ടെക്സ്റ്റ് മെസേജിംഗിന് 22 വയസ്സ്; നിങ്ങളറിയാത്ത 10 വസ്തുതകള്‍...!

By Sutheesh
|

ടെക്സ്റ്റ് മെസേജിങിന് 22 വയസ്സ് തികയുകയാണ്. സ്മാര്‍ട്ട്‌ഫോണിന്റെ ഈ യുഗത്തില്‍ എസ്എംഎസ്സുകളുടെ ജനകീയത കുറഞ്ഞ് വരികയാണ്, പക്ഷെ എന്നാലും ആര്‍ക്കും ഇതിന് പകരം എന്തെന്ന് വ്യക്തമായി പറയാനും സാധിച്ചിട്ടില്ല.

 

അടിയന്തിര ഘട്ടങ്ങളില്‍ ഇപ്പോഴും ആളുകള്‍ തിരഞ്ഞെടുക്കുന്നത് ടെക്സ്റ്റ് മെസേജിങ് ആണ്. വിപണനത്തിന്റെ ഭാഗമായി ഉപഭോക്താക്കളെ വിവരങ്ങള്‍ ധരിപ്പിക്കാന്‍ ഇപ്പോഴും കമ്പനികള്‍ സ്വീകരിക്കുന്നത് ടെക്സ്റ്റ് മെസേജിങ് ആണ്. ഈ മാസം ഷോര്‍ട്ട് മെസേജ് സര്‍വീസിന് (എസ്എംഎസ്) 22 വര്‍ഷം തികയുന്ന അവസരത്തില്‍ നിങ്ങള്‍ ഒരു പക്ഷെ കേട്ടിട്ടില്ലാത്ത 10 രസകരമായ വസ്തുതകള്‍ പരിശോധിക്കാനുളള ശ്രമമാണ് ചുവടെ.

1

1

മൊബൈല്‍ ഫോണുകള്‍ക്ക് കീബോര്‍ഡ് ഇല്ലാതിരുന്ന 1992 ഡിസംബര്‍ 3-ന് കമ്പ്യൂട്ടര്‍ എഞ്ചിനിയറായിരുന്ന നീല്‍ പാപ്‌വര്‍ത്ത് അദ്ദേഹത്തിന്റെ മൊബൈലിലേക്ക് മെറി ക്രിസ്മസ്സ് എന്ന സന്ദേശം അയയ്ക്കുകയായിരുന്നു.

2

2

ഗ്ലോബല്‍ സിസ്റ്റം ഫോര്‍ മൊബൈല്‍ കമ്മ്യൂണിക്കേഷന്‍സിന്റെ ചെയര്‍മാനായിരുന്ന ഫ്രൈദം ഹിലെബ്രാന്‍ഡ് പോസ്റ്റ് കാര്‍ഡുകളിലൂടെയും, ടെലക്‌സിലൂടെയും അയയ്ക്കപ്പെടുന്ന സന്ദേശങ്ങള്‍ക്ക് ശരാശരി 160 അക്ഷരങ്ങളാണ് ഉളളതെന്ന് കണ്ടെത്തി. ബാന്‍ഡ് വിഡ്ത്ത് പരിധികളില്ലാതെ 160 അക്ഷരങ്ങളുളള എസ്എംഎസ്സിന് സഞ്ചരിക്കാനും സാധിക്കും.

 

3
 

3

2009-ല്‍ ഹലോഫ്രംഎര്‍ത്ത്.നെറ്റ് സൗരയൂഥത്തിലെ ഗ്ലൈസി 581 ഡി-ലേക്ക് ആളുകളില്‍ നിന്ന് ടെക്സ്റ്റ് മെസേജുകള്‍ ശേഖരിച്ച് റേഡിയോ വേവുകളായി സന്ദേശം അയയ്ക്കുകയുണ്ടായി. പക്ഷെ ഈ സന്ദേശം അവിടെ എത്താന്‍ 20 കൊല്ലങ്ങള്‍ എടുക്കും, അതായത് 2029-ല്‍ ഈ സന്ദേശങ്ങള്‍ എത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

 

4

4

മൊബൈല്‍ ഫോണുകളിലും ഡെസ്‌ക്ടോപുകളിലും വായിക്കാനുളള സൗകര്യത്തിനാണ് 140 അക്ഷര പരിധി ട്വിറ്റര്‍ കൊണ്ടുവന്നത്.

 

5

5

2010-ലെ കണക്കനുസരിച്ച് 3.6 ബില്ല്യണ്‍ ആളുകള്‍ ലോകത്ത് എസ്എംഎസ്സ് ഉപയോഗിക്കുന്നു.

 

6

6

ടെക്സ്റ്റ് മെസേജിങ് ചെയ്യുന്ന പ്രാഥമിക ക്ലാസ്സുകളില്‍ പഠിക്കുന്ന കുട്ടികളില്‍ അക്ഷരതെറ്റ് കുറഞ്ഞ് കാണുന്നു.

 

7

7

കോണ്‍ഗോയില്‍ ഡേവിഡ് നോട്ട് എന്ന സര്‍ജന്‍ ഒരു കൗമാരക്കാരന്റെ ജീവന്‍ രക്ഷിക്കുന്ന ശസ്ത്രക്രിയ നടത്തിയത് കൂടെ ജോലി ചെയ്യുന്ന ഡോക്ടറില്‍ നിന്ന് ടെക്‌സ്റ്റ് മെസേജുകളായി നിര്‍ദേശങ്ങള്‍ ലഭിച്ചാണ്.

8

8

രാത്രി 10.30-നും 11.30-നും ഇടയ്ക്കാണ് ടെക്‌സ്റ്റ് മെസേജുകള്‍ അയയ്ക്കുന്നത് നല്ലതെന്ന് വിദഗ്ദ്ധാഭിപ്രായം.

9

9

26-നും 35-നും ഇടയ്ക്കുളള പ്രായത്തിലുളളവരാണ് ടെക്സ്റ്റ് മെസേജുകള്‍ അയയ്ക്കുന്നതില്‍ ഏറ്റവും താല്‍പ്പര്യം കാണിക്കുന്നത്.

10

10

പ്രത്യേക അവസരങ്ങളില്‍ 51% സ്ത്രീകളും കാര്‍ഡുകള്‍ ലഭിക്കുന്നതിനേക്കാള്‍ അവശ്യപ്പെടുക ടെക്സ്റ്റ് മെസേജുകളെയാണ്.

Best Mobiles in India

Read more about:
English summary
Text messaging turns 22: 10 facts you didn’t know about SMSes.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X