കൗമാരക്കാരന്‍ ഐഫോണ്‍ വാങ്ങാനുളള പണത്തിനായി കുട്ടിയെ തട്ടികൊണ്ടു പോയി കൊല ചെയ്തു

Written By:

17 വയസ്സുളള കൗമാരക്കാരന്‍ തന്റെ അയല്‍വാസിയുടെ ആറ് വയസ്സ് പ്രായമുളള മകനെ ഐഫോണ്‍ വാങ്ങിക്കാനുളള പൈസ കിട്ടുന്നതിനായി കൊലപ്പെടുത്തി. വ്യാഴാഴ്ച രാത്രിയാണ് ഗണേഷിനെ സെന്‍ട്രല്‍ ഡല്‍ഹിയിലെ തന്റെ വസതിയില്‍ നിന്ന് കാണാതായത്. വെളളിയാഴ്ച തെക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പാര്‍ക്കില്‍ നിന്ന് ഗണേഷിന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു.

പതിനൊന്നാം ക്ലാസ്സില്‍ പഠിക്കുന്ന കൗമാരക്കാരന്‍ ഗണേഷിന്റെ പിതാവ് ഹൃദയ ശസ്ത്രക്രിയയ്ക്കായി 1.5 ലക്ഷം ചെലവഴിച്ചതറിഞ്ഞാണ് കുറ്റകൃത്യത്തിന് ആസൂത്രണം നല്‍കിയത്. കുട്ടിയുടെ അച്ഛന് സമാനമായ തുക സംഘടിപ്പിക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് തട്ടികൊണ്ടുപോകലും തുടര്‍ന്ന് കൊലപാതകവും നടന്നതെന്ന് പോലീസ് കമ്മിഷണര്‍ സന്ദീപ് ഗോയല്‍ പറഞ്ഞു.

കൗമാരക്കാരന്‍ ഐഫോണ്‍ വാങ്ങാനുളള പണത്തിനായി കുട്ടിയെ കൊല ചെയ്തു

സംഭവം ഇങ്ങനെയാണ്. രാത്രി 8.45-ഓടെ ട്യൂഷന്‍ കഴിഞ്ഞ് എത്തിയ ഗണേഷിനെ മൊബൈല്‍ ഗെയിം കളിക്കാന്‍ അനുവദിക്കാമെന്ന് പറഞ്ഞ് നാരായിണ പ്രദേശത്തെ സത്യ പാര്‍ക്കില്‍ കൊണ്ട് പോകുകയായിരുന്നു. അവിടെ വച്ച് കഴുത്ത് മുറിച്ചും കത്തി കൊണ്ട് കുത്തിയും കുട്ടിയെ കൊലപ്പെടുത്തുകയായിരുന്നു.

തട്ടികൊണ്ട് പോകല്‍ അറിയിക്കുന്നതിനായി കുറ്റാരോപിതന്‍ ഒരു ചൈനീസ് ഫോണ്‍ വാങ്ങിച്ച് അതില്‍ മറ്റൊരു അയല്‍വാസിയുടെ കട്ടെടുത്ത സിം കാര്‍ഡ് ഇടുകയായിരുന്നു. കുട്ടിയെ കൊന്ന ശേഷം കൗമാരക്കാരന്‍ ഗണേഷിന്റെ പിതാവിനോട് പിറ്റേ ദിവസം പണം എത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് ഒന്നും സംഭവിക്കാത്ത പോലെ എല്ലാവരുടെയും കൂടെ കുട്ടിയെ തിരയാന്‍ കൂടിയ കൗമാരക്കാരനെ പോലീസ് സംശയാസ്പദമായ പെരുമാറ്റത്തെ തുടര്‍ന്ന് ചോദ്യം ചെയ്തപ്പോള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

Read more about:
English summary
Teen abducts, kills kid to fund iPhone at Delhi.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot