Home
News

വിഐ, എയർടെൽ, ജിയോ എന്നിവയുടെ 500 രൂപയിൽ താഴെ വിലയുള്ള 56 ദിവസത്തേക്കുള്ള പ്ലാനുകൾ

അടുത്തിടെ രാജ്യത്തെ സ്വകാര്യ ടെലിക്കോം കമ്പനികൾ പ്രീപെയ്ഡ് പ്ലാനുകളുടെ നിരക്ക് കൂട്ടിയിരുന്നു. റിലയൻസ് ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നീ കമ്പനികൾ എല്ലാം ഇങ്ങനെ പ്രീപെയ്ഡ് പ്ലാനുകൾ, ഡാറ്റ ആഡ് ഓൺ പ്ലാനുകൾ എന്നിവയുടെ വില കൂട്ടിയിരുന്നു. എയർടെലും വോഡഫോൺ ഐഡിയയും 25 ശതമാനം വരെയാണ് നിരക്കുകൾ വർധിപ്പിച്ചത്. റിലയൻസ് ജിയോ തങ്ങളുടെ നിരക്കുകളിൽ 20 ശതമാനത്തിന്റെ വർധനവും കൊണ്ട് വന്നു. സർക്കാർ ഉടമസ്ഥതയിലുള്ള ബിഎസ്എൻഎൽ മാത്രമാണ് ഇനിയും പ്രീപെയ്ഡ് നിരക്കുകളിൽ കാര്യമായ വർധനവ് കൊണ്ട് വരാത്തത്.

ടെലിക്കോം

സ്വകാര്യ ടെലിക്കോം കമ്പനികൾ നിരക്ക് വർധിപ്പിച്ചതിൽ രാജ്യത്തെ സാധാരണ മൊബൈൽ വരിക്കാർ ആശങ്കയിലാണ്. നിരക്ക് വർധനവ് മാസ ബജറ്റിൽ വലിയ ഭാരം അടിച്ചേൽപ്പിക്കുമെന്നതിലാണ് ആശങ്ക. ഡാറ്റയടക്കമുളള ഫീച്ചറുകൾ പരിഗണിക്കുമ്പോൾ നിരക്ക് വർധിപ്പിക്കാത്ത ബിഎസ്എൻഎല്ലിലേക്ക് പോർട്ട് ചെയ്ത് മാറുന്നതും ഉപയോക്താക്കൾക്ക് വലിയ ഗുണം ചെയ്യില്ലെന്നതും പ്രതിസന്ധിയാകുന്നുണ്ട്. ഇതിന് കാരണം ഇന്നും എല്ലാ സർക്കിളുകളിലും 4ജി എത്തിക്കാൻ കഴിയാത്ത ബിഎസ്എൻഎല്ലിന്റെ കെടുകാര്യസ്ഥതയാണ്. പക്ഷെ ഡാറ്റ സർവീസുകൾ ആവശ്യമില്ലാത്തവർക്കും, സെക്കൻഡറി സിം യൂസേഴ്സിനും ബിഎസ്എൻഎൽ നല്ലൊരു ഓപ്ഷൻ ആണ്.

നിരക്ക് വർധനവ്

ഇനി നിരക്ക് വർധനവ് വന്നാലും സാരമില്ല, സ്വകാര്യ കമ്പനികളുടെ സർവീസ് തുടരാം എന്ന് കരുതുന്നവർക്ക് തിരഞ്ഞെടുക്കാവുന്ന ചില നല്ല ഓഫറുകൾ പരിചയപ്പെടുത്താൻ വേണ്ടിയാണ് ഈ ആർട്ടിക്കിൾ. അതും 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന, 500 രൂപയിൽ താഴെ മാത്രം പണച്ചിലവ് വരുന്ന പ്ലാനുകൾ. എയർടെൽ റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നീ കമ്പനികളുടെയെല്ലാം മികച്ച പ്ലാനുകൾ ഇക്കൂട്ടത്തിൽ ഉണ്ട്. ഈ മികച്ച ഓഫറുകളും അവയേപ്പറ്റിയുള്ള വിശദാംശങ്ങളും മനസിലാക്കാൻ താഴേക്ക് വായിക്കുക.

റിലയൻസ് ജിയോ പ്ലാനുകൾ

റിലയൻസ് ജിയോ പ്ലാനുകൾ

500 രൂപയിൽ താഴെ 56 ദിവസത്തെ വാലിഡിറ്റി നൽകുന്ന ഒരു പ്ലാനാണ് റിലയൻസ് ജിയോയ്ക്കുള്ളത്. പ്രതിദിനം 1.5 ജിബി 4ജി ഡാറ്റയാണ് കമ്പനി ഈ പ്ലാനിൽ നൽകുന്നത്. 56 ദിവസത്തേക്ക് മൊത്തം 84 ജിബിയാണ് യൂസേഴ്സിന് ലഭ്യമാക്കുന്നത്. ഏത് നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് വോയ്സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും കിട്ടും. ജിയോ ടിവി, ജിയോ സിനിമ, ജിയോ സെക്യൂരിറ്റി, ജിയോ ക്ലൗഡ് തുടങ്ങിയ എല്ലാ ജിയോ ആപ്പുകളിലേക്കും ആക്‌സസും പ്ലാനിനൊപ്പം ലഭ്യമാണ്. 479 രൂപയ്ക്കാണ് റിലയൻസ് ജിയോ ഈ പ്ലാൻ യൂസേഴ്സിന് നൽകുന്നത്.

മികച്ച എയർടെൽ പ്ലാനുകൾ

മികച്ച എയർടെൽ പ്ലാനുകൾ

ഭാരതി എയർടെലും 56 ദിവസത്തെ വാലിഡിറ്റിയിൽ 479 രൂപയുടെ പ്ലാൻ വാഗ്ദാനം ചെയ്യുന്നു. ഈ പ്രീപെയ്ഡ് പ്ലാനിൽ 1.5 ജിബി 4ജി ഡാറ്റയാണ് കമ്പനി നൽകുന്നത്. അൺലിമിറ്റഡ് വോയ്‌സ് കോളുകളും പ്രതിദിനം 100 എസ്എംഎസുകളും പ്ലാനിന് ഒപ്പം ലഭിക്കും. ആമസോൺ പ്രൈം മൊബൈൽ പതിപ്പ് സൗജന്യ ട്രയൽ, വിങ്ക് മ്യൂസിക് സൗജന്യ സബ്‌സ്‌ക്രിപ്‌ഷൻ, ഫാസ്‌ടാഗിൽ 100 ​​രൂപ ക്യാഷ്ബാക്ക്, ഷാ അക്കാദമിയിൽ നിന്നുള്ള സൗജന്യ ഓൺലൈൻ കോഴ്‌സുകൾ, അപ്പോളോ 24*7 സർക്കിൾ, തുടങ്ങിയ ആനുകൂല്യങ്ങളും കമ്പനി 479 രൂപയുടെ പ്ലാനിൽ ലഭ്യമാക്കുന്നു.

മികച്ച വോഡഫോൺ-ഐഡിയ (വിഐ) പ്ലാനുകൾ

മികച്ച വോഡഫോൺ-ഐഡിയ (വിഐ) പ്ലാനുകൾ

എയർടെല്ലിനും റിലയൻസ് ജിയോയ്ക്കും സമാനമായി, വോഡഫോൺ-ഐഡിയയും 56 ദിവസത്തെ വാലിഡിറ്റിയിൽ 479 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ ഓഫർ ചെയ്യുന്നു. പ്രതിദിനം 1.5 ജിബി 4ജി ഡേറ്റയാണ് പ്ലാനിൽ ലഭിക്കുക. എല്ലാ നെറ്റ്‌വർക്കുകളിലേക്കും അൺലിമിറ്റഡ് വോയ്‌സ് കോളുകൾ, പ്രതിദിനം 100 എസ്എംഎസുകൾ, വാരാന്ത്യ ഡാറ്റ റോൾ ഓവർ, വിഐ സിനിമകളിലേക്കും ടിവി ഷോകളിലേക്കും സൌജന്യ ആക്‌സസ്, എല്ലാ മാസവും 2 ജിബി വരെ ബാക്കപ്പ് ഡാറ്റ, ബിംഗ് ആൾ നൈറ്റ് സർവീസ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും പ്ലാൻ വാഗ്ദാനം ചെയ്യുന്നു.

ജിയോ

ഈ പ്ലാനുകൾ ജിയോ, എയർടെൽ, വോഡഫോൺ-ഐഡിയ എന്നീ മൂന്ന് കമ്പനികളും തങ്ങളുടെ ഔദ്യോഗിക വെബ്സൈറ്റിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഔദ്യോഗിക വെബ്‌സൈറ്റ്, ആപ്ലിക്കേഷൻ, അല്ലെങ്കിൽ ഫോൺപെ, ഗൂഗിൾ പേ, പേടിഎം എന്നിവയും അത് പോലുള്ള മറ്റേതെങ്കിലും തേർഡ് പാർട്ടി ആപ്പുകൾ വഴിയോ നിങ്ങൾക്ക് ഈ പ്ലാനുകൾ തിരഞ്ഞെടുക്കാം. മൂന്ന് കമ്പനികളും ഒരേ വിലയിൽ ഒരേ വാലിഡിറ്റിയുള്ള ഓഫറുകളാണ് വാ​ഗ്ദാനം ചെയ്യുന്നതെന്നതും ശ്രദ്ധേയമാണ്.

More from GizBot

Best Mobiles in India

English summary
Private telecom companies in the country have increased the rates of prepaid plans. Reliance Jio, Airtel, and Vodafone-Idea have all increased the prices of their prepaid plans and data add-on plans. Airtel and Vodafone Idea have hiked rates by up to 25 percent. Reliance Jio also brought in a 20 percent hike in their tariffs.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X