തേസ് (Tez) പേരുമാറി ഗൂഗിള്‍ പേ ആകുന്നു

By GizBot Bureau
|

ഇന്ത്യയ്ക്ക് വേണ്ടി ഗൂഗിള്‍ വികസിപ്പിച്ചെടുത്ത പേയ്‌മെന്റ് സംവിധാനമായ തേസിന്റെ പേരുമാറ്റി ഗൂഗിള്‍ പേ എന്നാക്കുന്നു. തേസിന്റെ ഒന്നാം വാര്‍ഷികം പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെയാണ് ഗൂഗിളിന്റെ തീരുമാനം പുറത്തുവന്നിരിക്കുന്നത്.

തേസ് (Tez) പേരുമാറി ഗൂഗിള്‍ പേ ആകുന്നു

ഗൂഗിള്‍ ഫോര്‍ ഇന്ത്യയുടെ നാലാം പതിപ്പില്‍ കമ്പനി ഇക്കാര്യം പ്രഖ്യാപിച്ചതിന് പിന്നാലെ തിരഞ്ഞെടുത്ത തേസ് ഉപയോക്താക്കള്‍ക്ക് ഗൂഗിള്‍ പേ ലഭ്യമാക്കിയിരിക്കുകയാണ്. ബ്രാന്‍ഡിംഗിനും ഗൂഗിള്‍ പേയുടെ ചിഹ്നം ഉള്‍പ്പെടുത്തുന്നതിനുമായി V17-ലേക്ക് ആപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുണ്ട്. UPI ഇടപാടുകള്‍ക്ക് പുറമെ മറ്റുതരം ഇടപാടുകളും സാധ്യമാക്കാന്‍ ഗൂഗിളിന് ഇതിലൂടെ കഴിയും.

ഒറ്റനോട്ടത്തില്‍ തേസ് ആപ്പിന് കാര്യമായ മാറ്റം വന്നിട്ടില്ലെന്ന് കാണാം. UPI അക്കൗണ്ട് മാത്രമേ ഗൂഗിള്‍ പേയുമായി ബന്ധിപ്പിക്കാന്‍ കഴിയൂ. ബില്ലുകള്‍ അടയ്ക്കുന്നതിനും പണമിടപാട് നടത്തുന്നതിനും തേസിലെ ശബ്ദ അടിസ്ഥാന രീതി (audio based mode) തുടര്‍ന്നും ഉപയോഗിക്കാവുന്നതാണ്. കോണ്ടാക്ടുകള്‍ അനായാസം എടുക്കാന്‍ കഴിയുന്നു, വണ്‍ടച്ച് മൊബൈല്‍ റീചാര്‍ജ്, റിവാഡ്‌സ് എന്നിവയാണ് ഗൂഗിള്‍ പേയെ മറ്റ് രാജ്യങ്ങളില്‍ ആകര്‍ഷകമാക്കുന്നത്. ഇവ ഏതുരീതിയില്‍ ഗൂഗിള്‍ ഇന്ത്യയിലെ പരിഷ്‌കരിച്ച ആപ്പില്‍ ഉള്‍പ്പെടുത്തുന്നുവെന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ടെക് ലോകം.

ഗൂഗിള്‍ തേസ് പുറത്തിറങ്ങി ഒരു വര്‍ഷത്തിലുള്ളില്‍ 22 ദശലക്ഷത്തോളം പേര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുകയും 750 ദശലക്ഷം ഇടപാടുകള്‍ നടത്തുകയും ചെയ്തു. ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ ഇടപാടാണ് തേസ് വഴി നടന്നത്. ഇത് ഇനിയും കൂടുമെന്ന പ്രതീക്ഷയിലാണ് ഗൂഗിള്‍.

Best Mobiles in India

Read more about:
English summary
Tez’s Rebrand to Google Pay Starts Rolling Out to Some Users

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X