താരിഫില്‍ ഇരട്ടി വര്‍ധന ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍

Posted By: Super

താരിഫില്‍ ഇരട്ടി വര്‍ധന ആവശ്യപ്പെട്ട് ടെലികോം കമ്പനികള്‍

ജനങ്ങളെ വലയ്ക്കുന്ന ഒരു പുതിയ താരിഫ് പദ്ധതിയുമായി ടെലികോം കമ്പനികള്‍. താരിഫ് നിരക്ക് 100 ശതമാനം ഉയര്‍ത്തണമെന്ന ആവശ്യവുമായാണ്  കമ്പനികള്‍ ടെലികോം റെഗുലേറ്ററി അതോറിറ്റി അഥവാ ട്രായെ സമീപിച്ചിരിക്കുന്നത്. 2ജി സ്‌പെക്ട്രം വില ഉയര്‍ത്താനുള്ള ട്രായുടെ ശുപാര്‍ശ കേന്ദ്രം അംഗീകരിച്ചാല്‍ വില വര്‍ധന വേണമെന്നാണ് ടെലികോം കമ്പനികളുടെ ആവശ്യം.

ഈ ആഴ്ചയുടെ ആദ്യത്തില്‍ 25-30 ശതമാനം വര്‍ധനവായിരുന്നു കമ്പനികളുടെ ആവശ്യം. എന്നാല്‍ ഇപ്പോഴത് 100 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്. സെല്ലുലാര്‍ ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഓഫ് ഇന്ത്യ (സിഒഎഐ)യുടെ തലവന്‍ കൂടിയായ ഭാരതി എയര്‍ടെല്‍ മേധാവി സഞ്ജയ് കപൂര്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്.

മിനുട്ടില്‍ 2 പൈസ വരെ ആകാമെന്ന ട്രായ് നിര്‍ദ്ദേശത്തെ തള്ളിയാണ് കമ്പനികള്‍ 100 ശതമാനം വര്‍ധന എന്ന ആവശ്യം ഉയര്‍ത്തുന്നത്.  എന്നാല്‍ 3 മുതല്‍ 6 ശതമാനം വരെ താരിഫ് വര്‍ധിപ്പിക്കാമെന്ന അഭിപ്രായത്തിലാണ് ട്രായ് ഇപ്പോഴും.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot