ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട 10 സെലിബ്രിറ്റികള്‍ ഇവരാണ്

|

2018 അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ സോഷ്യല്‍ മീഡിയാ റൗണ്ടപ്പുകള്‍ പുറത്തുവരികയാണ്. 2018ല്‍ ലോകം സോഷ്യല്‍ മീഡിയയില്‍ പരതിയതും മറ്റും പുറത്തുവരുന്നു. ഇതിന്റെ ഭാഗമായിത്തന്നെ ഫേസ്ബുക്ക് ചില വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. 2018ല്‍ ഉപയോക്താക്കള്‍ ഏറ്റവുംമധികം തെരഞ്ഞ സെലിബ്രിറ്റികളുടെ ലിസ്റ്റ് ഇവിടെ കാണാം.

 
ഗൂഗിളില്‍ ഏറ്റവുമധികം തിരയപ്പെട്ട 10 സെലിബ്രിറ്റികള്‍ ഇവരാണ്

നിങ്ങളും ഈ സര്‍വേയില്‍ ഒരുപക്ഷേ ഭാഗമായവരായിരിക്കും. നിങ്ങള്‍ ഓരോരുത്തരും ഒരുപക്ഷേ താഴെ പറയുന്ന സെലിബ്രിറ്റികളെ ഫേസ്ബുക്കില്‍ തെരഞ്ഞവരായിരിക്കും. ഏതായാലും ആദ്യ പത്തുപേരുടെ വിവരങ്ങളാണ് ഇവിടെ വിവരിക്കുന്നത്. പലരും ആരും പ്രതീക്ഷിക്കാത്തവരാണ്. മറ്റൊന്ന് മലയാള സിനിമാ മേഖലയെ ഈ ലിസ്റ്റിലൂടെ ലോകം കൂടുതലറിഞ്ഞുവെന്നതാണ്. എന്തായാലും കൂടുതല്‍ വായിക്കുക...

പ്രിയ പ്രകാശ് വാര്യര്‍

പ്രിയ പ്രകാശ് വാര്യര്‍

ലിസ്റ്റില്‍ ഒന്നാമത് മലയാളി പുതുമുഖ നടിയായ പ്രിയ പ്രകാശ് വാര്യരാണ്. ഒരു സൈറ്റടിയിലൂടെ ലോകപ്രശസ്തയായ പ്രിയ പ്രകാശ് വാര്യരേ ആരും മറക്കാനിടയില്ല. ഒമര്‍ അക്ബര്‍ ലുലുവിന്റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനമാണ് പ്രിയയെ ഏറെപേര്‍ തെരയാന്‍ കാരണം. 18 വയസു മാത്രമാണ് പ്രിയ പ്രകാശ് വാര്യരുടെ പ്രായം.

നിക്ക് ജൊനാസ്

നിക്ക് ജൊനാസ്

പ്രിയങ്ക ചോപ്രയുടെ ജീവിതപങ്കാളിയെന്നു പറഞ്ഞാല്‍ നിക്കിനെ നിങ്ങള്‍ക്ക് ചിലപ്പോള്‍ കൂടുതലിയാമായിരിക്കാം. ജോദ്പൂരിലെ ഉമൈദ് ഭവന്‍ ഏതാനും മാസങ്ങള്‍ മുന്‍പാണ് ഇരുവരും വിവാഹിതരായത്. വിവാഹ വിവരങ്ങള്‍ പരന്നതോടൊപ്പം നിക്കിനെയും അടുത്തറിയാന്‍ ഏവരും ഫേസ്ബുക്കില്‍ തെരഞ്ഞു തുടങ്ങി.

സപ്‌ന ചൗധരി
 

സപ്‌ന ചൗധരി

സപ്നയെ അറിയാത്തവര്‍ക്കായി വിവരിക്കാം. പ്രശസ്ത നര്‍ത്തകിയും പാട്ടുകാരിയുമാണ് സപ്‌ന ചൗധരി. ഹരിയാനയാണ് സ്വദേശം. ഡല്‍ഹിയിലാണ് ഇപ്പോള്‍ താമസിക്കുന്നത്. സാമ്പത്തികമായി കുടുംബത്തെ സഹായിക്കാനായി ചെറു പ്രായം മുതല്‍തന്നെ നൃത്തം തൊഴിലായി സ്വീകരിച്ചിരുന്നു സപ്‌ന. 2017ല്‍ ബിഗ് ബോസില്‍ കണ്ടസ്റ്റന്റായി വന്നതോടെ ജനപ്രീതി വര്‍ധിക്കുകയും ഫേസ്ബുക്ക് തിരയലില്‍ മുന്നാമതെത്തുകയും ചെയ്തു.

പ്രിയങ്ക ചോപ്ര

പ്രിയങ്ക ചോപ്ര

ആളെക്കുറിച്ച് കൂടുതല്‍ പറയേണ്ടതില്ലല്ലോ... ബോളിവുഡ് സുന്ദരിയായ പ്രിയങ്ക ചോപ്രയാണ് ഏറ്റവും തിരയപ്പെട്ട നാലാമത് വ്യക്തി. നിക്ക് ജൊനാസുമായുള്ള വിവാഹവുമായി ബന്ധപ്പെട്ട റൂമറുകള്‍ കൂടുതല്‍ തിരയപ്പെടാന്‍ സഹായിച്ചു.

ആനന്ദ് അഹൂജ

ആനന്ദ് അഹൂജ

ഭാനെയെന്ന പ്രമുഖ സ്‌നീക്കര്‍ ബ്രാന്‍ഡിന്റെ സ്ഥാപകനും സി.ഇ.ഒയുമാണ് ആനന്ദ് അഹൂജ. ബോളിവുഡ് നടിയായ സോനം കപൂറുമായി ബന്ധപ്പെടുത്തിയുള്ള പരാമര്‍ശങ്ങളിലാണ് ഫേസ്ബുക്കില്‍ ആനന്ദ് കൂടുതല്‍ ചര്‍ച്ചചെയ്യപ്പെട്ടത്.

സാറ അലി ഖാന്‍

സാറ അലി ഖാന്‍

സെയ്ഫ് അലിഖാന്റെയും അമൃത സിംഗിന്റെയും മകളാണ് സാറ അലി ഖാന്‍. ബോളിവുഡിലേക്കുള്ള എന്‍ഡ്രി കൂടുതല്‍ ചര്‍ച്ച ചെയ്യാന്‍ കാരണമായി. കേദാര്‍നാഥിലെ അഭിനയം മികച്ചതായത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടു.

സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്‍

ഫോബ്‌സ് വാര്‍ഷിക പട്ടിക പ്രകാരം ഏറ്റവുമധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യന്‍ സിനിമാ നടനാണ് സല്‍മാന്‍ ഖാന്‍. ഇതു മൂന്നാം തവണയാണ് സല്‍മാന്‍ ഈ ലിസ്റ്റില്‍ ഇടം നേടുന്നത്. റേസ് 3 അടക്കം മൂന്നു ചിത്രങ്ങളാണ് ഈ വര്‍ഷം സല്‍മാന്റേതായി പുറത്തിറങ്ങുന്നത്.

മേഖാന്‍ മാര്‍ക്കിള്‍

മേഖാന്‍ മാര്‍ക്കിള്‍

പ്രിന്‍സ് ഹാരിയെ വിവാഹം ചെയ്ത മേഖാനെ നിങ്ങളാരും മറക്കാനിടയില്ല. രാജകീയ വിവാഹ ചടങ്ങില്‍ ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാം, ജോര്‍ജി ക്ലൂണി, ബോളിവുഡ് താരം പ്രിയങ്ക ചോപ്ര ഉള്‍പ്പടെയുള്ളവര്‍ പങ്കെടുത്തിരുന്നു. മേയ് 2018 നായിരുന്നു വിവാഹം.

അനൂപ് ജലോട്ട

അനൂപ് ജലോട്ട

ഇന്ത്യന്‍ പാട്ടുകാനും സംഗീത സംവിധായകനുമാണ് അനൂപ് ജലോട്ട. ഹിന്ദു ഭക്തിഗാനങ്ങളിലൂടെ ഏറെ പ്രശസ്തനായി. ഉറുദു ഗാനങ്ങള്‍, ഗസല്‍ എന്നിവയില്‍ പ്രശസ്തനാണ്. ബജന്‍ സാമ്രാട്ട് എന്നാണ് ആരാധകര്‍ക്കിടയില്‍ അനൂപ് ജലോട്ട അറിയപ്പെടുന്നത്. 2018ല്‍ ബിഗ് ബോസ് കണ്ടസ്റ്റന്റ് കൂടിയായിരുന്നു അനൂപ്.

ബോണി കപൂര്‍

ബോണി കപൂര്‍

ബോണിയെ പ്രത്യേകം പരിചയപ്പെടുത്തേണ്ടതില്ലല്ലോ... മണ്‍മറഞ്ഞ നടി ശ്രീദേവിയുടെ ജീവിതപങ്കാളിയാണ് ബോണി കപൂര്‍. നോ എന്‍ഡ്രി, ജുഡായ്, മിസ്റ്റര്‍ ഇന്ത്യ അടക്കമുള്ള നിരവധി ചിത്രങ്ങളും ബോണി നിര്‍മിച്ചിട്ടുണ്ട്. ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ടാണ് ബോണിയെ ഫേസ്ബുക്കില്‍ ഏറെ ചര്‍ച്ചചെയ്യപ്പെട്ടത്.

നിങ്ങള്‍ കാത്തിരുന്ന ഈ സവിശേഷതകള്‍ ഉടന്‍ വാട്ട്‌സാപ്പില്‍ എത്തുന്നു...!നിങ്ങള്‍ കാത്തിരുന്ന ഈ സവിശേഷതകള്‍ ഉടന്‍ വാട്ട്‌സാപ്പില്‍ എത്തുന്നു...!

Best Mobiles in India

Read more about:
English summary
The 10 most searched celebrities in 2018, according to Google

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X