ബുദ്ധിപരമായി നീങ്ങേണ്ട സമയമാണിത്! കടം വാങ്ങിയായാലും ഈ 2 ജിയോ പ്ലാനുകളിലൊന്ന് തെരഞ്ഞെടുക്കണം, കാരണമുണ്ട്...
ജിയോ, എയർടെൽ, വിഐ തുടങ്ങിയ സ്വകാര്യ ടെലിക്കോം കമ്പനികളുടെ വരിക്കാർ ഏറെ ബുദ്ധിപരമായി റീച്ചാർജ് ചെയ്യേണ്ട ഒരു ഘട്ടം എത്തിയിരിക്കുന്നു. കാരണം അടുത്ത മാസത്തിന് ശേഷം എപ്പോൾ വേണമെങ്കിലും റീച്ചാർജ് പ്ലാനുകളുടെ നിരക്ക് ഉയരാൻ സാധ്യതയുണ്ട്. അത് സാധാരണക്കാരുടെ പോക്കറ്റ് കീറുമെന്നാണ് വിദഗ്ധരുടെ പ്രവചനം.
ലോക്സഭാ ഇലക്ഷന്റെ റിസൾട്ടിനായാണ് ടെലിക്കോം കമ്പനികൾ കാത്തിരിക്കുന്നത്. കേന്ദ്രത്തിൽ അടുത്തത് ഏത് പാർട്ടി നയിക്കുന്ന സർക്കാരാണ് എത്തുകയെന്ന് 2024 ജൂൺ 4ന് അറിയാം. അതിന് ശേഷം കമ്പനികൾ ടെലിക്കോം നിരക്ക് വർധന പ്രഖ്യാപിക്കും എന്നാണ് നിലവിൽ ലഭ്യമായിട്ടുള്ള വിവരം. അതായത് നിരക്ക് വർധന വളരെ അടുത്താണ്.

ടെലിക്കോം കമ്പനികൾ 20-25% വരെ നിരക്ക് വർദ്ധനവ് നടപ്പിലാക്കുമെന്ന് വിശകലന വിദഗ്ധർ പ്രതീക്ഷിക്കുന്നു. പ്രതിമാസ പ്ലാനുകൾ ഉപയോഗിച്ച് റീച്ചാർജ് ചെയ്യുന്നവരെയാകും ഈ നിരക്ക് വർധന കാര്യമായി ബാധിക്കുക. അതിനാൽ റീച്ചാർജിന് ഒരുങ്ങുന്നവരും നിലവിൽ ഏതെങ്കിലും പ്ലാൻ ഉപയോഗിച്ച് റീച്ചാർജ് ചെയ്തിരിക്കുന്നവരും ഈ നിരക്ക് വർധനയെ നേരിടാൻ ഇപ്പോഴേ തയാറാകേണ്ടതുണ്ട്.
വരാൻപോകുന്ന നിരക്ക് വർധനയുടെ ഭാരം ഏൽക്കാതിരിക്കണമെങ്കിൽ വാർഷിക റീച്ചാർജ് പ്ലാനുകളാണ് അനുയോജ്യം. എല്ലാ വരിക്കാരും തങ്ങളുടെ ടെലിക്കോം കമ്പനികൾ നൽകുന്ന വാർഷിക പ്ലാനുകളിൽ അനുയോജ്യമായ പ്ലാൻ കടംവാങ്ങിയായാലും റീച്ചാർജ് ചെയ്യുന്നതിൽ തെറ്റില്ല. മിക്ക വാർഷിക പ്ലാനുകളും മികച്ച ആനുകൂല്യങ്ങളോട് കൂടിയാണ് എത്തുന്നത്.

റീച്ചാർജ് ചെയ്യുമ്പോൾ എപ്പോഴും ലാഭം വാർഷിക പ്ലാനുകൾ തന്നെയാണ്. എന്നാൽ ഇത് അറിയാമെങ്കിലും ഒന്നിച്ച് വലിയൊരു തുക റീച്ചാർജിനായി മുടക്കാൻ കഴിയാത്തതാണ് പലരെയും വാർഷിക പ്ലാനുകളിൽ നിന്ന് പുറകോട്ട് വലിക്കുന്നത്. പക്ഷേ റീച്ചാർജ് ലാഭകരമാക്കണമെങ്കിൽ എങ്ങനെയെങ്കിലും കുറച്ച് തുക സംഘടിപ്പിച്ച് വാർഷിക പ്ലാൻ റീച്ചാർജ് ചെയ്യുക മാത്രമാണ് പോംവഴി.
ഇന്ത്യയിലെ ഏറ്റവും വലിയ ടെലിക്കോം കമ്പനിയാണ് റിലയൻസ് ജിയോ. ഏതാണ്ട് 8 വാർഷിക പ്ലാനുകളാണ് ജിയോയുടെ പ്രീപെയ്ഡ് പ്ലാൻ പട്ടികയിലുള്ളത്. ഈ പ്ലാനുകളിൽ 2525 രൂപയുടെ പ്ലാൻ മാത്രം 336 ദിവസ വാലിഡിറ്റിയിൽ എത്തുന്നു. മറ്റ് ഏഴ് പ്ലാനുകളും 365 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു.
ഈ ജിയോ ആനുവൽ പ്ലാനുകളിൽ ഏറ്റവും നിരക്കുകുറഞ്ഞ പ്ലാനുകൾ 336 ദിവസ വാലിഡിറ്റിയിൽ എത്തുന്ന 2525 രൂപയുടെ പ്ലാനും 365 രൂപയുടെ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്ന 2999 രൂപയുടെ പ്ലാനും ആണ്. പ്രീപെയ്ഡ് വരിക്കാർക്കായി കുറഞ്ഞ നിരക്കിൽ ജിയോ ലഭ്യമാക്കിയിരിക്കുന്ന ഈ പ്ലാനിലെ ആനുകൂല്യങ്ങൾ പരിചയപ്പെടാം.

2545 രൂപയുടെ ജിയോ പ്രീപെയ്ഡ് പ്ലാൻ: 336 ദിവസത്തെ വാലിഡിറ്റിയിൽ എത്തുന്ന ഈ പ്ലാൻ പ്രതിദിനം 1.5 ജിബി ഡാറ്റ, അൺലിമിറ്റഡ് വോയ്‌സ് കോളിങ്, പ്രതിദിനം 100 എസ്എംഎസ് എന്നീ ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുന്നു. അധിക ആനുകൂല്യമായി ജിയോ ആപ്പുകളിലേക്കുള്ള ആക്സസും ഉണ്ട്. ഈ പ്ലാൻ ആകെ 504GB ഡാറ്റ ആണ് നൽകുന്നത്.
2999 രൂപയുടെ ജിയോ വാർഷിക പ്ലാൻ: ജിയോ വരിക്കാരിൽ നിരവധി പേർ തിരഞ്ഞെടുക്കുന്ന വാർഷിക പ്ലാനാണിത്. കാരണം 365 ദിവസ വാലിഡിറ്റിയിൽ ആനുകൂല്യങ്ങൾ ലഭിക്കുന്ന ഏറ്റവും നിരക്ക് കുറഞ്ഞ ജിയോ പ്ലാൻ ആണിത്. അൺലിമിറ്റഡ് വോയ്‌സ് കോളിംഗ്, പ്രതിദിനം 100 എസ്എംഎസ് 2.5 ജിബി പ്രതിദിന ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ഈ പ്ലാനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
അധിക ആനുകൂല്യമായി ജിയോടിവി, ജിയോ സിനിമ, ജിയോക്ലൗഡ് തുടങ്ങിയ ആപ്പുകളിലേക്കുള്ള ആക്സസ് മാത്രമാണ് ഈ പ്ലാനിൽ ഇപ്പോൾ ലഭിക്കുക. ആകെ 912.5 ജിബി ഹൈസ്പീഡ് ഡാറ്റ ഈ പ്ലാനിൽ അടങ്ങിയിരിക്കുന്നു. അൺലിമിറ്റഡ് 5ജി ഡാറ്റ ഓഫറും ഇതിലുണ്ട്. 5ജി ലഭ്യമായ പ്രദേശങ്ങളിലെ വരിക്കാർക്ക് പ്രതിദിന പരിധിയില്ലാതെ ഡാറ്റ ഉപയോഗിക്കാൻ ഇത് സഹായിക്കും.


Click it and Unblock the Notifications








