അസാധാരണം, ഇതെന്താണ് ഇങ്ങനെ! വാലിഡിറ്റിയിൽ വെറൈറ്റി ഇറക്കിയ വിഐ പ്രീപെയ്ഡ് പ്ലാനുകൾ
മൊബൈൽ ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം വാലിഡിറ്റി വളരെ പ്രധാനമാണ്. മുടക്കാൻ കഴിയുന്ന തുകയ്ക്ക് അനുസരിച്ച് തെരഞ്ഞെടുക്കാൻ പാകത്തിൽ വിവിധ വാലിഡിറ്റികളിൽ ടെലിക്കോം കമ്പനികൾ നിരവധി പ്രീപെയ്ഡ് പ്ലാനുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 28 ദിവസം, 1 മാസം, 56 ദിവസം, 84 ദിവസം അല്ലെങ്കിൽ 365 ദിവസം (1 വർഷം) വാലിഡിറ്റികളിലാണ് പ്രധാനമായും റീച്ചാർജ് പ്ലാനുകൾ എത്തുന്നത്. എന്നാൽ ഇതിൽ നിന്ന് വേറിട്ട വാലിഡിറ്റിയിൽ എത്തുന്ന ഒരുപിടി പ്ലാനുകൾ വൊഡാഫോൺ ഐഡിയ (VI) പുറത്തിറക്കിയിട്ടുണ്ട്. തെരഞ്ഞെടുക്കാൻ കൂടുതൽ ഓപ്ഷനുകൾ ലഭ്യമാകുന്നത് ടെലിക്കോം ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം ഏറെ സ്വാഗതാർഹമായ കാര്യമാണ്.
ഇന്ത്യയിലെ മൂന്നാമത്തെ വലിയ ടെലിക്കോം കമ്പനിയാണ് വിഐ. ട്രായി അടുത്തിടെ പുറത്തിറക്കിയ കണക്കുകൾ പ്രകാരം 215 ദശലക്ഷത്തിലധികം വയർലെസ് വരിക്കാർക്ക് വിഐക്ക് ഉണ്ട്. സാധാരണയായി ലഭ്യമാകുന്ന വാലിഡിറ്റികൾക്ക് പുറമേയാണ് വിഐ ഒരുപിടി വെറൈറ്റി വാലിഡിറ്റി പ്ലാനുകൾ ലഭ്യമാക്കിയിരിക്കുന്നത്. 15 ദിവസം മുതൽ 78 ദിവസം വരെ വ്യത്യസ്ത വാലിഡിറ്റികളിൽ എത്തുന്ന അസാധാരണ വിഐ പ്രീപെയ്ഡ് പ്ലാനുകൾ പരിചയപ്പെടാം.

15 ദിവസ വാലിഡിറ്റിയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ: വിഐയുടെ 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ 15 ദിവസ വാലിഡിറ്റിയിലാണ് ആനുകൂല്യങ്ങൾ നൽകുന്നത്. ഇതിൽ 99 രൂപയുടെ ടോക്ക് ടൈമും 200 എംബി ഡാറ്റയും ആണ് ലഭ്യമാകുക. എസ്എംഎസ് ആനുകൂല്യം ഇതിൽ ലഭ്യമാകില്ല. കോളുകൾക്ക് സെക്കൻഡിന് 2.5 പൈസയാണ് ഈ പ്ലാനിൽ ഈടാക്കുക.
എന്നാൽ കേരളമടക്കം ചില ടെലിക്കോം സർക്കിളുകളിൽ വിഐ 10 ദിവസ വാലിഡിറ്റിയിൽ പ്രീപെയ്ഡ് പ്ലാൻ ലഭ്യമാക്കിയിട്ടുണ്ട്. 98 രൂപയാണ് ഈ 10 ദിവസ വാലിഡിറ്റി പ്ലാനിന്റെ നിരക്ക്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും 200 എംബി ഡാറ്റയും 10 ദിവസത്തെ വാലിഡിറ്റിയിൽ ഈ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. നിശ്ചിത ഡാറ്റ പരിധി പിന്നിട്ടാൽ ക്വാട്ട ഒരു എംബിക്ക് 50 പൈസ ഈടാക്കും.
20 ദിവസം വാലിഡിറ്റിയുള്ള വിഐ പ്ലാൻ: വിഐയുടെ 155 രൂപ പ്രീപെയ്ഡ് പ്ലാനിൽ 20 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ ലഭിക്കുക. ഇതിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ്, 1ജിബി ഡാറ്റ എന്നിവ ഉൾപ്പെടുന്നു. ഡാറ്റ പരിധി പിന്നിട്ടാൽ തുടർന്ന് ഒരു എംബിക്ക് 50 പൈസ ഈടാക്കും.
24 ദിവസം വാലിഡിറ്റിയുള്ള വിഐ പ്രീപെയ്ഡ് പ്ലാൻ: 179 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ 24 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ആനുകൂല്യങ്ങൾ ലഭ്യമാകുക. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ്, 1ജിബി ഡാറ്റ എന്നിവ ഈ പ്ലാനിന്റെ ആനുകൂല്യങ്ങളിൽ ഉൾപ്പെടുന്നു. ഡാറ്റ പരിധി കടന്നാൽ ഒരു എംബിക്ക് 50 പൈസ ഈടാക്കും.
വോഡഫോൺ ഐഡിയയുടെ 249 രൂപ പ്രീപെയ്ഡ് പ്ലാനും 24 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട്. അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1ജിബി ഡാറ്റ എന്നിവ ഈ പ്ലാനിൽ ഉപയോക്താക്കൾക്ക് ലഭ്യമാകും. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും.

26 ദിവസം വാലിഡിറ്റിയുള്ള വിഐ പ്ലാൻ: 189 രൂപയ്ക്ക് വിഐ ഒരു പ്രീപെയ്ഡ് പ്ലാനിൽ ഇറക്കിയിട്ടുണ്ട്. അതിൽ 26 ദിവസത്തെ വാലിഡിറ്റിയിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 300 എസ്എംഎസ്, 1ജിബി ഡാറ്റ എന്നീ ആനുകൂല്യങ്ങൾ ലഭിക്കുന്നു. ഡാറ്റ പരിധി പിന്നിട്ടാൽ ഇതിലും തുടർന്ന് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.
48 ദിവസം വാലിഡിറ്റിയുള്ള വിഐ പ്ലാൻ: രണ്ട് വിഐ പ്രീപെയ്ഡ് പ്ലാനുകൾ 48 ദിവസ വാലിഡിറ്റിയിൽ എത്തുന്നുണ്ട്. 339 രൂപ, 479 രൂപ എന്നീ നിരക്കുകളിലാണ് ഈ പ്ലാനുകൾ എത്തുന്നത്. 339 രൂപ പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 600 എസ്എംഎസ്, ആകെ 4ജിബി ഡാറ്റ എന്നിവയാണ് 48 ദിവസ വാലിഡിറ്റിയിൽ ലഭിക്കുക.
479 രൂപയുടെ വിഐ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1 ജിബി ഡാറ്റ എന്നിവയാണ് 48 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുക. പ്രതിദിന ഡാറ്റ ക്വാട്ടയ്ക്ക് ശേഷം ഡാറ്റ വേഗത 64 Kbps ആയി കുറയും. വിഐ ഗ്യാരണ്ടിയുടെ ഭാഗമായി, യോഗ്യരായ ഉപഭോക്താക്കൾക്ക് പ്രതിവർഷം 130GB വരെ ഡാറ്റയും ഈ പ്ലാനിൽ ലഭ്യമാകും.

64 ദിവസം വാലിഡിറ്റിയുള്ള വിഐ പ്ലാൻ: 666 രൂപയുടെ വിഐ ഹീറോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഡാറ്റ എന്നിവ 64 ദിവസത്തെ വാലിഡിറ്റിയിൽ ആണ് ലഭ്യമാകുക. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം ഡാറ്റ വേഗത 64 Kbps ആയി കുറയും.
70 ദിവസം വാലിഡിറ്റിയുള്ള വിഐ പ്ലാൻ: 1198 രൂപയുടെ വിഐ ഹീറോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയിസ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 2ജിബി ഡാറ്റ എന്നിവ 70 ദിവസത്തെ വാലിഡിറ്റിയിൽ ലഭിക്കും. 70 ദിവസത്തേക്ക് നെറ്റ്ഫ്ലിക്സ് ബേസിക് (TV + Mobile) സബ്‌സ്‌ക്രിപ്‌ഷൻ സഹിതമാണ് ഈ പ്ലാൻ എത്തുന്നത്.
77 ദിവസം വാലിഡിറ്റിയുള്ള വിഐ പ്ലാൻ: 799 രൂപയുടെ വിഐ ഹീറോ പ്രീപെയ്ഡ് പ്ലാനിൽ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസ്, പ്രതിദിനം 1.5ജിബി ഡാറ്റ എന്നിവ 77 ദിവസത്തെ വാലിഡിറ്റിയിൽ ലഭ്യമാകുന്നു. പ്രതിദിന ക്വാട്ടയ്ക്ക് ശേഷം, ഡാറ്റ വേഗത 64 Kbps ആയി കുറയും.
78 ദിവസം വാലിഡിറ്റിയുള്ള വിഐ പ്ലാൻ: വിഐയുടെ 489 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, 1000 എസ്എംഎസ്, 6ജിബി ഡാറ്റ എന്നിവ 78 ദിവസത്തെ വാലിഡിറ്റിയിൽ നൽകുന്നുണ്ട്. നിശ്ചിത പരിധിക്ക് ശേഷമുള്ള ഡാറ്റ ഉപയോഗത്തിന് ഒരു എംബിക്ക് 50 പൈസ വീതം ഈടാക്കും.


Click it and Unblock the Notifications








