ഈ കമ്പനികളില്‍ പരിശീലനം നടത്താം... ഭാവിയെ വാര്‍ത്തെടുക്കാം
വിദ്യാഭ്യാസയോഗ്യതയ്ക്കപ്പുറം പ്രായോഗികമായ അറിവാണ് ഏതു ജോലിയിലും ഒരാളെ മികവുറ്റയാളാക്കുന്നത്. ഈ പ്രായോഗികമായ അറിവും നേടാന്‍ ഉള്ള അവസരമാണ് ഇന്റേണ്‍ഷിപ്പുകള്‍. മിക്ക ജോലികള്‍ക്കും, പ്രത്യേകിച്ച് ഐ.ടി. രംഗത്തും ഇന്റേണ്‍ഷിപ് അത്യാവശ്യം തന്നെ.
മൈക്രോസോഫ്റ്റും ഗൂഗിളും ഉള്‍പ്പെടെ പല ലോകോത്തര കമ്പനകളും ഇത്തരത്തില്‍ ഭാവി തലമുറയെ വാര്‍ത്തെടുക്കാന്‍ സഹായങ്ങള്‍ നല്‍കുന്നുമുണ്ട്. ഈ കമ്പനികളുടെ ഇന്ത്യയിലെ ഓഫീസുകളിലും ഇന്റേണ്‍ഷിപ്പിസ് ധാരാളം അവസരങ്ങള്‍ ഉണ്ട്.
ഓരോ മേഖലയിലെയും വിദഗ്ധര്‍ക്കൊപ്പം പ്രവര്‍ത്തിക്കാമെന്നതാണ് ഇന്റേണ്‍ഷിപ്പിന്റെ പ്രധാന ഗുണം. അക്കാദമിക് അറിവുകള്‍ പ്രായോഗികമാക്കുന്നതെങ്ങനെ എന്നും സകാഹചര്യങ്ങളോട് എങ്ങനെ പൊരുത്തപ്പെടണമെന്നുമെല്ലാം മനസിലാക്കാന്‍ ഈ പരിശീലന കാലഘട്ടം ഉപകരിക്കും. കൂടാതെ നിരവധി ക്ലാസുകളും ലഭിക്കും.
വലിയ കമ്പനികള്‍ ഇന്റേണ്‍ഷിപ് ചെയ്യുന്നവര്‍ക്ക് ന്യായമായ വേതനവും നല്‍കുന്നുണ്ട്. ഈ കാലയളവില്‍ തന്നെ കഴിവുതെളിയിക്കുകയാണെങ്കില്‍ അതേ സ്ഥാപനത്തില്‍ തന്നെ ജോലി ലഭിക്കാനും സാധ്യതകള്‍ ഏറെയാണ്.
അതുകൊണ്ടുതന്നെ അടുത്ത വര്‍ഷം ഇന്റേണ്‍ഷിപ്പിനായി ഒരുങ്ങുന്ന വിദ്യാര്‍ഥികള്‍ ചുവടെ കൊടുക്കുന്ന സ്ലൈഡറുകള്‍ ശ്രദ്ധിക്കുക. പരിശീലനം നേടാന്‍ ഏറ്റവും അനുയോജ്യമായ 10 സ്ഥാപനങ്ങളാണ് കൊടുത്തിരിക്കുന്നത്.
{photo-feature}


Click it and Unblock the Notifications