ഓട്ടോപൈലറ്റിൽ ആയിരിക്കുമ്പോൾ ടെസ്‌ല ഇൻ-കാർ ക്യാമറകൾ നിങ്ങളുടെ ഡ്രൈവിംഗ് നിരീക്ഷിക്കും

|

ടെസ്‌ല മോഡൽ 3 അല്ലെങ്കിൽ മോഡൽ വൈ കാർ ഓട്ടോപൈലറ്റിൽ ആയിരിക്കുമ്പോൾ ഇൻ-കാർ ക്യാമറ കാർ ഓടിക്കുന്ന ആളെയും ഇനി മുതൽ നിരീക്ഷിക്കാൻ തുടങ്ങും. ഒരു പുതിയ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റിലൂടെയാണ് ടെസ്‌ല ഈ സവിശേഷത അവതരിപ്പിച്ചിരിക്കുന്നതെന്ന് ടെക്ക്രഞ്ച് പറയുന്നു. ഒരു ടെസ്‌ല ഉടമ തൻറെ മോഡൽ വൈ കാറിൽ ഏറ്റവും പുതിയ സോഫ്റ്റ്‌വെയർ എഡിഷൻറെ ചിത്രങ്ങൾ പോസ്റ്റ് ചെയ്യാൻ ട്വിറ്ററിലേക്ക് ലോഗിൻ ചെയ്യ്ത ശേഷമാണ് ഈ പുതിയ സവിശേഷതയുടെ ഉപയോഗം ശ്രദ്ധയിൽപ്പെട്ടത്.

ഓട്ടോപൈലറ്റിൽ ആയിരിക്കുമ്പോൾ ടെസ്‌ല ഇൻ-കാർ ക്യാമറകൾ നിങ്ങളുടെ ഡ്രൈവിംഗ് നിരീക്ഷിക്കും

ഈ കുറിപ്പുകളിൽ, "ക്യാമറ ക്യാബിൻ അപ്‌ഡേറ്റുകൾ" എന്ന് ഇത് പറയുന്നു. നിങ്ങളുടെ വിവരങ്ങൾ പങ്കിടാൻ ആഗ്രഹിക്കുന്നുവെങ്കിൽ ടെസ്‌ലയുടെ ടച്ച്‌സ്‌ക്രീൻ വഴി Tap > Controls > Safety & Security > Data Sharing എന്നിങ്ങനെ നിങ്ങൾക്ക് കാറിൻറെ ഡാറ്റ ക്രമീകരണങ്ങൾ മാറ്റാവുന്നതാണ്. അല്ലെങ്കിൽ, ഇത് നിങ്ങളുടെ ഡാറ്റ സംഭരിക്കുകയും ചെയ്യുന്നു. നൽകിയിട്ടുള്ള സെറ്റിങ്‌സ് മാറ്റം വരുത്തുന്നതുവഴി നിങ്ങൾക്ക് ഇത് ഉപയോഗപ്പെടുത്താവുന്നതാണ്. ടെക്ക്രഞ്ച് സൂചിപ്പിച്ചതുപോലെ, ഓട്ടോപൈലറ്റിലായിരിക്കുമ്പോൾ ഡ്രൈവർമാരുടെ കൈകൾ സ്റ്റിയറിംഗ് വീലിൽ തന്നെയിരിക്കുവാൻ ടെസ്‌ലയുടെ വാഹനങ്ങളുടെ സ്റ്റിയറിംഗ് വീലിൽ സെൻസറുകൾ ആദ്യമായി ഉപയോഗിച്ചിരിക്കുന്നു.

വൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായിവൺപ്ലസിന്റെ പുതിയ നോർഡ് സിഇ 5ജി സ്മാർട്ട്ഫോൺ പുറത്തിറങ്ങുക കിടിലൻ ഫീച്ചറുകളുമായി

എന്നാൽ, ഇൻറർനെറ്റിൽ നിന്നുള്ള വിവരങ്ങൾ അനുസരിച്ച്, നിങ്ങളുടെ കൈകൾ സ്റ്റിയറിംഗ് വീലുകളിണെന്ന വ്യാജേന ഈ സിസ്റ്റത്തെ കബളിപ്പിക്കുവാൻ വളരെ എളുപ്പമാണെന്ന് പറയുന്നു. ടെസ്‌ല സിഇഒ എലോൺ മസ്‌ക് കമ്പനിയുടെ മോഡൽ 3, മോഡൽ വൈ വാഹനങ്ങൾ വടക്കേ അമേരിക്കയിൽ റഡാർ ഇല്ലാതെ നിർമ്മിച്ചിരിക്കുന്നുവെന്ന് സ്ഥിരീകരിച്ചതിന് തൊട്ടുപിന്നാലെയാണ് ഈ പുതിയ സവിശേഷത വന്നിരിക്കുന്നത്. ഓട്ടോപൈലറ്റ്, ഫുൾ സെൽഫ് ഡ്രൈവിംഗ്, ചില ആക്റ്റീവ് സേഫ്റ്റി ഫീച്ചറുകൾ എന്നിവ നൽകുന്നതിന് ക്യാമറ വിഷൻ, ന്യൂറൽ നെറ്റ് പ്രോസസ്സിംഗ് തുടങ്ങിയ കാര്യങ്ങളെ ആശ്രയിക്കുമെന്ന് ഒരു ബ്ലോഗ് പോസ്റ്റിൽ ടെസ്ല വ്യക്തമാക്കി.

ക്യാമറ ക്യാബിൻ അപ്‌ഡേറ്റുകൾ

ബ്ലൈൻഡ് സ്പോട്ട്സ്, ഫോർവേഡ് കൊളിഷൻ വാർണിങ്സ്, ഓട്ടോമാറ്റിക് എമർജൻസി ബ്രേക്കിംഗ് എന്നിവപോലുള്ള കാര്യങ്ങൾക്കായി സെൻസറുകൾ ക്യാമറകളും ലിഡാറുമായി സംയോജിച്ച് പ്രധാനമായും സ്പേസിംഗും ചുറ്റുമുള്ള വസ്തുക്കളും കണ്ടെത്തുന്നതിനായി ഇവിടെ ഉപയോഗിക്കുന്നു. എന്നാൽ, റഡാർ സെൻസറുകളിൽ നിന്ന് ക്യാമറ അടിസ്ഥാനമാക്കിയുള്ള സിസ്റ്റത്തിലേക്ക് മാറുന്നത് സുരക്ഷയെ സംബന്ധിച്ചിടത്തോളം ഇത് അത്രേ മികച്ച ഒന്നല്ല എന്നാണ് പറയുന്നത്. സുരക്ഷിതമായ ഡ്രൈവിംഗ് ഉറപ്പാക്കാൻ ക്യാബിൻ ക്യാമറകൾ എങ്ങനെ പ്രവർത്തിക്കും എന്നതിനെക്കുറിച്ചുള്ള വിശദാംശങ്ങൾ ഇതുവരെ ടെസ്‌ല വെളിപ്പെടുത്തിയിട്ടില്ല.

വൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു: പുതിയ സവിശേഷതകളും, വിലയുംവൺപ്ലസ് വാച്ച് സൈബർപങ്ക് 2077 ലിമിറ്റഡ് എഡിഷൻ അവതരിപ്പിച്ചു: പുതിയ സവിശേഷതകളും, വിലയും

Best Mobiles in India

English summary
Tesla has purportedly enabled the functionality through a software upgrade, according to TechCrunch. The use of the new functionality was first noticed on Twitter when a current Tesla owner used the network to share photographs of his Model Y's latest firmware version.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X