ശ്വാസത്തെ വാക്കുകളാക്കി മാറ്റാവുന്ന ഉപകരണവുമായി 16-കാരന്‍

അര്‍ഷ് ഷാ ദില്‍ബാഗിക്ക് 16 വയസ്സേ ആയിട്ടുളളൂ. തന്റെ കണ്ടുപിടുത്തം കൊണ്ട് 'ഗൂഗിള്‍ സയന്‍സ് ഫെയറില്‍' സ്ഥാനം പിടിച്ചിരിക്കുകയാണ് ഈ കൊച്ച് മിടുക്കന്‍. ശ്വാസത്തെ വാക്കുകളാക്കി മാറ്റാനുളള ഉപകരണമാണ് അര്‍ഷ് നന്നേ ചെറുപ്പത്തില്‍ വികസിപ്പിച്ചെടുത്തിരിക്കുന്നത്. ജന്മനാ സംസാരിക്കാന്‍ കഴിയാത്തവര്‍ക്കുളള വ്യകല്ല്യമായ ലോക്ക്ഡ്-ഇന്‍ സിന്‍ഡ്രോം, എ എല്‍ എസ് തുടങ്ങിയവ പോലുളളതുകൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്ക് ആശയവിനിമയം നടത്താന്‍ സഹായിക്കുന്ന ഉപകരണമാണിത്.

മുംബൈയിലെ പാനിപട്ടിലെ സ്ഥിര താമസക്കാരനായ ദില്‍ബാഗി, ഇക്കൊല്ലത്തെ ഗൂഗിളിന്റെ അന്താരാഷ്ട്ര സയന്‍സ് ഫെയറിന്റെ ഫൈനലില്‍ പ്രവേശിക്കുന്ന ഏക ഏഷ്യക്കാരനാണ്.
ഇതെങ്ങനെയാണ് പ്രവര്‍ത്തിക്കുന്നതെന്നറിയാന്‍ താഴെയുളള സ്ലൈഡര്‍ നോക്കുക.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ദില്‍ബാഗി ഈ ഉപകരണത്തിന് ''ടോക്ക്' എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ഇത് മനുഷ്യന്റെ ശ്വാസത്തില്‍ നിന്നുളള സിഗ്നലുകളെ മോര്‍സ് കോഡ് വഴി സ്വീകരിക്കുന്നു. തുടര്‍ന്ന് ഒരു സെന്‍സര്‍ ഇവ പിടിച്ചെടുത്ത് അതിനെ വാക്കുകളാക്കി മാറ്റുന്നു. ശരീരം തളര്‍ന്ന് പൂര്‍ണ്ണമായി സംസാരിക്കാന്‍ കഴിയാത്തവര്‍ക്ക് വളരെ ഭേദപ്പെട്ട രീതിയില്‍ ആശയവിനിമയം നടത്താന്‍ സഹായിക്കുന്നതാണ് 'ടോക്കെന്നാണ്' ദില്‍ബാഗിന്റെ അവകാശം.
ഇതിന് ഹോക്കിംഗ്‌സിന്റേതിനേക്കാള്‍ വിലക്കുറവ്. അടുത്ത സ്ലൈഡര്‍ കാണുക.

പ്രമുഖ ഫിസിഷന്‍ സ്റ്റീഫന്‍ ഹോക്കിംഗ് ഉപയോഗിക്കുന്ന Augmentative and Alternative Communication (AAC) ഉപകരണത്തേക്കാള്‍ വളരെ വില കുറഞ്ഞതാണ് ഇത്. സ്റ്റീഫന്‍ ഹോക്കിംഗ് ഉപയോഗിക്കുന്ന ഡിവൈസിന്റെ വില ഏകദേശം 4.26 ലക്ഷം രൂപയാണ്. മോട്ടോര്‍-ന്യൂറോ വൈകല്ല്യമുളള സാധാരണക്കാരായ ആളുകള്‍ക്ക് ഇത് താങ്ങാവുന്നതിലും അപ്പുറമാണ്. അവിടെയാണ് ടോക്കിന്റെ പ്രസക്തിയെന്ന് ദില്‍ബാഗ് ചൂണ്ടിക്കാട്ടുന്നു.
പ്രധാനമന്ത്രിയോട് ഒരു അഭ്യര്‍ത്ഥന. അടുത്ത സ്ലൈഡര്‍ നോക്കുക.

കുട്ടിക്കാലം മുതലേ മനുഷ്യന് ഉപകാരപ്രദമായ എന്തെങ്കിലും ചെയ്യുന്നതിനെക്കുറിച്ചാണ് തന്റെ മകന്‍ എന്നും സ്വപ്‌നം കാണാറുളളതെന്ന് ദില്‍ബാഗിയുടെ അച്ഛന്‍ അമിത് പറഞ്ഞു. അപ്ലൈഡ് സയന്‍സ് പദ്ധതികളിലായിരുന്നു അവന്റെ ശ്രദ്ധ മുഴുവന്‍. പ്രധാനമന്ത്രി നരേന്ദ്ര മോഡിയും, കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ദ്ധനും ഈ പദ്ധതി ഏറ്റെടുത്ത് രാജ്യത്തെ എണ്ണിയാല്‍ തീരാത്തയത്ര ആവശ്യക്കാര്‍ക്ക് എത്തിക്കാന്‍ മുന്‍കൈ എടുക്കണമെന്നതാണ് തന്റെ അഭ്യര്‍ത്ഥനയെന്നും അമിത് പറഞ്ഞു.

ഗ്ലോബല്‍ ബ്രയിന്‍ ഡിസ്ഫംഗ്ഷനുളള ആളിലും പാര്‍ക്കിന്‍സണ്‍സ് രോഗമുളള ആളിലും താനിത് പരീക്ഷിച്ച് നോക്കിയെന്നും പ്രതീക്ഷിച്ച ഫലം തനിക്കതില്‍ നിന്ന് ലഭിച്ചുവെന്നും ദില്‍ബാഗി ഗൂഗിളിനായച്ച കത്തില്‍ പറയുന്നു. ടോക്കിനെ പുതിയ സാങ്കേതിക വിദ്യയായ ഗൂഗിള്‍ ഗ്ലാസുമായി സംയോജിപ്പിച്ച് ജന്മനാ വൈകല്ല്യമുളളവര്‍ക്ക് കൂടുതല്‍ സഹായകരമായ രീതിയില്‍ ഇതിനെ വികസിപ്പിക്കാന്‍ ഭാവിയില്‍ തനിക്ക് ലക്ഷ്യമുണ്ടെന്നും ദില്‍ബാഗി പറയുന്നു.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Please Wait while comments are loading...

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot