ഇൻസ്റ്റാഗ്രാം വോട്ടെടുപ്പിനു ശേഷം ജീവനൊടുക്കി പതിനാറുകാരി

|

സമൂഹമാധ്യമങ്ങളുടെ മുന്നേറ്റം ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രതിഭാസത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നത്.

ഇൻസ്റ്റാഗ്രാം വോട്ടെടുപ്പിനു ശേഷം ജീവനൊടുക്കി പതിനാറുകാരി

സമൂഹമാധ്യമങ്ങളോടുള്ള അമിതമായ ആസക്തി കൗമാരപ്രായക്കാരെയും അതുപോലെ കുട്ടികളെയും വൻ വിപത്തിലേക്കാണ് കൊണ്ടുചെന്നെത്തിക്കുന്നത്.

സമൂഹമാധ്യമങ്ങൾ

സമൂഹമാധ്യമങ്ങൾ

സമൂഹമാധ്യമങ്ങളിൽ സംഭവിക്കുന്ന വീഴ്ച്ചകൾ കുറ്റകൃത്യങ്ങളും ആത്മഹത്യയും വർധിച്ചു വരുവാനുള്ള ഒരു കാരണമായി മാറി. ഇതിനുദാഹരണമാണ് കഴിഞ്ഞ ദിവസം മലേഷ്യയിൽ പതിനാറുകാരി ജീവനൊടുക്കിയത്.

ഇൻസ്റ്റാഗ്രാം

ഇൻസ്റ്റാഗ്രാം

താൻ ഇനി ജീവിക്കണമോ അതോ മരിക്കണമോ എന്ന് ഓൺലൈൻ സുഹൃത്തുക്കളോട് അഭിപ്രായം ചോദിച്ചാണ് ജീവനൊടുക്കിയത്. തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിലാണ് ഇത്തരമൊരു പോസ്റ്റിട്ട് അഭിപ്രായം തേടിയത്. എന്നാൽ മിക്ക സുഹൃത്തുക്കളും താൻ മരിക്കുന്നതാണ് നല്ലതെന്ന് അഭിപ്രായപ്പെട്ടു, തുടർന്നാണ് പെൺകുട്ടി ആത്മഹത്യ ചെയ്യ്തത്.

പെൺകുട്ടിയുടെ ആത്മഹത്യ

പെൺകുട്ടിയുടെ ആത്മഹത്യ

69 ശതമാനം സുഹൃത്തുക്കളും താൻ മരിക്കുന്നതാണ് നല്ലതെന്ന് പറഞ്ഞത് തമാശയ്ക്കായിരുന്നു. 31 പേർ മാത്രമാണ് ജീവിക്കണമെന്ന് ആവശ്യപ്പെട്ടത്. ‘Really Important, Help Me Choose D / L' ഇതായിരുന്നു പോസ്റ്റ്. മരണം ആണെങ്കിൽ ഡി, ജീവിതം ആണെങ്കിൽ എൽ രേഖപ്പെടുത്താനായിരുന്നു പോസ്റ്റ്. ഈ സംഭവുമായി ബന്ധപ്പെട്ട് മലേഷ്യൻ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മലേഷ്യൻ പൊലീസ്

മലേഷ്യൻ പൊലീസ്

എന്നാൽ ഇത്തരം ആത്മഹത്യകൾ കൂടിയിട്ടുണ്ടെന്നും ഇത് മലേഷ്യയിലെ മാത്രം വിഷയമല്ലെന്നുമാണ് സൈബർ വിദഗ്ധർ പറയുന്നത്. ഇത്തരം ദുരന്തങ്ങൾ നിയന്ത്രിച്ചില്ലെങ്കിൽ സമൂഹമാധ്യമങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുമെന്ന് യു.കെ ഉൾപ്പടെയുള്ള രാജ്യങ്ങൾ മുന്നറിയിപ്പ് നൽകി.

Really Important, Help Me Choose D / L

Really Important, Help Me Choose D / L

"ഇൻസ്റ്റാഗ്രാം ഉപയോഗിക്കുമ്പോൾ സുരക്ഷിതവും പിന്തുണയും ഉറപ്പുവരുത്തേണ്ടത് ഞങ്ങളുടെ അഗാധമായ ഉത്തരവാദിത്തമാണ്. ഞങ്ങളുടെ പരിശ്രമത്തിന്റെ ഭാഗമായി, ഞങ്ങളുടെ റിപ്പോർട്ടിംഗ് ഉപകരണങ്ങൾ ഉപയോഗിക്കാൻ എല്ലാവരെയും പ്രോത്സാഹിപ്പിക്കുന്നു, ഒപ്പം ജനങ്ങളുടെ സുരക്ഷ അപകടത്തിലാക്കുന്ന എന്തെങ്കിലും പെരുമാറ്റം കണ്ടാൽ അടിയന്തിര സേവനങ്ങളെ ബന്ധപ്പെടാനും ഞങ്ങൾ അഭ്യർത്ഥിക്കുന്നു."

Best Mobiles in India

English summary
Police in the east Malaysia state Sarawak said the girl, who has not been named, posted the poll on the photo sharing app with the message: “Really Important, Help Me Choose D/L”. After most responders voted for “death”, she killed herself.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X