എത്തി, എത്തി എന്ന് പറയുന്നു, ശരിക്കും എവിടെ വരെ എത്തി 5ജി?

|

5ജിയെത്തി 5ജിയെത്തി എന്ന് പറയുമ്പോ എവിടം വരെയെത്തി എന്ന കൺഫ്യൂഷനിലാണ് ആളുകൾ. ഇത്രയും മുന്നൊരുക്കങ്ങളും കൊട്ടിഘോഷിച്ചുളള പരീക്ഷണങ്ങളും നൂറാവർത്തി മാറ്റി വച്ച ലോഞ്ചും എല്ലാം കഴിഞ്ഞിട്ടും ആകെ വളരെ കുറച്ച് നഗരങ്ങളിൽ മാത്രമാണ് രാജ്യത്ത് 5G ലോഞ്ച് ചെയ്തത്. അതും ആ നഗരങ്ങളിലെ ഏതാനും സ്ഥലങ്ങളിലും ആളുകൾക്കും വേണ്ടി മാത്രം. വേവുവോളം കാത്തിരുന്നില്ലേ, ഇനി ആറുന്നത് വരെ കാത്തിരിക്കാം എന്ന് കരുതി ആശ്വസിക്കുന്നവരാണ് ഭൂരിഭാഗവും.

5ജി

5ജിയ്ക്കായി കണ്ണും നട്ടും കാത്തിരിക്കുന്നത് കൊണ്ടാണെന്ന് തോന്നുന്നു ടെലിക്കോം കമ്പനികൾക്ക് 5ജി അവതരണത്തിൽ വേഗം പോരെന്ന് ഒരു പരാതി വ്യക്തിപരമായുണ്ട്. നിലവിൽ റിലയൻസ് ജിയോയും എയർടെലുമാണ് രാജ്യത്ത് 5ജി സേവനങ്ങൾ ലോഞ്ച് ചെയ്തിരിക്കുന്നത്. ദീനം വന്ന ടർക്കിക്കോഴിയുടെ അവസ്ഥയിലുള്ള വിഐ ആകട്ടെ 5ജി സേവനങ്ങൾ അവതരിപ്പിക്കുമെന്ന് പ്രഖ്യാപിക്കുക മാത്രമാണ് ചെയ്തിരിക്കുന്നത്.

മലയാളികൾ

നിലവിൽ മനസിലാക്കിയത് വച്ച് മലയാളികൾക്കൊക്കെ വിഐയുടെ 5ജി സ്വപ്നം മാത്രമായിരിക്കും. എന്നാൽ ജിയോ 5ജിയൊക്കെ അധികം വൈകാതെ തന്നെ നമ്മുടെ നാട്ടിലുമെത്തും. ടെലിക്കോം സേവനങ്ങൾ സെലക്റ്റ് ചെയ്യുമ്പോൾ ഇതൊക്കെ മനസിൽ വച്ചിരിക്കണം. 5ജി എസ്എ, 5ജി എൻഎസ്എ എന്നിവയെക്കുറിച്ച് കൂടുതൽ അറിയാൻ തുടർന്ന് വായിക്കുക.

ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

5ജി എസ്എ & 5ജി എൻഎസ്എ

5ജി എസ്എ & 5ജി എൻഎസ്എ

നിലവിൽ നമ്മുടെ രാജ്യത്ത് രണ്ട് തരം 5ജി സേവനങ്ങളാണ് ലഭിക്കുന്നത്. 5ജി എസ്എ സർവീസും 5ജി എൻഎസ്എ സർവീസും. സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് എന്നാണ് എസ്എയുടെ പൂർണ രൂപം. എൻഎസ്എയുടേത് നോൺ സ്റ്റാൻഡ് എലോൺ നെറ്റ്വർക്ക് എന്നും. പൂർണമായും സ്വതന്ത്ര 5ജി കോറിൽ പ്രവർത്തിക്കുന്നവയാണ് 5ജി എസ്എ നെറ്റ്വർക്ക്. നിലവിലുള്ള 4ജി ഇൻഫ്രാസ്ട്രക്ചർ ഉപയോഗപ്പെടുത്തി 5ജി സേവനം നൽകുന്നതിനെയാണ് 5ജി എൻഎസ്എ നെറ്റ്വർക്ക് എന്ന് പറയുന്നത്.

റിലയൻസ് ജിയോ

നിലവിൽ ഇന്ത്യയിൽ റിലയൻസ് ജിയോ മാത്രമാണ് 5ജി എസ്എ നെറ്റ്വർക്ക് ഉപയോഗപ്പെടുത്തുന്നത്. എയർടെലും വിഐയും സജ്ജീകരിക്കുന്നത് 5ജി എൻഎസ്എ നെറ്റ്വർക്കുകളുമാണ്. തങ്ങളുടെ 5ജി നെറ്റ്വർക്കിനെ ട്രൂ 5ജിയെന്ന് ജിയോ വിശേഷിപ്പിക്കുന്നതും അത് കൊണ്ടാണ്. 5ജി സേവനങ്ങൾ നിലവിൽ ശൈശവ ദശയിലാണുള്ളത്. അതിനാൽ തന്നെ ഏത് സർവീസ് പ്രൊവൈഡറെ സെലക്റ്റ് ചെയ്യണമെന്നത് കാത്തിരുന്ന് തീരുമാനിക്കുന്നതാണ് നല്ലത്.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

തത്കാലം ജിയോ 5ജി ക്ഷണിക്കപ്പെടുന്നവർക്ക് മാത്രം

തത്കാലം ജിയോ 5ജി ക്ഷണിക്കപ്പെടുന്നവർക്ക് മാത്രം

നിലവിൽ രാജ്യത്തെ നാല് നഗരങ്ങളിലാണ് ജിയോ 5ജി സർവീസ് ലഭ്യമായിട്ടുള്ളത്. മുംബൈ, ഡൽഹി, കൊൽക്കത്ത, വാരാണസി എന്നിവിടങ്ങളിലാണ് ജിയോ 5ജി ബീറ്റ റോൾഔട്ട് നടത്തിയിരിക്കുന്നത്. എന്നാൽ വണ്ടിയെടുത്ത് നേരെ ഇവിടങ്ങളിലേക്ക് പോയി 5ജിയൊന്ന് ടെസ്റ്റ് ചെയ്യാമെന്ന് കരുതരുത്. നിലവിൽ ജിയോ ഇൻവൈറ്റ് ചെയ്യുന്നവർക്ക് മാത്രമാണ് മുകളിൽ പറഞ്ഞ നഗരങ്ങളിലും 5ജി ലഭിക്കുക.

സിം കാർഡുകൾ

യൂസേഴ്സിന്റെ സിം കാർഡുകൾ ഈ നഗരങ്ങളിൽ നിന്ന് തന്നെ വാങ്ങിയവയും ആയിരിക്കണം. എന്നാൽ മാത്രമെ ജിയോയുടെ ട്രൂ 5ജി എക്സ്പീരിയൻസ് ചെയ്യാൻ യൂസേഴ്സിന് ക്ഷണം ലഭിക്കുകയുള്ളൂ. മറ്റ് സ്ഥലങ്ങളിൽ ഉള്ളവ‍ർ ജിയോ 5ജിയ്ക്കായി കാത്തിരിക്കണമെന്ന് സാരം. നേരത്തെ പറഞ്ഞത് പോലെ തന്നെ ആറുവോളം നോക്കാം.

എന്തിനാണ് 5ജി?

എന്തിനാണ് 5ജി?

രാജ്യത്തെ എല്ലാ ഇ‌ടങ്ങളിലും വളരെപ്പെട്ടെന്ന് തന്നെ 5ജി സേവനങ്ങൾ എത്തിപ്പെടുമെന്ന് കരുതരുത്. പക്ഷെ രാജ്യത്തിന്റെ പുരോ​ഗതിയിലേക്കുള്ള കുതിപ്പിൽ 5ജി വലിയ സ്വാധീനം ചെലുത്തുമെന്നതിലും ത‍ർക്കമില്ല. 4ജിയുടെ വരവോടെ രാജ്യത്തെ ഡിജിറ്റൽ മേഖല വലിയ വള‍‍ർച്ച നേടിയിട്ടുണ്ട്. ഇതിന്റെ അടുത്ത ഘട്ടമാണ് പൂ‍ർണ സജ്ജമായ 5ജി ശൃംഖലയുടെ വിന്യാസത്തോടെ ആരംഭിക്കുന്നത്.

5ജി നെറ്റ്വ‍ർക്ക്

സ്പീഡ് കൂടിയ നെറ്റും ഡൗൺലോഡും മാത്രമല്ല 5ജി നെറ്റ്വ‍ർക്ക് രാജ്യത്തിന് സമ്മാനിക്കുക. ആരോ​ഗ്യം, ചെറുകിട വ്യാപാരം, വിദ്യാഭ്യാസം തുടങ്ങി എണ്ണമില്ലാത്ത സെക്ടറുകളിൽ 5ജി വലിയ മാറ്റങ്ങൾ കൊണ്ട് വരും. 5ജിയുടെ ഓരോ യൂസ് കേസും എ‌ടുത്ത് പറഞ്ഞ് വിശ​ദീകരിക്കാൻ ഒരുപാട് സമയം ആവശ്യമാണ്. അതിനാൽ തന്നെ മുതിരുന്നുമില്ല. 5ജി എന്തിനെന്ന് ചോദിക്കുന്നവ‍‍ർ നമ്മുക്കിടയിലുമുണ്ട്. കമ്പ്യൂട്ടറിനെതിരെ സമരം ചെയ്തവരെപ്പോലെ കുറച്ച് കാലം കഴിയുമ്പോൾ ഇവരും 5ജി വഴിയിലേക്ക് തന്നെ വരുമെന്നതിൽ ത‍ർക്കവുമില്ല.

Best Mobiles in India

English summary
People are perplexed when they hear that 5G has arrived. Despite all of these preparations, much-hyped trials, and numerous postponements, 5G was only launched in a few cities across the country. And that, too, only for a few places and people in those cities.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X