ഇ-മെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍

By Bijesh
|

ഇന്നത്തെ സൈബര്‍ യുഗത്തില്‍ ഇ-മെയിലുകള്‍ ഏറെ പ്രധാനപ്പെട്ടതാണ്. നമ്മുടെ വ്യക്തിപരമായതും സുപ്രധാനമായതുമായ നിരവധി വിവരങ്ങള്‍ മെയിലില്‍ ഉണ്ടാവും. ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ ഉള്‍പ്പെടെ. അതുകൊണ്ടുതന്നെ ഇ-മെയില്‍ അക്കൗണ്ട് സുരക്ഷിതമാക്കി വയ്‌ക്കേണ്ടത് അത്യാവശ്യമാണ്.

 

പാസ്‌വേഡ് പയോഗിച്ച് സംരക്ഷിച്ചതുകൊണ്ടുമാത്രം മെയിലുകള്‍ സുരക്ഷിതമാവണം എന്നില്ല. തെറ്റായ ഇ-മെയില്‍ ഉപയോഗവും രീതികളും എല്ലാം ഹാക്കര്‍മാര്‍ക്ക് നിങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്താന്‍ സഹായകമാവും. അതുകൊണ്ടുതന്നെ ഇ-മെയില്‍ ഉപയോഗം വളരെ ശ്രദ്ധിച്ചുവേണം നടത്താന്‍.

സുരക്ഷിതമല്ലാത്ത ചില ഇ-മെയില്‍ പരിശോധനാ രീതികള്‍ എെന്തല്ലാമെന്നും അവ എങ്ങനെ ദോഷകരമാകുന്നു എന്നും അറിയാന്‍ താഴേക്ക് സ്‌ക്രോള്‍ ചെയ്യുക.

#1

#1

ലൈബ്രറി, വിമാനത്താവളം, കോഫി ഷോപ് തുടങ്ങിയ പൊതു സ്ഥലങ്ങളില്‍ ലഭ്യമാവുന്ന വൈ-ഫൈ കണക്ഷന്‍ ഉപയോഗിച്ച് ഇ-മെയില്‍ പരിശോധിക്കാതിരിക്കുക. കാരണം ഒരുപാടുപേര്‍ ഈ നെറ്റ്‌വര്‍ക്കില്‍ കണക്റ്റ്‌ചെയ്യപ്പെട്ടിട്ടുണ്ടാവും. അതില്‍ ഹാക്കര്‍മാരും ഉള്‍പെട്ടിട്ടുണ്ടാവാം. അവര്‍ക്ക് നിങ്ങളുടെ മെയില്‍ ഹാക്ക് ചെയ്യാന്‍ വളരെ എളുപ്പത്തില്‍ സാധിക്കും.

 

#2

#2

സ്ഥിരമായി സ്മാര്‍ട്‌ഫോണില്‍ ഇ-മെയില്‍ പരിശോധിക്കുന്നവര്‍ മിക്കവാറും സൈന്‍ഔട് ചെയ്യാറില്ല. കാരണം ഓരോതവണയും ലോഗ് ഇന്‍ ചെയ്യുക എന്നത് പ്രയാസമാണ്. പ്രത്യേകിച്ച് ഇടയ്ക്കിടെ ഉപയോഗിക്കേണ്ടി വരുമ്പോള്‍. എങ്കിലും ഇത് ഒട്ടും സുരക്ഷിതമല്ല. ആവശ്യം കഴിഞ്ഞാല്‍ ഉടന്‍ സൈന്‍ഔട് ചെയ്യുന്നതാണ് നല്ലത്.

 

#3
 

#3

ഫേസ് ബുക്കും ട്വിറ്ററും ഉള്‍പ്പെടെയുള്ള അക്കൗണ്ടുകള്‍ക്ക് ഇ-മെയില്‍ യൂസര്‍ ഐഡിയും പാസ്‌വേഡും ഒരിക്കലും ഉപയോഗിക്കരുത്. ഓര്‍മിക്കാന്‍ സൗകര്യമാണെങ്കിലും ഏതെങ്കിലും ഒരു അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടാല്‍ ഇ-മെയില്‍ ഉള്‍പ്പെടെയുള്ളവ വളരെ പെട്ടെന്ന് ഹാക്കര്‍മാര്‍ക്ക് നിയന്ത്രിക്കാം.

 

#4

#4

ജി മെയില്‍ ഉള്‍പ്പെടെയുള്ളവ ധാരാളം സ്‌പേസ് നല്‍കുന്നതിനാല്‍ പഴയ മെയിലുകള്‍ അങ്ങനെത്തന്നെ കിടക്കും. പഴയ പല മെയിലുകളിലും നമ്മുടെയോ സുഹൃത്തുക്കളുടെയോ വ്യക്തിപരമായ വിവരങ്ങള്‍ ഉണ്ടാകും. അതുകൊണ്ട് അവ ട്രാഷിലേക്ക് മാറ്റുകയോ ഡിലിറ്റ് ചെയ്യുകയോ ആണ് നല്ലത്.

 

#5

#5

വര്‍ഷങ്ങളായി ബന്ധമില്ലാത്ത ഏതെങ്കിലും സുഹൃത്തിന്റെ പേരില്‍ സഹായം അഭ്യര്‍ഥിച്ച് മെയിലുകള്‍ വന്നാല്‍ മറുപടി നല്‍കരുത്. കാരണം ഹാക്കര്‍മാര്‍ സുഹൃത്തിന്റെ മെയില്‍ ഐ.ഡി. ഹാക് ചെയ്ത് മെയില്‍ അയയ്ക്കുന്നതായിരിക്കും.

 

#6

#6

നിങ്ങള്‍ക്ക് അക്കൗണ്ട് ഉള്ള ഏതെങ്കിലും ബാങ്കില്‍ നിന്നോ മറ്റു സ്ഥാപനങ്ങളില്‍ നിന്നോ വ്യക്തിപരമായ വിവരങ്ങള്‍ ആവശ്യപ്പെട്ട് വരുന്ന െമയിലുകള്‍
ഉടന്‍ ഡിലിറ്റ് ചെയ്യുക. കാരണം ബാങ്കുകള്‍ ഒരിക്കലും മെയിലിലൂടെ വിവരങ്ങള്‍ പങ്കുവയ്ക്കാന്‍ ആവശ്യപ്പെടില്ല.

 

#7

#7

താങ്ക് യു ഫോര്‍ യുവര്‍ റീസന്റ് ഓര്‍ഡര്‍ എന്നു രേഖപ്പെടുത്തി മെയില്‍ ലഭിച്ചു എന്നിരിക്കട്ടെ. വാസ്തവത്തില്‍ നിങ്ങള്‍ ഒന്നും ഓര്‍ഡര്‍ ചെയ്തിട്ടുണ്ടാവില്ല. സ്വാഭാവികമായും ഓര്‍ഡര്‍ കാന്‍സല്‍ ചെയ്യുന്നതിനുള്ള ഓപ്ഷനില്‍ നിങ്ങള്‍ ക്ലിക് ചെയ്യും. എന്നാല്‍ ഒരിക്കലും അത് ചെയ്യരുത്. ഹാക്കര്‍മാരുടെ ഒരടവാണ് ഇത്. ഇനി നിങ്ങളുടെ ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങള്‍ മറ്റാരെങ്കിലും ചോര്‍ത്തി എന്നു സംശയമുണ്ടെങ്കില്‍ www.AnnualCreditReport.com എന്നസൈറ്റില്‍ കയറി പരിശോധിക്കാവുന്നതാണ്.

 

ഇ-മെയില്‍ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ഒമ്പത് കാര്യങ്ങള്‍
Best Mobiles in India

Read more about:

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X