തികച്ചും സാങ്കേതികം; എട്ട് ചോദ്യങ്ങളും ഉത്തരങ്ങളും!!!

Posted By:

ഇന്ന് സ്മാര്‍ട്‌ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാത്തവരായി അധികമാരുമുണ്ടാകില്ല. എന്നാല്‍ ഈ ഉപകരണങ്ങളുടെ സാങ്കേതികത സംബന്ധിച്ച് അധികമാര്‍ക്കും അറിയുകയുമില്ല. അതുകൊണ്ടുതന്നെ സ്വധാഭാവികമായും സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍ സ്വീകരിക്കാനും കഴിയാറില്ല.

ഉദാഹരണത്തിന് കമ്പ്യൂട്ടറില്‍ വൈറസ് ആക്രമണം തടയാന്‍ ചില മുന്‍കരുതലുകള്‍ സ്വീകരിക്കാവുന്നതാണ്. ഇനി അഥവാ വൈറസ് ആക്രമണമുണ്ടായാല്‍ അത് എങ്ങനെ തിരിച്ചറിയും. കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്ന ഒരു വ്യക്തി തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട കാര്യങ്ങളാണ് ഇത്.

ഇത്തരത്തില്‍ ധാരാളം പേര്‍ അറിയാന്‍ ആഗ്രഹിക്കുന്നതും അറിഞ്ഞിരിക്കേണ്ടതുമായ പത്തു കാര്യങ്ങളാണ് ഇവിടെ പ്രതിപാദിക്കുന്നത്. അത് എന്തെല്ലാമെന്നറിയുന്നതിന് താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

#1

ബാറ്ററി ചാര്‍ജ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് പല അഭിപ്രായങ്ങളും കേള്‍ക്കാറുണ്ട്. പൂര്‍ണമായും ചാര്‍ജ് തീര്‍ന്ന ശേഷമേ വീണ്ടും ചാര്‍ജ് ചെയ്യാവു എന്നും 40 ശതമാനത്തിനും 80 ശതമാനത്തിനും ഇടയില്‍ ചാര്‍ജ് എപ്പോഴുമുണ്ടാവണമെന്നൊക്കെ. ഇന്ന് ഇറങ്ങുന്ന മിക്ക ഉപകരണങ്ങളിലും ലിഥിയം അയണ്‍ ബാറ്ററികളാണ് ഉപയോഗിക്കുന്നത്. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങള്‍ ആലോചിച്ച് വിഷമിക്കണ്ട. ചെയ്യേണ്ടുന്ന പ്രധാന കാര്യം പൂര്‍ണമായും ചാര്‍ജ് ആയിക്കഴിഞ്ഞാല്‍ പിന്നെയും പ്ലഗില്‍ നിന്ന് മാറ്റുക എന്നതാണ്. അതോടൊപ്പം ഒരു പരിധിക്കപ്പുറം ചൂടാവാതിരിക്കാനും ശ്രദ്ധിക്കണം.

 

#2

കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് സ്ഥിരമായി കേള്‍ക്കുന്ന വാക്കുകളാണ് വൈറസ്, ട്രോജന്‍ എന്നിവ. ഇത് കമ്പ്യൂട്ടറിനും ലാപ്‌ടോപിനും സ്മാര്‍ട്‌ഫോണിനുമെല്ലാം ദോഷം ചെയ്യുമെന്നുമറിയാം. എന്നാല്‍ ഇത് എന്താണെന്നോ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നോ പലര്‍ക്കും അറിയില്ല.
വൈറസ് എന്നാല്‍ കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം തകര്‍ക്കുന്ന പ്രോഗ്രാമുകളാണ്. ഇത് ഒരു കമ്പ്യൂട്ടറില്‍ പ്രവേശിച്ചാല്‍ അതുമായി ബന്ധപ്പെട്ട മറ്റു കമ്പ്യൂട്ടറുകളിലേക്കെല്ലാം വളരെ പെട്ടെന്ന് വ്യാപിക്കും. ഇനി ട്രോജന്‍ എന്നാല്‍ ഒരുതരം ആപ്ലിക്കേഷനാണ്. സാധാരണ നിലയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് തോന്നുമെങ്കിലും മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഉപകരണം നിയന്ത്രിക്കാന്‍ കഴിയുന്ന രഹസ്യ കോഡുകള്‍ അതില്‍ ഉണ്ടായിരിക്കും.

 

#3

പൊതു സ്ഥലങ്ങളില്‍ പലപ്പോഴും നിങ്ങള്‍ക്ക് വൈ-ഫൈ നെറ്റ്‌വര്‍ക് ലഭ്യമാവാറുണ്ട്. സന്തോഷത്തോടെ എല്ലാവരും അത് പരമാവധി ഉപയോഗിക്കുകയും ചെയ്യും. എന്നാല്‍ ഇത് ഏറ്റവും അപകടകാരിയാണ്. ഒരേ നെറ്റ്‌വര്‍ക്കിലുള്ള മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ഫോണിലെ വിവരങ്ങള്‍ വളരെ വേഗത്തില്‍ ചോര്‍ത്താന്‍ സാധിക്കും.

 

#4

പലപ്പോഴൂം ഡാറ്റകള്‍ യു.എസ്.ബി ഡ്രൈവിലേക്ക് കോപ്പിചെയ്യുമ്പോള്‍ അത് പൂര്‍ത്തിയായി എന്ന് കാണിക്കാറുണ്ട്്. എന്നാല്‍ അതുകൊണ്ട് ഡാറ്റകള്‍ മുഴുവനായും കോപിയായി എന്നര്‍ഥമില്ല. അല്‍പസമയം കൂടി അതിനായി എടുത്തു എന്നുവരാം. എന്നാല്‍ ഇജക്റ്റ് ക്ലിക് ചെയ്യുമ്പോള്‍ ഡാറ്റകള്‍ പൂര്‍ണമായും കോപിയായാലെ സേഫ് ടു റിമൂവ് എന്ന് കാണിക്കുകയുള്ളു. ഇജക്റ്റ് കൊടുക്കാതെ പെന്‍ ഡ്രൈവ് എടുത്തുമാറ്റിയാല്‍ പലപ്പോഴും ഡാറ്റകള്‍ നഷ്ടപ്പെടാന്‍ കാരണമാകും.

 

#5

ചില സ്പാം മെയിലുകള്‍ കാണുമ്പോള്‍തന്നെ മനസിലാക്കാം. നിങ്ങള്‍ക്ക് കോടികള്‍ സമ്മാനമായി ലഭിച്ചിരിക്കുന്നു എന്നും മറ്റുമായിരിക്കും അതില്‍ പറഞ്ഞിട്ടുണ്ടാവുക. എന്നാല്‍ മറ്റു ചിലത് ഒറ്റ നോട്ടത്തില്‍ മനസിലാകണമെന്നില്ല. വിശ്വസനീയമെന്നു തോന്നുന്ന ലിങ്കുകളായിരിക്കും അതില്‍ ഉണ്ടാവുക. അങ്ങനെയുള്ള അവസരങ്ങളില്‍ യു.ആര്‍.എല്‍. മറ്റൊരു ബ്രൗസറില്‍ കോപി ചെയ്ത് പരിശോധിക്കുകയോ അല്ലെങ്കില്‍ സ്വയം ടൈപ് ചെയ്ത് നോക്കുകയോ ചെയ്യാവുന്നതാണ്.

 

#6

വെബ്‌സൈറ്റ് ഹാക്കിംഗ് പുതുമയുള്ള കാര്യമല്ല. എന്നാല്‍ നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള വെബ്‌സൈറ്റാണ് ഹാക്‌ചെയ്യപ്പെടുന്നതെങ്കില്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഉള്‍പ്പെടെയുള്ളവ ന്ഷടപ്പെടാന്‍ ഇടയുണ്ട്. അതുകൊണ്ട് നിങ്ങളുടെ വെബ്‌സൈറ്റ് ഹാക്‌ചെയ്യപ്പെട്ടു എന്നറിഞ്ഞാല്‍ ഉടന്‍ പാസ്‌വേഡ് മാറ്റുകയോ ഡാറ്റകള്‍ ബാക് അപ് ചെയ്യുകയോ വേണം.

 

#7

അനുമതിയില്ലാതെ എവിടെനിന്ന് എന്ത് ഡൗണ്‍ലോഡ് ചെയ്യുന്നതും കുറ്റകരംതന്നെയാണ്.

 

#8

പലരും ഫേസ് ബുക്കിലും സ്വന്തം ബ്ലോഗിലുമെല്ലാം വ്യക്തിപരമായ, സ്വകാര്യമാക്കി വയ്‌ക്കേണ്ട ഡാറ്റകള്‍ പങ്കു വയ്ക്കാറുണ്ട്. ഇതിലൂടെ സ്വയം കുഴുതോണ്ടുകയാണ് ചെയ്യുന്നത്. മറ്റുള്ളവര്‍ക്ക് നിങ്ങളുടെ ക്രെഡിറ്റ കാര്‍ഡ് ഉള്‍പ്പെടെയുള്ളവയുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ ഇതിലൂടെ സാധിക്കും.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്
തികച്ചും സാങ്കേതികം; എട്ട് ചോദ്യങ്ങളും ഉത്തരങ്ങളും!!!

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot