നിങ്ങളുടെ 5ജി സ്മാർട്ട്ഫോണിൽ ഈ 5ജി ബാൻഡിന് സപ്പോർട്ട് ഉണ്ടോ?

|

രാജ്യം 5ജി സേവനങ്ങൾ റോൾ ഔട്ട് ചെയ്യുന്നതിന് ഒരുങ്ങുകയാണ്. ഈ വർഷം പകുതിയോടെയെങ്കിലും ഇന്ത്യയിൽ 5ജി സർവീസ് ലോഞ്ച് ആക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിലാണ് കേന്ദ്ര ടെലിക്കോം വകുപ്പ് മുന്നോട്ട് കൊണ്ട് പോകുന്നത്. 5ജി സപ്പോർട്ടുള്ള ധാരാളം ഡിവൈസുകളും വിപണിയിൽ എത്തുന്നു. മിഡ്‌റേഞ്ച് അല്ലെങ്കിൽ പ്രീമിയം സെഗ്‌മെന്റിലെ മിക്കവാറും എല്ലാ പുതിയ ഡിവൈസുകളും 5ജി സപ്പോർട്ടുമായിട്ടാണ് വിപണിയിൽ എത്തുന്നത്.

 

ബഡ്ജറ്റ്

രാജ്യത്തെ മിക്കവാറും ആളുകളുടെ കയ്യിലും ഇന്ന് 5ജി സ്മാർട്ട്ഫോണുകൾ ഉണ്ട്. ബഡ്ജറ്റ് സെഗ്മെന്റിൽ മാത്രമാണ് അടുത്തിടെ 4ജി ഡിവൈസുകൾ പുറത്തിറങ്ങുന്നത്. അടുത്തിടെ വിപണിയിൽ എത്തിയ പോക്കോ എം4 പ്രോ 4ജി സ്മാർട്ട്ഫോൺ ആണ് ഒരു ഉദാഹരണം. എന്നാൽ ഇതേ സ്മാർട്ട്ഫോണിന്റെ 5ജി വേരിയന്റും പോക്കോ പുറത്തിറക്കിയിരുന്നു. രാജ്യത്തെ 5ജി സ്മാർട്ട്ഫോണുകളുടെ ആവശ്യവും വിതരണവും ഒരുമിച്ച് വളരുകയാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.

സാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 17,499 രൂപ മുതൽസാംസങ് ഗാലക്സി എഫ്23 5ജി സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 17,499 രൂപ മുതൽ

5ജി സ്മാർട്ട്ഫോണുകൾ

5ജി സ്മാർട്ട്ഫോണുകൾ വാങ്ങുന്നവർക്ക് ഇപ്പോഴും തങ്ങളുടെ സ്മാർട്ട്ഫോണിൽ മതിയായ 5ജി ബാൻഡുകൾ ഉണ്ടോ ഇല്ലയോ എന്ന കാര്യത്തിൽ വ്യക്തത ഉണ്ടാവില്ല. എല്ലാ സ്മാർട്ട്ഫോണുകളിലും എല്ലാ 5ജി ബാൻഡുകളും ലഭ്യമാകില്ല. ഒരു ഉപയോക്താവിന്റെ സ്മാർട്ട്ഫോണിൽ ലഭ്യമല്ലാത്ത 5ജി ബാൻഡിലാണ് ടെലിക്കോം ഓപ്പറേറ്റേഴ്സ് 5ജി സർവീസ് ലോഞ്ച് ചെയ്യുന്നത് എങ്കിൽ അവർക്ക് 5ജി സേവനങ്ങൾ ലഭിക്കില്ല. ഇങ്ങനെ ഒരു 5ജി സ്‌മാർട്ട്‌ഫോൺ സ്വന്തമാക്കിയിട്ടും ആ യൂസറിന് 5ജി ഇന്റർനെറ്റ് എക്സ്പീരിയൻസ് ലഭിക്കാത്ത സാഹചര്യം ഉണ്ടാകുന്നു.

5ജി സേവനം
 

കാര്യങ്ങൾ ഇങ്ങനെയാണെങ്കിൽ എല്ലാ 5ജി ബാൻഡുകളും സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോൺ വാങ്ങണം എന്ന് കരുതരുത്. 5ജി സേവനം ലഭിക്കാൻ എല്ലാ 5ജി ബാൻഡുകളും സപ്പോർട്ട് ചെയ്യുന്ന സ്മാർട്ട്ഫോൺ വാങ്ങണം എന്നില്ല. അതേ സമയം ശരിയായ 5ജി ബാൻഡുകൾക്ക് സപ്പോർട്ട് ഉണ്ടായിരിക്കുകയും വേണം. അപ്പോൾ ശരിയായ 5G ബാൻഡ് ഏതാണ് എന്ന സംശയം യൂസേഴ്സിന് വരാം. ഇത് സംബന്ധിച്ച കൂടുതൽ കാര്യങ്ങൾ അറിയാൻ താഴേക്ക് വായിക്കുക.

അസൂസ് 8z, റെഡ്മി നോട്ട് 11ഇ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾഅസൂസ് 8z, റെഡ്മി നോട്ട് 11ഇ അടക്കമുള്ള കഴിഞ്ഞ വാരം വിപണിയിലെത്തിയ സ്മാർട്ട്ഫോണുകൾ

ടെലിക്കോം കമ്പനി

മിക്ക ടെലിക്കോം കമ്പനികളും 3.5 ഗിഗാഹെർട്സ് റേഞ്ചിൽ വരുന്ന സ്പെക്‌ട്രം ഉപയോഗിച്ചാണ് രാജ്യത്ത് 5ജി സേവനങ്ങൾ ലഭ്യമാക്കുക. അതിനാൽ തന്നെ നിങ്ങൾ വാങ്ങുന്ന 5ജി സ്മാർട്ട്ഫോണിൽ എൻ78 ബാൻഡിന് സപ്പോർട്ട് ലഭിക്കുമോ എന്ന് മാത്രം ശ്രദ്ധിച്ചാൽ മതിയാകും. എൻ78 ബാൻഡിന് സപ്പോർട്ട് ഉണ്ടെങ്കിൽ മറ്റ് പ്രശ്നങ്ങൾ ഇല്ല. നിങ്ങളുടെ ഫോണിൽ 5ജി സേവനം ഉറപ്പായും ലഭ്യമാകും.

5ജി കവറേജ്

5ജി കവറേജ് നൽകുന്നതിന് താഴ്ന്ന സബ്-1 ഗിഗാഹെർട്സ് ഫ്രീക്വൻസികളും ഉപയോഗിക്കും. എന്നാൽ അവയ്ക്ക് ഉയർന്ന ഡാറ്റ സ്പീഡ് നൽകാൻ കഴിയില്ല എന്നൊരു പ്രശ്നം ഉണ്ട്. ഇവിടെയാണ് 3.5 ഗിഗാഹെർട്സ് ഫ്രീക്വൻസികളുടെ പ്രസക്തി. 3.5 ഗിഗാഹെർട്സ് ഫ്രീക്വൻസികൾ ഒരേ സമയം മികച്ച കവറേജ് നൽകുകയും ഉപയോക്താക്കൾക്ക് മാന്യമായ ഇന്റർനെറ്റ് വേഗവും നൽകും.

സ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾസ്‌മാർട്ട്‌ഫോണിൽ വൈഫൈ സിഗ്നൽ ശക്തിപ്പെടുത്താനുള്ള വഴികൾ

പ്രീമിയം ഫ്രീക്വൻസി

പ്രീമിയം ഫ്രീക്വൻസി ശ്രേണിയിൽ ഉള്ള എംഎം വേവ് (മില്ലിമീറ്റർ തരംഗ ദൈർഘ്യം) 5ജി ബാൻഡുകൾ കമ്പനികൾ കാര്യമായി ഉപയോഗിക്കാൻ പോകുന്നില്ല. ഒന്നാമത്തെ കാരണം അവ വിന്യസിക്കണമെങ്കിൽ ടെലിക്കോം കമ്പനികൾക്ക് വരുന്ന ഉയർന്ന ചിലവ് ആണ്. മാത്രമല്ല, മില്ലിമീറ്റർ വേവ് ഫ്രീക്വൻസികൾ വളരെ എളുപ്പം ഡിസ്റ്റർബ് ചെയ്യാൻ സാധിക്കുമെന്നതും വലിയൊരു പോരായ്മയാണ്.

ഇന്ത്യൻ വിപണി

ഇന്ത്യൻ വിപണിയിൽ ലോഞ്ച് ചെയ്യുന്ന മിക്ക സ്മാർട്ട്ഫോണുകളും അത് 5ജി ഡിവൈസുകൾ ആണെങ്കിൽ എൻ78 ബാൻഡിന് സപ്പോർട്ട് ഉണ്ടായിരിക്കും. ഒരു 5ജി സ്മാർട്ട്ഫോൺ വാങ്ങാൻ ഉള്ള ശരിയായ സമയം ആണോ ഇതെന്ന് ചിലരെങ്കിലും ചിന്തിക്കുന്നുണ്ടാവും. എന്നാൽ അതിൽ തീരുമാനമെടുക്കേണ്ടത് വ്യക്തിപരമായ ചോയ്സ് അനുസരിച്ചാണ്. അത് തന്നെ നിങ്ങളുടെ ആവശ്യങ്ങളും ഡിവൈസിൽ നിന്നും നെറ്റ്വർക്കിൽ നിന്നും എന്ത് പ്രതീക്ഷിക്കുന്നു എന്നതിനെയും അടിസ്ഥാനപ്പെടുത്തിയാണ്.

ബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽബജറ്റ് സ്മാർട്ട്ഫോൺ വിപണി പിടിക്കാൻ റിയൽമി സി35 ഇന്ത്യയിൽ, വില 11,999 രൂപ മുതൽ

Best Mobiles in India

English summary
The country is preparing to roll out 5G services. The government aims to launch 5G services in India by at least the middle of this year. Many devices with 5G support are coming in the market. Almost all the new devices in the mid-range or premium segment come with 5G support.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X