ഒരാളുടെ സ്വഭാവം കൃത്യമായി പ്രവചിക്കാനും സെല്‍ഫി...!

Written By:

സെല്‍ഫി എടുക്കുകയും, അത് സോഷ്യല്‍ മീഡിയയില്‍ പങ്കിടുന്നവരും ആണെങ്കില്‍ ഒരാളുടെ സ്വഭാവം എളുപ്പം കണ്ടുപിടിക്കാന്‍ സാധിക്കുമെന്ന് പഠനം വ്യക്തമാക്കുന്നു. സിംഗപൂരിലെ നന്യാങ് ടെക്‌നോളജി യൂണിവേഴ്‌സിറ്റി നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

ഒരാളുടെ സ്വഭാവം കൃത്യമായി പ്രവചിക്കാനും സെല്‍ഫി...!

സെല്‍ഫിയുടെ ആംഗിള്‍, പോസ് എന്നിവ ഏതൊക്കെ തരത്തില്‍ ഒരു വ്യക്തിയുടെ സ്വഭാവം മനസിലാക്കാന്‍ സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. സെല്‍ഫിയിലെ മുഖഭാവത്തിന് അനുസരിച്ച് നിങ്ങളുടെ മനസില്‍ ഏതെങ്കിലും രഹസ്യങ്ങളുണ്ടോ എന്നറിയാനും സാധിക്കുന്നതാണ്.

ലോകത്തിലെ ഏറ്റവും ചെറിയ ക്യാമറയുടെ വിശേഷങ്ങള്‍...!

ഒരാളുടെ സ്വഭാവം കൃത്യമായി പ്രവചിക്കാനും സെല്‍ഫി...!

സെല്‍ഫിയില്‍ സന്തോഷത്തോടെ ചിരിച്ചുകൊണ്ടിരിക്കുന്ന വ്യക്തി തുറന്ന മനസുളളയാളും, സഹകരണ മനോഭാവം ഉളളയാളും ആയിരിക്കും. ഏകദേശം ഒരു ലക്ഷത്തോളം സെല്‍ഫികളാണ് ഈ പഠനത്തിനായി ഉപയോഗിച്ചിരിക്കുന്നത്.

ഭൂതങ്ങളെയും ആത്മാക്കളെയും കണ്ടെത്തുന്ന ഒരുപിടി ആപുകള്‍ ഇതാ...!

ഒരാളുടെ സ്വഭാവം കൃത്യമായി പ്രവചിക്കാനും സെല്‍ഫി...!

മറ്റേത് ഫോട്ടോയെക്കാളും ഒരു വ്യക്തിയുടെ സ്വഭാവം തുറന്ന് കാട്ടുവാന്‍ സെല്‍ഫികള്‍ക്ക് സാധിക്കുമെന്ന് പഠനം ചൂണ്ടിക്കാട്ടുന്നു. സെല്‍ഫികള്‍ ഒരാള്‍ സ്വയം എടുക്കുന്നവ ആയതിനാല്‍ ഏറ്റവും ഇഷ്ടത്തോടെയുളള മുഖമായിരിക്കും ലഭിക്കുക എന്നതാണ് ഇതിന് കാരണമായി പറയുന്നത്.

Read more about:
English summary
The angle of your selfie could tell a lot about your personality.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot