ലോകത്തെ ഏറ്റവും മോശം ജോലി മാധ്യമപ്രവര്‍ത്തനം!!!

Posted By:

ഏറ്റവും നല്ല ജോലി എന്നാല്‍ എന്താണ് അര്‍ഥമാക്കുന്നത്?. സാധാരണ നിലയില്‍ നല്ല ശമ്പളമുള്ള, മാന്യമായ വസ്ത്രം ധരിച്ചുള്ള വൈറ്റ് കോളര്‍ ജോലികളാണ് എല്ലാവരും നല്ല ജോലിയായി കാണുന്നത്. ഒരു പരിധിവരെ ഇത് ശരിയാണുതാനും. എല്ലാ ജോലിക്കും അതിന്റേതായ മഹത്വമുണ്ടെങ്കിലും ശരാശരി മനുഷ്യന്‍ ചിന്തിക്കുന്നത് ഇങ്ങനെയാണ്.

ഉയര്‍ന്ന വരുമാനം ഉള്ളതുകൊണ്ടു മാത്രം ഒരു ജോലി മികച്ചതായി കണക്കാക്കണമെന്നില്ല. ചില ജോലികള്‍ 'വൈറ്റ് കോളര്‍' ആണെങ്കിലും വരുമാനം നന്നേ കുറവായിരിക്കും. അത്തരം ജോലികളെയും മോശം ഗണത്തിലാണ് പൊതു സമൂഹം ഉള്‍പ്പെടുത്തുന്നത്.

കരിയര്‍ ഗൈഡന്‍സ് വെബ്‌സൈറ്റായ CareerCast.com അടുത്തിടെ ഏറ്റവും മികച്ചതും മോശമായതുമായ ജോലികളുടെ പട്ടിക തയാറാക്കുകയുണ്ടായി. വരുമാനം, പുറം മോടി, ജോലി ചെയ്യുന്ന സാഹചര്യം, സമ്മര്‍ദം എന്നിവയാണ് മാനദണ്ഡമാക്കിയത്. യു.എസിലെ ജോലി സാഹചര്യങ്ങള്‍ കണക്കിലെടുത്താണ് ഇത് തയാറാക്കിയത്.

വാര്‍ത്താലേഖകന്റെ ജോലിയാണ് അതില്‍ ഏറ്റവും മാശം പ്രൊഫഷന്‍ ആയി തെരഞ്ഞെടുത്തിരിക്കുന്നത്. കുറഞ്ഞ വേതനവും കൂടുതല്‍ അധ്വാനവും സമ്മര്‍ദവും ആണ് മോശം ജോലിയാവാന്‍ കാരണം.

എടുത്തു പറയട്ടെ, ഇത് അമേരിക്കയിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് തയാറാക്കിയതാണ്. ഇന്ത്യയിലെ സാഹചര്യം വച്ച് ഇതില്‍ പലതും ശരിയാവണമെന്നില്ല. മാത്രമല്ല, മാന്യമായ ഏതു തൊഴിലിനും അന്തസുണ്ടെന്നും ഞങ്ങള്‍ വിശ്വസിക്കുന്നു.

ഇനി പട്ടിക അനുസരിച്ചുള്ള ലോകത്തെ ഏറ്റവും മികച്ച 10 ജോലികളും മോശമായ 10 ജോലികളും കാണുക. ശരാശരി വാര്‍ഷിക ശമ്പളം, വളര്‍ച്ചാ സാഹചര്യം, റേറ്റിംഗ് എന്നിവയും ചുവടെ കൊടുക്കുന്നു. ആദ്യം 10 മികച്ച ജോലികള്‍

ലോകത്തെ ഏറ്റവും മോശം ജോലി മാധ്യമപ്രവര്‍ത്തനം!!!

ഫോട്ടോ കടപ്പാട്: Forbes

Read more about:

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot