ലോകത്തിലെ ഏറ്റവും വലിയ സ്പേസ് ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഫോട്ടോ പകർത്തുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ?

|

ഏറ്റവും ഉയർന്ന റെസൊല്യൂഷനിൽ ഒരു ഫോട്ടോ എടുക്കുവാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന് ചിന്തിക്കാത്ത ആളുകളുണ്ടാവില്ല. ഇതുവരെ ലഭിക്കാവുന്നതിൽ വെച്ച് ഏറ്റവും വ്യക്തതയേറിയ ഒരു ക്യാമറ ലെൻസ് ഉപയോഗിച്ചുള്ള ഒരു ചിത്രം ഒരുപക്ഷെ അസാധ്യമായിരിക്കും, എന്നാൽ ആ ചിന്ത ഇനി വേണ്ട എന്ന് പറയുന്നതാവും ശരി. സ്റ്റാൻഫോർഡ് എസ്‌എൽഎസി ലബോറട്ടറിയുടെ അൾട്രാ സെൻസിറ്റീവ്, 3.2 ബില്യൺ പിക്‌സൽ ക്യാമറ ഉപയോഗിച്ച് നിങ്ങളുടെ ഈ ആഗ്രഹം നിറവേറ്റാവുന്നതാണ്. ലെഗസി സർവേ ഓഫ് സ്പേസ് ആൻഡ് ടൈം (ലിസ്റ്റ്) ഭാഗമായി ആകാശത്തിൻറെ തെക്ക് ഭാഗത്തുള്ള കൂറ്റൻ ചിത്രങ്ങൾ പകർത്തുവാൻ ഈ എസ്‌യുവി വലുപ്പത്തിലുള്ള ക്യാമറ ഉപയോഗപ്പെടുത്തുവാൻ ബഹിരാകാശ ശാസ്ത്രജ്ഞർ പദ്ധതിയിടുന്നു.

കൂടുതൽ കാര്യങ്ങളിലേക്ക് പോകുന്നതിന് മുൻപായി ഈ അത്ഭുത ക്യാമറയുടെ ഒരു ചെറിയ വീഡിയോ കാണാം

3.2 ബില്യൺ പിക്‌സൽ ക്യാമറ

നമ്മുടെ പ്രപഞ്ചത്തെ മുമ്പത്തേക്കാളും നന്നായി കാണാൻ ശാസ്ത്രജ്ഞരെ ഈ സംവിധാനം സഹായിക്കും, കൂടാതെ, ഗ്യാലക്‌സി എങ്ങനെ വികസിക്കുന്നു, ഡാർക്ക് മാറ്ററിനെയും ഊർജ്ജത്തെയും കുറിച്ചുള്ള സിദ്ധാന്തങ്ങൾ യാഥാർത്ഥ്യവുമായി എന്ത് മാത്രം ബന്ധപ്പെടുന്നു എന്ന് തുടങ്ങിയ ജ്യോതിശാസ്ത്രത്തിലെ ചില വലിയ രഹസ്യങ്ങളുടെ ചുരുളഴിക്കാൻ സഹായിക്കും. അടുത്തിയിടെയായി, വടക്കൻ കാലിഫോർണിയയിൽ നിന്ന് ചിലിയുടെ റൂബിൻ ഒബ്സർവേറ്ററിയിലേക്കുള്ള അവസാന യാത്രയ്‌ക്ക് മുമ്പായി, സ്റ്റാൻഫോർഡ് ടീം കുറച്ച് പ്രാക്ടീസ് ഷോട്ടുകൾ പകർത്തിയിരുന്നു.

ഈ ക്യാമറ ഉപയോഗിച്ച് പകർത്തിയ റോമനെസ്കോ (ഒരുതരം പച്ചക്കറി) യുടെ ചിത്രം

ഈ ക്യാമറ ഉപയോഗിച്ച് പകർത്തിയ റോമനെസ്കോ (ഒരുതരം പച്ചക്കറി) യുടെ ചിത്രം

3,200 മെഗാപിക്സൽ ഫോട്ടോകളുടെ സങ്കീർണ്ണമായ റോമനെസ്കോ (ഒരുതരം പച്ചക്കറി) പോലുള്ള വസ്തുക്കളുടെ ഫോട്ടോകൾ ഇതുവരെ ഈ പിക്‌സൽ എടുത്തതിൽ വച്ച് ഏറ്റവും വലിയ സിംഗിൾ ഷോട്ടുകളാണ്. പച്ചക്കറികളുടെ ഒരു ചിത്രം ഇതുപയോഗിച്ച് പകർത്തിയാൽ ഏറ്റവും ആവേശകരമായ സംഭവവികാസമായി കണക്കാക്കുവാൻ സാധിക്കില്ല എന്നറിയാം, എന്നാൽ, ഈ ക്യാമറ ഫോട്ടോകളെ എങ്ങനെയാണ് കാണിക്കുന്നതെന്ന് അവിശ്വസനീയമാംവിധം പ്രധാനപ്പെട്ട ഫീച്ചറുകൾ ഉപയോഗിച്ച് പ്രതിനിധീകരിക്കുന്നു. മാത്രവുമല്ല ബഹിരാകാശ ഫോട്ടോ പകർത്തുമ്പോൾ ഏറ്റവും മികച്ച ഉദാഹരണങ്ങളായി മാറുമെന്ന് പ്രതിരോധ വകുപ്പിൻറെ ലിവർമോർ നാഷണൽ ലബോറട്ടറിയിലെ സർവേയുടെ ക്യാമറ പ്രോജക്ട് മാനേജർ വിൻസെന്റ് റയറ്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി.

ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്ഫേസ്ബുക്ക്, ട്വിറ്റർ വിലക്കിന് പിന്നാലെ സ്വന്തം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുമായി ട്രംപ്

3,200 മെഗാപിക്സൽ ഫോട്ടോകൾ

"ഇത് ശാസ്ത്രലോകത്തിന് ഒരു വലിയ നാഴികക്കല്ലാണ്," റയറ്റ് പറഞ്ഞു. "ഇതിൻറെ ഫോക്കൽ പ്ലൈൻ എൽഎഎസ്ടി ചിത്രങ്ങൾ പകർത്തും, അതിനാൽ ഇത് റൂബിൻ ഒബ്സർവേറ്ററിയുടെ ഫീച്ചറുള്ളതും സെൻ‌സിറ്റീവ് ഐയുമാണ്." ഈ ക്യാമറയുടെ അടിസ്ഥാന രൂപകൽപ്പന ഒരു ശരാശരി സ്മാർട്ട്‌ഫോണിലെ ക്യാമറയിൽ നിന്ന് വ്യത്യസ്തമല്ല. ഒരു വസ്തുവിൽ നിന്ന് പുറപ്പെടുവിക്കുന്ന അല്ലെങ്കിൽ ഒരു വസ്തു പ്രതിഫലിപ്പിക്കുന്ന പ്രകാശം ലൈറ്റ്-സെൻസിറ്റിവ് കമ്പോണന്റ്സ് പിടിച്ചെടുത്ത് വൈദ്യുത സിഗ്നലുകളായി പരിവർത്തനം ചെയ്യുന്നു. ഈ സിഗ്നലുകൾ കൃത്യമായി പിക്സൽ വിവർത്തനം ചെയ്യ്ത് ഒരു ഫോട്ടോയാക്കി മാറ്റുന്നു. ഈ ക്യാമറയുടെ രൂപകൽപ്പനയിൽ ഏറ്റവും ശ്രദ്ധേയമായത് 16 മെഗാപിക്സലിൽ വരുന്ന 189 ഇന്റിവിജുവൽ ലൈറ്റ് സെൻസറുകളാണ്. 1/189 ആണ് ഈ ക്യാമറയുടെ ശക്തി.

സയൻസ് റാഫ്റ്റ്

ഈ ഒമ്പത് സെൻസറുകളെ ഒന്നിച്ച് തരംതിരിച്ച് ടീം "സയൻസ് റാഫ്റ്റ്" എന്ന് വിളിക്കുന്നു. ഓരോ സെൻസറിനും രണ്ടടി ഉയരവും 20 പൗണ്ട് ഭാരവുമുണ്ട്. അവ ഓരോന്നിനും 3 മില്യൺ ഡോളർ വിലവരുന്നു. ഈ ക്യാമറയിൽ തന്നെ ഈ 21 സയൻസ് റാഫ്റ്റുകളും നാല് അധിക, ഇമേജിംഗ് ഇതര റാഫ്റ്റുകളും ഉൾപ്പെടുന്നു. ഒന്നിച്ച്, ഈ സെൻസറുകൾ ഒരു ഫോക്കൽ പ്ലൈൻ സൃഷ്ടിക്കുന്നു. 2020 മാർച്ചിൽ കൊറോണ കാരണം ക്യാമറയുടെ നിർമ്മാണം തടസ്സപ്പെട്ടിരുന്നു, പക്ഷേ ക്യാമറ പരീക്ഷിക്കുന്നതിനായി ടീം മെയ് മാസത്തിൽ ലാബിലേക്ക് തിരികെ പോയിരുന്നു. പൂർണ്ണ ലെൻസ് കിറ്റ് കൊണ്ട് അലങ്കരിച്ചിട്ടില്ലെങ്കിലും, 150 മൈക്രോൺ പിൻഹോളിലൂടെ പ്രകാശം പ്രദർശിപ്പിച്ച് ലാബിൽ ഉയർന്ന മിഴിവുള്ള ഫോട്ടോകൾ പകർത്തുവാൻ ടീമിന് കഴിഞ്ഞു. റോമനെസ്കോ, ഫ്രാക്റ്റൽ പോലുള്ള പച്ചക്കറികൾ, പത്തൊൻപതാം നൂറ്റാണ്ടിലെ ഫ്രഞ്ച് ആകാശത്തിൻറെ കൊത്തുപണി, ചിലി നിരീക്ഷണാലയത്തിൻറെ സ്വാധീനമുള്ള ജ്യോതിശാസ്ത്രജ്ഞനായ വെരാ റൂബിന്റെ ഫോട്ടോ എന്നിവ പകർത്തുവാൻ സംഘം ഈ ക്യാമറ ഉപയോഗിക്കയുണ്ടായി.

3.2 ബില്യൺ പിക്‌സൽ ക്യാമറ ഉപയോഗിച്ച് ഫോട്ടോ

ഈ 3200 മെഗാപിക്സൽ ചിത്രങ്ങൾ ഇതുവരെ എടുത്തതിൽ വച്ച് ഏറ്റവും വലുതും ഒറ്റ-ഷോട്ട് ഫോട്ടോകളുമാണ്, കൂടാതെ 400 4 കെ, അൾട്രാ-ഹൈ-ഡെഫ് ടിവി സ്ക്രീനുകൾ പൂർണ്ണമായി പ്രദർശിപ്പിക്കാൻ ആവശ്യമാണ്. ഈ സൂപ്പർ സെൻ‌സിറ്റീവ് ക്യാമറയ്‌ക്ക് അടുത്തതായി അതിൻറെ ലെൻസുകൾ, ഷട്ടർ, ഫിൽ‌റ്റർ‌ എക്‌സ്‌ചേഞ്ച് സിസ്റ്റം എന്നിവപോലുള്ള വസ്‌തുക്കൾ ഇനിയും ഉൾപ്പെടുത്തേണ്ടതായുണ്ട്. ഇത് കഴിഞ്ഞാൽ, രാത്രി സമയങ്ങളിൽ ആകാശത്തിൻറെ ചിത്രങ്ങൾ പകർത്തുവാൻ ഇതിന് കഴിയും. റൂബിൻ ഒബ്സർവേറ്ററിയിൽ അന്തിമ പരിശോധനയ്ക്കായി 2021 ൽ ക്യാമറ ചിലിയിലേക്ക് മാറ്റുമെന്നും ടീം പറയുന്നു.

റിയൽ‌മി നർ‌സോ 30 സ്മാർട്ഫോൺ മെയ് 13 ന് അവതരിപ്പിക്കും: ഡിസൈനും, സവിശേഷതകളുംറിയൽ‌മി നർ‌സോ 30 സ്മാർട്ഫോൺ മെയ് 13 ന് അവതരിപ്പിക്കും: ഡിസൈനും, സവിശേഷതകളും

 21 സയൻസ് റാഫ്റ്റുകളും നാല് അധിക, ഇമേജിംഗ് ഇതര റാഫ്റ്റുകളും ഉൾപ്പെടുന്നു

ശാസ്ത്രലോകത്തെ ഈ സുപ്രധാന നാഴികക്കല്ല് പ്രപഞ്ചത്തിലെ നമ്മുടെ സ്ഥാനം മനസിലാക്കുന്നതിനായി മനുഷ്യരാശിയെ മുമ്പത്തേക്കാളും കൂടുതൽ സഹായിക്കുമെന്ന് എസ്എൽഎസിയുടെ മുഖ്യ ഗവേഷണ ഉദ്യോഗസ്ഥനും അടിസ്ഥാന ഭൗതികശാസ്ത്ര അസോസിയേറ്റ് ലാബ് ഡയറക്ടറുമായ ജോഅൻ ഹെവെറ്റ് പ്രസ്താവനയിൽ പറഞ്ഞു. "ക്യാമറ പൂർത്തിയാകുന്നത് വളരെ ആവേശകരമായ ഒരു കാര്യം തന്നെയാണ്, റൂബിൻ ഒബ്സർവേറ്ററിയുടെ ഈ പ്രധാന ഭാഗം നിർമ്മിക്കുന്നതിനായി ഒരു പ്രധാന പങ്ക് വഹിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു," ഹെവെറ്റ് ഒരു പ്രസ്താവനയിൽ വ്യക്തമാക്കി. "പ്രപഞ്ചത്തെക്കുറിച്ചുള്ള കൂടുതൽ കാര്യങ്ങൾ പഠിക്കുവാൻ ശാസ്ത്രലോകത്തിന് ലഭിക്കുന്ന ഒരു വലിയ അനുഗ്രഹമാണ് ഇത്'', അദ്ദേഹം പറഞ്ഞു.

Best Mobiles in India

English summary
As part of the Legacy Survey of Space and Time, scientists intend to use this SUV-sized 3.2 billion-pixel camera to take massive, sweeping pictures of the southern sky (LSST). The Stanford team took a few practice shots before the camera's final trip from Northern California to Chile's Rubin Observatory.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X