ഫോണിലെ ചിത്രങ്ങളെടുക്കാൻ 6 കുഞ്ഞൻ പ്രിന്ററുകൾ

By GizBot Bureau
|

ഈ സ്മാർട്ഫോൺ ക്യാമറ യുഗത്തിൽ നല്ലൊരു ഫോട്ടോ പ്രിന്റർ കയ്യിലുണ്ടായിരിക്കുക എന്നത് വളരെ നല്ല കാര്യമാണ്. പറഞ്ഞുവരുന്നത് വലിയ വലിയ പ്രിന്ററുകളെ കുറിച്ചല്ല. മറിച്ച് കയ്യിൽ ഒതുങ്ങുന്ന ഒപ്പം മിതമായ വിലകൊണ്ടും വാങ്ങാൻ സാധിക്കുന്ന ഫോട്ടോ പ്രിന്ററുകളെയാണ് ഇന്നിവിടെ പരിചയപ്പെടുത്തുന്നത്.

Polaroid Zip (100 ഡോളർ)

Polaroid Zip (100 ഡോളർ)

നിലവിൽ ഉള്ളതിൽ ഏറ്റവും മികച്ച കുഞ്ഞൻ ഫോട്ടോ പ്രിന്ററുകളിൽ ഒന്നാണ് Polaroid Zip. ഈ പ്രിന്റർ ഉപയോഗിക്കുന്നത് പ്രത്യേകയിനം സിങ്ക് സാങ്കേതിക വിദ്യയാണ് എന്നതിനാൽ വലിയ ഇങ്ക് കാട്രിഡ്ജുകളുടെ ആവശ്യം വരുന്നില്ല.ഇവിടെ മാജിക് പേപ്പറുകൾ എന്ന് പൊളാരിഡ് വിളിക്കുന്ന ഒരു പ്രത്യേകയിനം പേപ്പറുകൾ ആണ് ഉപയോഗിക്കുന്നത്.

HP Sprocket (130 ഡോളർ)

HP Sprocket (130 ഡോളർ)

എച്പിയിൽ നിന്നുള്ള ഈ കുഞ്ഞു പ്രിന്റർ കാഴ്ചയിൽ കുഞ്ഞൻ ആണെങ്കിലും പ്രവർത്തനം കൊണ്ട് വലിയ പ്രകടനം കാഴ്ചവെക്കുന്ന ഒന്നാണ്. മുകളിൽ പറഞ്ഞ പൊളാരിഡ് പ്രിന്റർ പോലെത്തന്നെ പ്രത്യേകതരം സാങ്കേതിക വിദ്യയാണ് ചിത്രങ്ങൾ പ്രിന്റ് ചെയ്യാനായി ഉപയോഗിക്കുന്നത്. അതിനാൽ തന്നെ ഇങ്ക് കാട്രിഡ്ജുകളുടെ ആവശ്യം ഇവിടെയും വരുന്നില്ല.

Kodak Mini 2 HD മൊബൈൽ ഫോട്ടോ പ്രിന്റർ (90 ഡോളർ)
 

Kodak Mini 2 HD മൊബൈൽ ഫോട്ടോ പ്രിന്റർ (90 ഡോളർ)

മികച്ച നിലവാരമുള്ള ചിത്രങ്ങൾ പ്രിന്റ് ചെയ്യാവുന്ന ഈ പ്രിന്റർ 90 ഡോളറിനടുത്ത് മാത്രം നൽകി സ്വന്തമാക്കാം. കോടാക്കിൽ നിന്നുമുള്ള ഈ പ്രിന്റർ കാഴ്ചയിലും മനോഹരം തന്നെയാണ്. ഇതിൽ എടുത്ത ചിത്രങ്ങൾ 10 വര്ഷം വരെ കേടുപറ്റാതെ നിലനിൽക്കും എന്ന് കമ്പനി അവകാശപ്പെടുന്നുണ്ട്. നിങ്ങളുടെ ആൻഡ്രോയ്ഡ് ഫോൺ വഴി എളുപ്പം NFC സൗകര്യം ഉപയോഗിച്ച് പ്രിന്റഡ് ചെയ്യാനും സാധിക്കും.

Fuji Instax Share SP-2 സ്മാർട്ട്ഫോൺ പ്രിന്റർ (120 ഡോളർ)

Fuji Instax Share SP-2 സ്മാർട്ട്ഫോൺ പ്രിന്റർ (120 ഡോളർ)

സ്മാർട്ഫോൺ ഫോട്ടോഗ്രാഫിയിൽ വിരിയുന്ന നിങ്ങളുടെ ചിത്രങ്ങൾ പ്രിന്റ് ചെയ്യുന്നതിന് മാത്രം അധികപ്രാധാന്യം കൊടുത്തുകൊണ്ട് പുറത്തിറക്കിയതാണ് ഈ കുഞ്ഞൻ Fuji Instax Share SP-2 സ്മാർട്ട്ഫോൺ പ്രിന്റർ. പറയുന്ന അത്ര കുഞ്ഞൻ അല്ല എങ്കിലും ബാഗിൽ ഒതുങ്ങുന്നത് തന്നെയാണ് ഈ പ്രിന്ററും. വെറും 10 സെക്കന്റിനുള്ളിൽ തന്നെ ഒരു ചിത്രം എടുക്കാൻ ഈ പ്രിന്റർ വഴി സാധിക്കും എന്ന് കമ്പനി അവകാശപ്പെടുന്നു.

 Prynt Case (60 ഡോളർ)

Prynt Case (60 ഡോളർ)

നിങ്ങളുടെ ഐഫോൺ വഴിയെടുത്ത ചിത്രങ്ങൾ ഫോൺ വഴി തന്നെ പ്രിന്റഡ് ചെയ്യാൻ സാധിക്കുന്ന കുഞ്ഞു പ്രിന്ററാണ് Prynt Case.കാഴ്ചയിൽ ഏറെ കുഞ്ഞനായ ഈ പ്രിന്റർ നിങ്ങൾ വാങ്ങാനുദ്ദേശിക്കുകയാണെങ്കിൽ തീർച്ചയായും ഇതിന്റെ ഒറിജിനൽ മോഡൽ തന്നെ വാങ്ങേണ്ടതുണ്ട്. കാരണം ഇത്തരത്തിലുള്ള വ്യത്യസ്തയിനം കേസുകൾ വിപണിയിൽ ലഭ്യമാണ്.

<strong>എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ശബ്ദം മികച്ചതാക്കാം?</strong>എങ്ങനെ നിങ്ങളുടെ ആൻഡ്രോയിഡ് ഫോണിലെ ശബ്ദം മികച്ചതാക്കാം?

Best Mobiles in India

Read more about:
English summary
The Best Mini Photo Printers For Printing Photos On The Go

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X