മികച്ച ടെലികോം മൊബൈല്‍ ആപ്പ്, ഇപ്പോള്‍ ഇവിടെ!!

  ഡിജിറ്റല്‍ പണമിടപാടിലൂടെ നമ്മുടെ ജീവിതം വളരെ എളുപ്പമായി തീര്‍ന്നിരിക്കുന്നു. കൂടാതെ നമ്മുടെ ദൈനംദിന ജീവിതത്തെ തന്നെ അത് മാറ്റിമറിച്ചിരിക്കുന്നു, അതായത് ഗ്ലോസറി ഷോപ്പിംഗ്, സിനിമ ടിക്കറ്റ്, പലചരക്ക് ഷോപ്പിംഗ് എന്നീ പല കാര്യങ്ങളില്‍.

  മികച്ച ടെലികോം മൊബൈല്‍ ആപ്പ്, ഇപ്പോള്‍ ഇവിടെ!!

   

  സെല്‍ഫോണ്‍ വഴിയുളള ട്രാന്‍സാക്ഷനുകളാണ് ഇതില്‍ ഏറെ പങ്കു വഹിച്ചിരിക്കുന്നത്. അതായത് 'മൈ എയര്‍ടെല്‍ ആപ്പ്' ഇതില്‍ ഏറ്റവും മികച്ച പരിഹാരമാണ്. ഇത് നിങ്ങളുടെ മൊബൈല്‍, ഡിറ്റിഎച്ച് അക്കൗണ്ടുകള്‍ റീച്ചാര്‍ജ്ജ് ചെയ്യുന്നതിനുളള ഏറ്റവും വേഗതയേറിയതും സുരക്ഷിതവുമായ മാര്‍ഗ്ഗം മാത്രമല്ല, നിങ്ങളുടെ ദൈനംദിന സേവനങ്ങള്‍ നടപ്പിലാക്കുന്ന ഒരു കേന്ദ്രമായും ഇത് പ്രവര്‍ത്തിക്കുന്നു.

  കൂടാതെ എയര്‍ടെല്‍ ആപ്പിലൂടെ നിങ്ങളുടെ ചിലവുകള്‍ എളുപ്പത്തില്‍ കൈകാര്യം ചെയ്യാനും സഹായിക്കുന്നു. എങ്ങനെ 'മൈ എയര്‍ടെല്‍ ആപ്പ്' എല്ലാ ഡിജിറ്റല്‍ പേയ്‌മെന്റുകളുടേയും പ്രശ്‌നങ്ങള്‍ക്കു പരിഹാമാകുന്നു എന്നു നോക്കാം.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് സേവനങ്ങള്‍ക്കായുളള ഹബ്

  മൈ എയര്‍ടെല്‍ ആപ്പ് നിങ്ങളുടെ പ്രീപെയ്ഡ് പോസ്റ്റ്‌പെയ്ഡ് ആവശ്യങ്ങളുടെ ഒരു കേന്ദ്രമായി പ്രവര്‍ത്തിക്കുന്നു. നിങ്ങളുടെ ഫോണില്‍ ഈ ആപ്ലിക്കേഷന്‍ ഇന്‍സ്‌റ്റോള്‍ ചെയ്തു കഴിഞ്ഞാല്‍ നിങ്ങള്‍ പിന്നെ മൊബൈല്‍ ഓപ്പറേറ്റര്‍ സ്‌റ്റോറിനു മുന്നില്‍ ക്യൂ നിന്നോ അല്ലെങ്കില്‍ IVR സേവനങ്ങളില്‍ നിങ്ങളെ സഹായിക്കാന്‍ ഒരു എക്‌സിക്യൂട്ടീവിനെ കാത്തു നിന്നോ സമയം പാഴാക്കേണ്ടതില്ല.

  ഈ ആപ്ലിക്കേഷനിലൂടെ നിങ്ങള്‍ക്ക് താരിഫ് പ്ലാനുകള്‍, ടോപ്പ് അപ്പുകള്‍, ഇന്റര്‍നെറ്റ് പായ്ക്കുകള്‍, റോമിംഗ് പായ്ക്കുകള്‍ മുതലായവ പരിശോധിക്കാം. ഒരു ടാപ്പിലൂടെ തന്നെ ആപ്ലിക്കേഷന്‍ നിങ്ങള്‍ക്ക് ആക്ടിവേറ്റ് ചെയ്യാവുന്നതുമാണ്.

  ഓണ്‍ലൈന്‍ റീച്ചാര്‍ജ്ജ് ആപ്പിലൂടെ നിങ്ങളുടെ ഹാന്‍സെറ്റ് ബണ്ടില്‍ ചെയ്ത ഓഫറുകളും ക്ലെയിം ചെയ്യാം. കൂടാതെ ഈ ആപ്പിലൂടെ അന്താരാഷ്ട്ര റോമിംഗ് പായ്ക്കുകളും വാങ്ങാം. കൂടാതെ ഡെബിറ്റ് കാര്‍ഡുകള്‍ ക്രഡിറ്റ് കാര്‍ഡുകള്‍ നെറ്റ് ബാങ്കിംഗ് സൗകര്യം എന്നിവ ഉപയോഗിച്ച് ഓണ്‍ലൈന്‍ പേയ്‌മെന്റുകളും നടത്ത്ാം.

  എന്റര്‍ടെയിന്‍മെന്റ്

  നിങ്ങളുടെ വിനോദ പരിപാടികളിലും ഈ ആപ്പ് ഉപയോഗപ്പെടുത്താം. എന്നു വച്ചാല്‍ ഈ ആപ്പ് എത്തുന്നത് എയര്‍ടെല്‍ ടിവി പിന്തുണയോടു കൂടിയാണ് അതായത് മൂവികള്‍, ടിവി ഷോകള്‍ കൂടാതെ സെല്‍ഫോണില്‍ ലൈവ് ടിവിയും കാണാം. എയര്‍ടെല്‍ പ്ലാനില്‍ ഒരു വര്‍ഷത്തെ ആമസോണ്‍ പ്രൈമും ചേര്‍ത്തിട്ടുണ്ട്.

  ഡിഎസ്എല്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍

  എയര്‍ടെല്‍ ആപ്പിലൂടെ നിങ്ങളുടെ മൊബൈലില്‍ നിന്നും ഡിഎസ്എന്‍, ബ്രോഡ്ബാന്‍ഡ് സേവനങ്ങള്‍ നിങ്ങള്‍ക്ക് ആക്‌സസ് ചെയ്യാനും നിയന്ത്രിക്കാനും കഴിയും. നിങ്ങളുടെ ബ്രോഡ്ബാന്‍ഡ് ബില്ലുകള്‍ 100% സുരക്ഷിതത്തോടെ അടയ്ക്കാനും കഴിയും കൂടാതെ ബ്രോഡ്ബാന്‍ഡ് സേവനങ്ങളുടെ താരിഫ് പ്ലാനുകളും കാണാന്‍ കഴിയും. കൂടാതെ നിങ്ങളുടെ മുന്‍ സേവനങ്ങളുടെ ഹിസ്റ്ററിയും കാണാം.

  ട്രാന്‍സാക്ഷനുകള്‍ ട്രാക്ക് ചെയ്യാം

  മൈ എയര്‍ടെല്‍ ആപ്പ് ഉപയോഗിച്ച് നിങ്ങളുടെ എല്ലാ ഡിജിറ്റല്‍ ഇടപാടുകളും ട്രാക്ക് ചെയ്യാന്‍ കഴിയും. നിങ്ങളുടെ ഡിജിറ്റല്‍ ട്രാന്‍സാക്ഷനുകള്‍ എല്ലാം തന്നെ ഒരിടത്തു കാണിക്കുന്ന വിഭാഗമാണ് 'ട്രാന്‍സാക്ഷന്‍ ഹിസ്റ്ററി'. വിശദമായ ലിസ്റ്റ് കണ്ടെത്തുന്നതിന് നിങ്ങള്‍ക്ക് ഇതില്‍ തീയതിയും സമയവും സജ്ജമാക്കാം.

  ഫോണ്‍ ഒരു ബാങ്കായി മാറ്റാം

  എയര്‍ടെല്‍ ആപ്പിലുളള എയര്‍ടെല്‍ ബാങ്ക് സേവനത്തിലൂടെ നിങ്ങളുടെ സാമ്പത്തിക ഇടപാടുകള്‍ ഏറ്റവും വേഗത്തില്‍ തന്നെ ചെയ്യാം. ഒരിക്കല്‍ ഇത് സജീവമാക്കിയാല്‍ ഇന്റര്‍നെറ്റ് ബാങ്കിംഗ് സൗകര്യം എര്‍ടെല്‍ സംരക്ഷിക്കുന്ന അക്കൗണ്ടുകളില്‍ 5.5% പലിശ നിരക്ക് നല്‍കുന്നു. നിങ്ങളുടെ മൊബൈല്‍ നമ്പര്‍ ബാങ്ക് അക്കൗണ്ടായി മാറുകയും ഒരു ലക്ഷം വരെ അപകട ഇന്‍ഷുറന്‍സ് ലഭിക്കുകയും ചെയ്യുന്നു.

  നിങ്ങളുടെ ഫോണില്‍ നിന്നും പണം എളുപ്പത്തില്‍ കൈമാറാന്‍ എയര്‍ടെല്‍ UPI ഉപയോഗിക്കാം. ക്യാഷ്‌ലെസ് പേയ്‌മെന്റുകളാണ് എയര്‍ടെല്‍ പേയ്‌മെന്റ് ബാങ്ക് ഓഫര്‍ ചെയ്യുന്നത്.

  കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

  English summary
  Digital payments have made our lives easier. It is transforming the way we make purchases in our everyday routine; be it grocery shopping, movie tickets, or paying the electricity bill. Our cell phones are the go-to mode for cashless transactions and are gradually going to be the most relevant medium of payment in a mobile-centric economy like India.
  X

  ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot

  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more