ഇനി ബാറ്ററി റീചാര്‍ജിങിന് 20 സെക്കന്‍ഡ്

Posted By: Arathy

20സെക്കന്‍ഡ കൊണ്ട് മൊബൈല്‍ റീചാര്‍ജ് ചെയ്‌തെന്നോ. ആരെങ്കില്ലും ഇത് വിശ്വസിക്കുമോ.സംഭവം സത്യമാണ് ട്ടോ. ഇന്ത്യകാരിയായ ഇഷ ഖരെ എന്ന 18 വയസുകാരിയാണ് ഈ കണ്ടുപ്പിടുത്തതിന്റെ പുറകില്‍. വെറും 20 സെക്കന്‍ഡുകള്‍ മാത്രം ഉപയോഗിച്ചാണ് ഇഷ ഖരെ ബാറ്ററി റീചാര്‍ജ് ചെയ്തത്ത്.

ഇനി ബാറ്ററി റീചാര്‍ജിങിന് 20 സെക്കന്‍ഡ്

സൂപ്പര്‍ കപ്പാസിറ്റര്‍ ലൈറ്റ് ഡയോഡ് എന്നറിയപ്പെടുന്ന ഈ കണ്ടുപിടുത്തതിന് ഇന്റര്‍ ഫൗണ്ടേഷന്റെ യുവശാസ്ത്രജ്ഞ അവാര്‍ഡ് ലഭിച്ചു. അതുകൂടാതെ അരിസോണയിലെ ഫീനിക്‌സില്‍ നടന്ന ഇന്റ്‌റര്‍ നാഷണല്‍ സയന്‍സ് ആന്‍ഡ് എന്‍ജിനിയറിങ് ഫെയറിലില്‍ ഇഷ തന്റെ കണ്ടുപിടുത്തം അവതരിപ്പിച്ചിതിന് 50.000ഡോളറാണ് അവാര്‍ഡ് തുക ലഭിച്ചത് . തുടര്‍ന്നാണ് ഈ കണ്ടുപിടുത്തം ലോകശ്രദ്ധനേടിയത്. ബാറ്ററി ഉപയോഗിക്കണ്ട ഏതുസാധനവും ഇത് ഉപയോഗിച്ച് ചാര്‍ജ് ചെയുവാന്‍ കഴിയും. വലിയൊരളവ് ഊര്‍ജം സംഭരിക്കാനും, പതിനായിരം തവണ് റീചാര്‍ജ് ചെയ്ത് ഉപയോഗികാനും സാധിക്കും

അത്യവശ്യ ഘടത്തില്‍ ബാറ്ററി റീചാര്‍ജിങ്ങ് നമ്മുക്ക് വലിയൊരു തലവേദന പിടിച്ച പണിയാണ് ഇനി അതിനൊരു അറുതി വന്നേക്കും. എന്തായാലും ഇഷയുടെ കണ്ടുപിടുത്തം ഗൂഗിള്‍ പോലുള്ള വെബ്‌സൈറ്റുകള്‍ വരെ ഇത് ചര്‍ച്ചാ വിഷയമാക്കിയിട്ടുണ്ട്. നാനോകെമാസ്ട്രിയില്‍ സ്‌പെഷ്യലൈസ് വിദ്യാര്‍ഥിയായ ഈഷ ഇനിയും കൂടുതല്‍ കണ്ടുപിടുത്തള്‍ നടത്താനാക്കുമെന്ന വിശ്വസത്തിലാണ്.

 

 

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot