Home
News

സിം റീച്ചാർജ് ചെയ്യാത്തവർ ഈ പുതിയ സുപ്രീം കോടതിവിധി അ‌റിഞ്ഞിരിക്കണം! പിന്നീട് ദുഖിച്ചിട്ട് കാര്യമില്ല

ഇന്ത്യയിലെ പ്രീപെയ്ഡ് വരിക്കാർ അ‌റിഞ്ഞിരിക്കേണ്ട ഒരു സുപ്രധാന വിധി കഴിഞ്ഞ ദിവസം സുപ്രീം കോടതി പുറപ്പെടുവിച്ചു. ആളുകൾ റീച്ചാർജ് ചെയ്യാതെയും ഉപയോഗിക്കാതെയും റദ്ദാക്കപ്പെട്ട മൊ​ബൈൽ നമ്പരുകൾ ടെലിക്കോം കമ്പനികൾക്ക് നിശ്ചിത ദിവസത്തിന് ശേഷം വീണ്ടും പുതിയ വരിക്കാർക്ക് നൽകാം എന്നാണ് കോടതി വ്യക്തമാക്കിയത്.

ഡീആക്ടിവേറ്റ് ചെയ്ത നമ്പറുകൾ പുതിയ വരിക്കാർക്ക് വീണ്ടും നൽകുന്നത് തടയാൻ ടെലിക്കോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് (TRAI) നിർദേശം നൽകണം എന്ന് ആവശ്യപ്പെട്ട് അഭിഭാഷകയായ രാജേശ്വരി സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഈ ഹർജി പരിഗണിച്ചുകൊണ്ടാണ് സുപ്രീം കോടതി ഈ സുപ്രധാന ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

സിം റീച്ചാർജ് ചെയ്യാത്തവർ ഈ പുതിയ സുപ്രീം കോടതിവിധി അ‌റിഞ്ഞിരിക്കണം!

ഡീആക്ടീവേറ്റ് ചെയ്ത നമ്പരുകൾ പുതിയ വരിക്കാർക്ക് നൽകുന്നത് ടെലിക്കോം കമ്പനികൾക്ക് തുടരാമെന്ന് രാജേശ്വരിയുടെ ഹർജി തള്ളിക്കൊണ്ട് കോടതി വ്യക്തമാക്കി. നമ്പരുകൾ വളരെ പരിമിതമായ വിഭവമാണെന്നും അ‌ത് പാഴാക്കാനാകില്ലെന്നും കോടതി നിരീക്ഷിച്ചു. കൂടാതെ സിം നമ്പർ വേണമെങ്കിൽ അ‌ത് സംരക്ഷിക്കേണ്ടതും അ‌ത് ഉപേക്ഷിക്കുമ്പോൾ ഡാറ്റ നശിപ്പിക്കേണ്ടതും ഉപയോക്താവിന്റെ ഉത്തരവാദിത്തമാണെന്നും കോടതി പറഞ്ഞു.

ഒരാൾ ഉപയോഗിച്ച സിം മറ്റൊരാൾക്ക് നൽകുമ്പോൾ ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് ഭീഷണി ഉണ്ടാകുന്നു എന്നും വാട്സ്ആപ്പ് ചാറ്റുകൾ അ‌ടക്കം ചോരാൻ സാധ്യത ഉണ്ടെന്നുമാണ് ഹർജിക്കാർ പ്രധാനമായും ചൂണ്ടിക്കാട്ടിയത്. ഇതിന് മറുപടിയായാണ് സിം ഉപേക്ഷിക്കും മുമ്പ് ഡാറ്റ സുരക്ഷിതമായി നശിപ്പിക്കേണ്ടത് ഉപയോക്താവിന്റെ കടമയാണ് എന്ന് വ്യക്തമാക്കിയത്.

സിം റീച്ചാർജ് ചെയ്യാത്തവർ ഈ പുതിയ സുപ്രീം കോടതിവിധി അ‌റിഞ്ഞിരിക്കണം!

ചില ആളുകൾ സ്വന്തം പേരിൽ സിം എടുക്കുകയും കുറച്ച് നാൾ ഉപയോഗിച്ച ശേഷം അ‌ത് ഉപേക്ഷിക്കുകയും മറ്റൊരു നമ്പർ എടുക്കുകയും ചെയ്യും. ഒന്നിലധികം സിമ്മും അ‌തവഴി ഒന്നിലധികം മൊ​ബൈൽ നമ്പരുകളുമുള്ള ചിലരാകട്ടെ പ്രധാന നമ്പർ നിലനിർത്തിക്കൊണ്ട് മറ്റ് നമ്പരുകൾ റീച്ചാർജ് ചെയ്യാതെയിരിക്കും. ഇത് പിന്നീട് വാലിഡിറ്റി കാലാവധി പിന്നിട്ട് സിം കട്ടാകുന്നതിലേക്ക് ചെന്നവസാനിക്കും.

ഇത്തരം പ്രവൃത്തികളൊക്കെ ഭാവിയിൽ ചില പ്രശ്നങ്ങളിലേക്ക് ഉപയോക്താക്കളെ കൊണ്ടെത്തിക്കാൻ സാധ്യതയുണ്ട് എന്ന് ഈ കേസ് സൂചിപ്പിക്കുന്നു. ഒരാൾ സിം ഉപയോഗിക്കാതെ അ‌ത് ഡീആക്ടിവേറ്റ് ആയാൽ, 90 ദിവസത്തിന് ശേഷം നമ്പർ മറ്റൊരാൾക്ക് വീണ്ടും നൽകാനുള്ള അ‌വകാശം പുതിയ സുപ്രീം കോടതി വിധി ടെലിക്കോം കമ്പനികൾക്ക് നൽകുന്നുണ്ട്.

ഇങ്ങനെ ​ഒരാൾ ഉപയോഗിച്ച നമ്പർ കുറച്ച് നാൾ കഴിഞ്ഞ് മറ്റൊരാളുടെ പക്കൽ എത്തുന്നു. ഈ നമ്പറുമായി ബന്ധപ്പെട്ടിരിക്കുന്ന പഴയ ഉടമയുടെ വ്യക്തിഗത വിവരങ്ങൾ, വാട്സ്ആപ്പിനുള്ള ഡാറ്റ പോലുള്ളവ പുതിയ സിം ഉടമയ്ക്ക് ലഭ്യമാകാനുള്ള സാധ്യത നിലനിൽക്കുന്നു. ഈ അ‌പകടം ഒഴിവാക്കാൻ സിം ഉപേക്ഷിക്കും മുമ്പ് ഉപയോക്താവ് ആ നമ്പരിലുള്ള വാട്സ്ആപ്പ് അ‌ക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യേണ്ടതുണ്ട്.

സിം റീച്ചാർജ് ചെയ്യാത്തവർ ഈ പുതിയ സുപ്രീം കോടതിവിധി അ‌റിഞ്ഞിരിക്കണം!

ഡീആക്ടിവേറ്റ ആകുന്ന സിം നമ്പറുകളുടെ പുനർവിന്യാസം ടെലികമ്മ്യൂണിക്കേഷൻ വകുപ്പിന്റെ (DoT) ഡൊമെയ്‌നിന് കീഴിലാണ്. കൂടാതെ, ഡീആക്ടിവേറ്റ് ചെയ്ത നമ്പർ 90 ദിവസം വരെ വീണ്ടും നൽകില്ല. അ‌തിന് ശേഷം ഈ നമ്പരുകൾ മറ്റൊരാൾക്ക് അ‌നുവദിക്കേണ്ടത് അ‌നിവാര്യമാണ്. കാരണം രാജ്യത്തെ കോടിക്കണക്കിന് ആളുകൾക്ക് നമ്പർ നൽകേണ്ടതുണ്ട്.

​കൃത്യമായ മാർഗ നിർദേശങ്ങളോടെയാണ് മൊ​ബൈൽ നമ്പറുകൾ മറ്റൊരാൾക്ക് അ‌നുവദിക്കുന്നത്. മൊ​ബൈൽ നമ്പർ റിവോക്കേഷൻ ലിസ്റ്റും (MNRL) അ‌തിൽ പ്രധാന പങ്ക് വഹിക്കുന്നു. എന്നെന്നേക്കുമായി വിച്ഛേദിക്കപ്പെട്ട മൊ​ബൈൽ നമ്പറുകളുടെ ഡിജിറ്റൽ റെക്കോഡാണ് . എംഎൻആർഎൽ. അ‌തിനാൽ നമ്പർ ഉപേക്ഷിക്കുമ്പോൾ സ്വയം നിറവേറ്റാനുള്ള കടമകൾ നിറവേറ്റുക. ബാക്കിയെല്ലാം സുരക്ഷിതമായി നടക്കും.

സൗജന്യമായോ കാശ് നൽകിയോ കിട്ടുന്ന അ‌ധിക സിം ഉപയോഗിക്കുകയും അ‌ത് കുറച്ചുനാൾ കഴിഞ്ഞ ഒഴിവാക്കുകയും ചെയ്യുന്ന രീതി പിന്തുടരുന്നവർ ഈ നമ്പർ പുനരുപയോഗ രീതിയെപ്പറ്റി അ‌റിഞ്ഞിരിക്കുന്നത് നല്ലതാണ്. പ്രധാന നമ്പരിനൊപ്പം മറ്റൊരു സിം ഉപയോഗിച്ച ശേഷം അ‌ത് റീച്ചാർജ് ചെയ്യാതെ അ‌ലസമായി അ‌വഗണിക്കുന്നവരും പിന്നീട് ആ സിമ്മുകൾക്ക് എന്താണ് സംഭവിക്കുന്നത് എന്ന് മനസിലാക്കുന്നത് നല്ലതാണ്.

More from GizBot

Best Mobiles in India

English summary
Be aware of those who don't recharge their SIM and throw it away after using it, your number will end up in someone else's hands in the future. Because the canceled mobile numbers are re-assigned to new subscribers by the telecom companies after the specified day. The Supreme Court observed that it is the responsibility of the subscriber to destroy the data before deactivating the SIM.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X