വെറും 8500 രൂപയ്ക്ക് 5ജി ഫോൺ! ടെക്നോ പോപ് 9 5ജി വാങ്ങാൻ വൻ ഡിസ്കൗണ്ട്
ബജറ്റ് വിലയിലുള്ള സ്മാർട്ട്ഫോണുകൾക്കിടയിൽ മത്സരം കൂടുതൽ ശക്തമായിക്കൊണ്ടിരിക്കുകയാണ്. പ്രമുഖ ബ്രാൻഡുകളെല്ലാം 10000 രൂപയിൽ താഴെ വിലയിൽ 5ജി ഫോണുകൾ പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഇതിനൊപ്പം ബാങ്ക് ഡിസ്കൗണ്ട് കൂടിയാകുമ്പോൾ വില വീണ്ടും കുറയുന്നു. ഇത് ആളുകൾക്ക് വളരെ കുറഞ്ഞ വിലയിൽ 5ജി സ്മാർട്ട്ഫോൺ സ്വന്തമാക്കാൻ അവസരം നൽകുന്നു. ആമസോണിൽ ജനുവരി 19 വരെ റിപ്പബ്ലിക് ഡേ ഓഫർ സെയിൽ നടന്നു, ഈ സമയത്ത് സ്മാർട്ട്ഫോണുകൾക്ക് വൻ ഡിസ്കൗണ്ട് ലഭ്യമായിരുന്നു. എന്നാൽ ഈ ഓഫർ സെയിൽ കഴിഞ്ഞിട്ടും ഡിസ്കൗണ്ട് വിലയിൽ വാങ്ങാനാകുന്ന സ്മാർട്ട്ഫോണുകൾ ആമസോണിൽ ലഭ്യമാണ്.
പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ ടെക്നോ ഏതാനും മാസങ്ങൾക്ക് മുൻപ്, കൃത്യമായി പറഞ്ഞാൽ 2024 സെപ്റ്റംബറിൽ ഇന്ത്യയിൽ അവതരിപ്പിച്ച ബജറ്റ് 5ജി സ്മാർട്ട്ഫോൺ ആണ് ടെക്നോ പോപ് 9 5ജി (TECNO POP 9 5G). ലോഞ്ച് ചെയ്ത സമയത്ത് ഇതിന്റെ 4GB + 64GB അടിസ്ഥാന വേരിയന്റിന് 9,499 രൂപയും 4GB + 128GB വേരിയന്റിന് 9,999 രൂപയും ആയിരുന്നു വില.

ആമസോണിൽ ടെക്നോ പോപ് 9 5ജി ഇപ്പോഴും യഥാർഥ വിലയിൽ തന്നെയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. എന്നാൽ എല്ലാ ബാങ്ക് കാർഡുകളുടെയും ക്രെഡിറ്റ് കാർഡ് ട്രാൻസാക്ഷനുകൾക്ക് 1000 രൂപ ഡിസ്കൗണ്ട് ലഭ്യമാണ്. അതിനാൽ ഇതിന്റെ അടിസ്ഥാന മോഡൽ 8500 രൂപയിൽ താഴെ വിലയിൽ സ്വന്തമാക്കാൻ അവസരമുണ്ട്.
പുതിയതായി ബജറ്റ് വിലയിൽ 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ പോകുന്നവർക്കും നിലവിലെ 4ജി ഫോണിൽ നിന്ന് 5ജി സ്മാർട്ട്ഫോണിലേക്ക് അപ്ഗ്രേഡ് ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും ടെക്നോ പോപ് 9 5ജി മികച്ചൊരു ഓപ്ഷനാണ്. സെഗ്‌മെൻ്റിലെ ആദ്യത്തെ 120Hz ഡിസ്‌പ്ലേയും അറിയിപ്പുകൾക്കായി ഡൈനാമിക് പോർട്ട് ഫീച്ചറും ഉള്ള 6.6 ഇഞ്ച് ഡോട്ട് ഇൻ HD+ ഡിസ്‌പ്ലേയാണ് ഇതിൽ ഉള്ളത്.

ടെക്നോ പോപ് 9 5ജിയുടെ പ്രധാന ഫീച്ചറുകൾ: ഒക്ട കോർ മീഡിയടെക് ഡൈമെൻസിറ്റി 6300 6nm പ്രൊസസർ (2x Cortex-A76 @ 2.4GHz 6x Cortex-A55 @ 2GHz) ആണ് ഈ സ്മാർട്ട്ഫോണിന്റെ കരുത്ത്. 120Hz റിഫ്രഷ് റേറ്റുള്ള 6.6 ഇഞ്ച് (1612 x 720 പിക്സലുകൾ) HD+ ഡിസ്പ്ലേ ഇതിലുണ്ട്.
ആം മാലി-G57 MC2 ജിപിയു, 4 ജിബി റാം +4ജിബി വെർച്വൽ റാം, 64 ജിബി / 128 ജിബി സ്റ്റോറേജ് ഓപ്ഷനുകൾ എന്നിവ പോപ് 9 5ജി വാഗ്ദാനം ചെയ്യുന്നു. കൂടാതെ മൈക്രോ എസ്ഡി ഉപയോഗിച്ച് സ്റ്റോറേജ് വർധിപ്പിക്കാനുള്ള സൗകര്യവുമുണ്ട്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള HiOS 14 ൽ ആണ് പ്രവർത്തനം.
ഡ്യുവൽ റിയർ ക്യാമറ സജ്ജീകരണമാണ് ടെക്നോ പോപ് 9 5ജിയിൽ ഒരുക്കിയിരിക്കുന്നത്. അതിൽ സോണി IMX582 സെൻസറുള്ള 48MP മെയിൻ ക്യാമറ, സെക്കൻഡറി AI ലെൻസ്, ഡ്യുവൽ എൽഇഡി ഫ്ലാഷ് എന്നിവ ഉൾപ്പെടുന്നു. സെൽഫിക്കും വീഡിയോ കോളുകൾക്കുമായി ഫ്രണ്ടിൽ 8എംപി ക്യാമറയും ഉണ്ട്.

ഡ്യുവൽ സിം (നാനോ+ നാനോ+ മൈക്രോ എസ്ഡി), സൈഡ് മൗണ്ടഡ് ഫിംഗർപ്രിൻ്റ് സെൻസർ, ഐആർ സെൻസർ
3.5 എംഎം ഓഡിയോ ജാക്ക്, സ്റ്റീരിയോ സ്പീക്കറുകൾ, ഡോൾബി അറ്റ്‌മോസ്, IP54 റേറ്റിങ്, 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 802.11 ac (2.4GHz + 5GHz), ബ്ലൂടൂത്ത് 5.1, ജിപിഎസ്, യുഎസ്ബി ടൈപ്പ് സി, എൻഎഫ്സി തുടങ്ങിയ ഫീച്ചറുകൾ ഇതിലുണ്ട്.
18W ചാർജിംഗ് ഉള്ള 5000mAh ബാറ്ററിയാണ് ടെക്നോ പോപ് 9 5ജിയിൽ നൽകിയിരിക്കുന്നത്. 165 x 77 x 8 മിമി വലിപ്പവും 189 ഗ്രാം ഭാരവും ഇതിന് ഉണ്ട്. മിഡ്‌നൈറ്റ് ഷാഡോ, അസുർ സ്കൈ, അറോറ ക്ലൗഡ് നിറങ്ങളിൽ ഈ സ്മാർട്ട്ഫോൺ ലഭ്യമാണ്. ബോക്‌സിൽ രണ്ട് അധിക ബാക്ക് പാനൽ സ്‌കിന്നുകളുമുണ്ട്.


Click it and Unblock the Notifications








