ അക്കൗണ്ടോ സോഷ്യല്‍ മീഡിയാ അക്കൗണ്ടോ മറ്റൊരാള്‍ക്ക് ഹാക് ചെയ്യാന്‍ കഴിഞ്ഞാല്‍ നഷ്ടം വലിയതാണ്. ഈ സാഹചര്യത്തില്‍ ഓണ്‍ലൈന്‍ സുരക്ഷ വളരെ പ്രധാനമാണ്.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot