ഒടുവിൽ നന്നാവാൻ തീരുമാനിച്ചു; 4ജി, 5ജി സേവനങ്ങൾ ആരംഭിക്കുന്ന തീയതി ഉറപ്പിച്ച് ബിഎസ്എൻഎൽ

|

രാജ്യം 5ജി യുഗത്തിലേക്ക് കടന്നിട്ടും 4ജി പോലും തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകാൻ കഴിയാത്ത ​ടെലിക്കോം സ്ഥാപനമാണ് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് എന്ന ബിഎസ്എൻഎൽ (BSNL). നിലവിൽ ഏതാനും സ്ഥലങ്ങളിൽ മാത്രമാണ് 5ജി സേവനം ആരംഭിച്ചിട്ടുള്ളത്. എങ്കിലും അ‌ടുത്ത വർഷം ഡിസംബറോടെ 5ജി സേവനങ്ങൾ രാജ്യം മുഴുവൻ എത്തിക്കുമെന്ന് ടെലിക്കോം കമ്പനികളിൽ ഒന്നാം സ്ഥാനത്തുള്ള ജിയോ പ്രഖ്യാപിച്ചിട്ടുണ്ട്.

 

5ജി സേവനം രാജ്യം മുഴുവൻ

2024-ൽ തങ്ങളുടെ 5ജി സേവനം രാജ്യം മുഴുവൻ വ്യാപിപ്പിക്കാൻ ശ്രമം നടത്തിവരികയാണ് എന്ന് രണ്ടാം സ്ഥാനത്തുള്ള എയർടെലും വ്യക്തമാക്കിയിട്ടുണ്ട്. സ്വകാര്യ കമ്പനികൾ ഇത്തരത്തിൽ 5ജി നീക്കങ്ങളുമായി കാലത്തിനനുസരിച്ച് മാറ്റം കൊണ്ടുവന്ന് പുരോഗതിയിലേക്ക് കുതിക്കുമ്പോൾ പൊതു​മേഖലാ സ്ഥാപനമായ ബിഎസ്എൽഎൽ പല സ്ഥലങ്ങളിലും 2ജിയും 3ജിയും ഒക്കെ മാത്രമാണ് നൽകിവരുന്നത്.

ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...ഇനി എല്ലാം 5ജി ആണ്, സംശയങ്ങൾ ഉണ്ടോ? ഉത്തരങ്ങൾ ഇതാ...

ബിഎസ്എൻഎൽ

രാജ്യത്തെ ഏറ്റവും പ്രധാന ടെലിക്കോം കമ്പനിയായി വിലസേണ്ട ബിഎസ്എൻഎൽ ഈ 5ജി യുഗത്തിലും 2ജി -3ജി സേവനങ്ങൾ നൽകി ജനത്തെ കബളിപ്പിച്ച് പോകുന്നത് ഏറെ വിമർശിക്കപ്പെട്ടിരുന്നു. അ‌ടുത്തിടെ മൂന്ന് സ്വകാര്യ ടെലിക്കോം കമ്പനികൾ 5ജി ബാൻഡ് സ്വന്തമാക്കുകയും അ‌തിൽ ഒന്ന് സേവനം ആരംഭിക്കുകയും മറ്റൊന്ന് ദീപാവലി മുതൽ സേവനം ആരംഭിക്കുമെന്ന് അ‌റിയിക്കുകയും ചെയ്തിരുന്നു.

വിമർശനങ്ങൾ ഏറെ
 

ഈ ഘട്ടത്തിൽ വിമർശനങ്ങൾ ഏറെ കടുത്തതോടെ ഇപ്പോൾ തങ്ങളുടെ 4ജി, 5ജി പദ്ധതികൾ വ്യക്തമാക്കി ബിഎസ്എൻഎൽ ചെയർമാനും മാനേജിങ് ഡയറക്ടറുമായ പികെ പർവാർ രംഗത്തെത്തി. ഉടൻതന്നെ ബിഎസ്എൻഎൽ 4ജി സേവനങ്ങൾ നൽകിത്തുടങ്ങും എന്നാണ് അ‌ദ്ദേഹം അ‌റിയിച്ചിരിക്കുന്നത്. കൂടാതെ അ‌ടുത്ത വർഷം ഓഗസ്റ്റ് 15 ന് മുൻപ് 5ജി സേവനങ്ങൾ ആരംഭിക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു.

''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി

 

വരുമാനം

4ജി സേവനങ്ങൾ ആരംഭിക്കുന്നതോടെ ബിഎസ്എൻഎലിന്റെ വരുമാനം വർധിക്കുമെന്നും അ‌ത് സ്ഥാപനത്തെ നിലനിർത്തുന്നതിൽ ഏറെ നിർണായകമാകുമെന്നും അ‌ദ്ദേഹം പറഞ്ഞു. ഡൽഹിയിലെ പ്രഗതി ​മൈതാനത്ത് നടക്കുന്ന ഇന്ത്യൻ മൊബെൽ കോൺഗ്രസിൽ പങ്കെടുക്കവേ ആണ് അ‌ദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരിട്ട് 5ജി സേവനങ്ങളിലേക്ക് കടക്കാതെ ആദ്യം 4ജി സേവനങ്ങൾ ആരംഭിച്ചശേഷം പീന്നീട് 5ജിലേക്ക് കടക്കാനാണ് തീരുമാനം.

നവംബർ മുതലാകും 4ജി സേവനങ്ങൾ

ഈ വർഷം നവംബർ മുതലാകും 4ജി സേവനങ്ങൾ ബിഎസ്എൻഎൽ തുടങ്ങുക. സി-ഡോട്ടിന്റെ(സെന്റർ ഫോർ ഡവലപ്മെന്റ് ഓഫ് ടെലികമ്യൂണിക്കേഷൻ ) നേതൃത്വത്തിൽ ടാറ്റ കൺസൾട്ടൻസി ഉൾപ്പെടെയുള്ള സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ചാണ് ബിഎസ്എൻഎൽ 4ജി സേവനങ്ങൾ ആരംഭിക്കുന്നത്. അ‌തേസമയം, 5ജി സേവനങ്ങൾ അ‌വതരിപ്പിക്കാൻ 2023 ഓഗസ്റ്റ് 15 വരെയാണ് കേന്ദ്ര ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് ബിഎസ്എൻഎലിന് സമയം നൽകിയിരിക്കുന്നത്.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

പറഞ്ഞ സമയത്തിനുള്ളിൽ 4ജി

മന്ത്രിയുടെ നിർദേശം വളരെ വ്യക്തമാണെന്നും അ‌ദ്ദേഹം പറഞ്ഞ സമയത്തിനുള്ളിൽ 4ജി, 5ജി സേവനങ്ങൾ ആരംഭിക്കാനുള്ള നടപടികളുമായി മുന്നോട്ട് പോകുകയാണെന്നും പർവാർ പറഞ്ഞു. നിശ്ചിത സമയപരിധിക്കുള്ളിൽ ലക്ഷ്യം പൂർത്തിയാക്കാൻ സാധിക്കുമെന്ന ശുഭാപ്തിവിശ്വാസവും അ‌ദ്ദേഹം പങ്കുവച്ചു.

5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ

5ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പുകൾ സി-ഡോട്ട് ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഇപ്പോൾ 4ജിയിലേക്ക് കടക്കാനായി ബിഎസ്എൻഎൽ വാങ്ങുന്ന ഉപകരണങ്ങൾ പലതും 5ജിയിലേക്ക് അ‌പ്ഗ്രേഡ് ചെയ്യാൻ സാധിക്കുന്ന വിധത്തിലുള്ളവയാണ്. വരുന്ന 18 മാസത്തിനുള്ളിൽ 1.25 ലക്ഷം 4ജി മൊ​ബൈൽ സിറ്റികൾ എന്നാണ് ബിഎസ്എൻഎൽ ലക്ഷ്യമിടുന്നത്.

5G സേവനത്തിൽ ബിഎസ്എൻഎല്ലിന് എന്ത് കാര്യം എന്ന് ചോദിക്കരുത്! 'സൗജന്യങ്ങൾ' നിലയ്ക്കുന്ന കാലം വരും5G സേവനത്തിൽ ബിഎസ്എൻഎല്ലിന് എന്ത് കാര്യം എന്ന് ചോദിക്കരുത്! 'സൗജന്യങ്ങൾ' നിലയ്ക്കുന്ന കാലം വരും

4ജി നിരക്കുകൾ ഏതു വിധത്തിൽ

അ‌തേസമയം തങ്ങളുടെ 4ജി നിരക്കുകൾ ഏതു വിധത്തിൽ ആകും എന്നതിനെപ്പറ്റി ബിഎസ്എൻഎൽ യാതൊരു സൂചനയും നൽകിയിട്ടില്ല. ഏതൊക്കെ നഗരങ്ങളിലാണ് ആദ്യം 5ജി സേവനങ്ങൾ ആരംഭിക്കുക എന്നതും വ്യക്തമാക്കിയിട്ടില്ല. വരും ദിവസങ്ങളിൽ പ്രവൃത്തികൾ പുരോഗമിക്കുന്നത് അ‌നുസരിച്ച് ഇക്കാര്യങ്ങൾ പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്. 5ജി സേവനങ്ങൾ ഈ മാസം മുതൽ ആരംഭിച്ച എയർടെലും ദീപാവലിക്ക് ആരംഭിക്കുന്ന ജിയോയും അ‌ടുത്ത വർഷമാകും കൂടുതൽ നഗരങ്ങളിലേക്ക് 5ജി എത്തിക്കുക.

സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളി

ആ കാലയളവിൽത്തന്നെ ബിഎസ്എൻഎലും നിർമാണം പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നതോടെ ഫലത്തിൽ 2023 ൽ ആകും യഥാർഥത്തിൽ 5ജി ഇന്ത്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും എത്തുക. ദ്രുത​ഗതിയിൽ നിർമാണം പൂർത്തിയാക്കി, മറ്റ് കമ്പനികളോടൊപ്പം 5ജി ആരംഭിക്കാനായാൽ സ്വകാര്യ കമ്പനികൾക്ക് വൻ വെല്ലുവിളി ഉയർത്താൻ ബിഎസ്എൻഎലിന് കഴിയും. പക്ഷേ അ‌തിന് സമയത്ത് ജോലികൾ പൂർത്തിയാക്കുകയാണ് ആദ്യം വേണ്ടത്.

അ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കംഅ‌മ്പടാ, ചുളുവിൽ അ‌ങ്ങനെ കാണേണ്ട; 4കെ വീഡിയോ പ്രീമിയം വരിക്കാർക്ക് മാത്രമാക്കാൻ യൂട്യൂബ് നീക്കം

Best Mobiles in India

English summary
The C-DoT (Centre for Development of Telematics) led consortium, which includes TCS (Tata Consultancy Services), is working together with BSNL to help the state-run telco deploy homegrown 4G as soon as possible.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X