ആമസോണില്‍ പണം ലാഭിക്കാനുള്ള 9 വഴികള്‍

|

ഉത്പന്നങ്ങളുടെ വമ്പന്‍ ശ്രേണിയും ആകര്‍ഷകമായ വിലയും ആമസോണിനെ ഓണ്‍ലൈന്‍ സ്‌റ്റോറുകളിലെ പ്രധാനിയാക്കുന്നു. ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനം വാങ്ങിയെന്ന് കരുതി നിങ്ങള്‍ പണം ലാഭിച്ചുവെന്ന് കരുതരുത്. പലപ്പോഴും സാധനങ്ങളുടെ ചില്ലറ വില്‍പ്പന വിലയുടെ മൂന്ന് മടങ്ങുവരെ വില ഉയര്‍ത്തി വന്‍ വിലക്കുറവ് നല്‍കുന്നതായുള്ള പ്രതീതി ചില വില്‍പ്പനക്കാരെങ്കിലും ഉണ്ടാക്കാറുണ്ട്.

 
ആമസോണില്‍ പണം ലാഭിക്കാനുള്ള 9 വഴികള്‍

ഓണ്‍ലൈന്‍ വിപണിയെ കുറിച്ച് മനസ്സിലാക്കിയിരുന്നാല്‍ മാത്രമേ ഇത്തരം കെണികളില്‍ വീഴാതെ രക്ഷപ്പെടാന്‍ കഴിയൂ. ആമസോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുമ്പോള്‍ പരമാവധി പണം ലാഭിക്കാന്‍ സഹായിക്കുന്ന 9 നിര്‍ദ്ദേശങ്ങള്‍ പരിചയപ്പെടാം.

1. ഇന്നത്തെ ഡീലുകള്‍

1. ഇന്നത്തെ ഡീലുകള്‍

ആമസോണ്‍ പേജില്‍ കാണുന്ന ടുഡേയ്‌സ് ഡീല്‍സ് പരിശോധിക്കുക. ഇവിടെ നിന്ന് ഏറ്റവും കുറഞ്ഞ വിലയ്ക്ക് സാധനങ്ങള്‍ വാങ്ങാന്‍ കഴിയും. ലൈറ്റ്‌നിംഗ് ഡീല്‍സും ഇതിന് സമാനമാണ്. എന്നാല്‍ അത് നിശ്ചിത സമയത്തിനുള്ളില്‍ അവസാനിക്കും. ടുഡേയ്‌സ് ഡീലിലും ലൈറ്റ്‌നിംഗ് ഡീലിലും സാധനങ്ങള്‍ക്ക് 75 ശതമാനം വരെ വിലക്കിഴിവ് ലഭിക്കാറുണ്ട്.

2. പ്രൈസ് ചെക്കര്‍ ബ്രൗസര്‍ പ്ലഗ് ഇന്‍

2. പ്രൈസ് ചെക്കര്‍ ബ്രൗസര്‍ പ്ലഗ് ഇന്‍

ഉയര്‍ന്ന വിലയ്ക്ക് സാധനങ്ങള്‍ വില്‍ക്കുന്ന കച്ചവടക്കാര്‍ ഓണ്‍ലൈന്‍ വിപണികളില്‍ ധാരാളമാണ്. അത്തരക്കാര്‍ ആമസോണിലും ഉണ്ടാകാം. അതിനാല്‍ നമ്മള്‍ വാങ്ങാന്‍ ഉദ്ദേശിക്കുന്ന സാധനത്തിന്റെ വില മറ്റിടങ്ങളില്‍ കൂടി പരിശോധിക്കുന്നത് നല്ലതാണ്. ഇന്‍വിസിബിള്‍ ഹാന്‍ഡ് പോലുള്ള ബ്രൗസര്‍ പ്ലഗ് ഇന്നുകള്‍ ഇതിന് സഹായിക്കും. ഫയര്‍ഫോക്‌സ്, ക്രോം, സഫാരി എന്നീ ബ്രൗസറുകളില്‍ ഇത് പ്രവര്‍ത്തിക്കുന്നു.

3. ചില്ലറ വില്‍പ്പന വില പരിശോധിക്കുക
 

3. ചില്ലറ വില്‍പ്പന വില പരിശോധിക്കുക

വാങ്ങുന്നതിന് മുമ്പ് സാധനത്തിന്റെ യഥാര്‍ത്ഥ ചില്ലറ വില്‍പ്പന വില പരിശോധിക്കുക. അമിതവിലയില്‍ നിന്ന് രക്ഷപ്പെടാന്‍ ഇതിലൂടെ കഴിയും.

4. പ്രൈസ് ട്രാക്കിംഗ് ബ്രൗസര്‍ പ്ലഗ് ഇന്‍

4. പ്രൈസ് ട്രാക്കിംഗ് ബ്രൗസര്‍ പ്ലഗ് ഇന്‍

ആമസോണില്‍ നിന്ന് നിങ്ങള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്ന സാധനത്തിന്റെ വില പിന്നീട് കുറയുമെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ? കുറഞ്ഞാല്‍ നിങ്ങള്‍ അത് കൃത്യമായി എങ്ങനെ അറിയും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് ഹണി പ്ലഗ് ഇന്‍. ഇത് വിലയില്‍ വരുന്ന വ്യത്യാസം നിങ്ങളെ കൃത്യമായി അറിയിക്കും.

5. വില്‍പ്പനക്കാരനെ അറിയുക

5. വില്‍പ്പനക്കാരനെ അറിയുക

സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് വില്‍പ്പനക്കാരനെ കുറിച്ച് അറിഞ്ഞിരിക്കുക. ചില വില്‍പ്പനക്കാരുടെ സാധനങ്ങള്‍ ആമസോണ്‍ ഉപഭോക്താക്കള്‍ക്ക് അയക്കും. എന്നാല്‍ ഇത് തിരിച്ചയക്കുന്നതുമായി ബന്ധപ്പെട്ട നിബന്ധനകള്‍ ആമസോണിന്റേതില്‍ നിന്ന് വ്യത്യസ്തമായിരിക്കാം. സാധനം വാങ്ങുന്നതിന് മുമ്പ് വില്‍പ്പനക്കാരന്റെ റേറ്റിംഗും നോക്കുക. റേറ്റിംഗ് തീരെ മോശമാണെങ്കില്‍ വാങ്ങാതിരിക്കുന്നതാണ് നല്ലത്.

6. സാധാനം പതുക്കെ മതി

6. സാധാനം പതുക്കെ മതി

കാത്തിരിക്കാന്‍ തയ്യാറാണെങ്കില്‍ സാധനങ്ങള്‍ സൗജന്യമായി നിങ്ങളുടെ വീട്ടിലെത്തും. പ്രൈം അംഗങ്ങള്‍ തിരക്ക് കൂട്ടാതിരുന്നാല്‍ അവര്‍ക്ക് അതിന് റിവാര്‍ഡ് കിട്ടും. പ്രൈം പാന്‍ട്രി, കിന്‍ഡില്‍ ബുക്‌സ്, ആമസോണ്‍ ഇന്‍സ്റ്റന്റ് വീഡിയോസ്, ഡിജിറ്റല്‍ മ്യൂസിക്, ആമസോണ്‍ ആപ്‌സ്റ്റോര്‍ ആപ്പുകള്‍, ഡിജിറ്റല്‍ വീഡിയോ ഗെയിമുകള്‍ തുടങ്ങിയവയില്‍ ഈ റിവാര്‍ഡ് ഉപയോഗിക്കാനാകും.

7. ആമസോണ്‍ പ്രൈം വരിക്കാരാകുക

7. ആമസോണ്‍ പ്രൈം വരിക്കാരാകുക

അവസാന നിമിഷം സാധനങ്ങള്‍ വാങ്ങുന്നവര്‍ ആമസോണ്‍ പ്രൈം വരിക്കാരാകുന്നത് നല്ലതാണ്. കാരണം അവര്‍ക്ക് സൗജന്യ ടു ഡേ, സെയിം ഡേ, 2 മണിക്കൂര്‍ ഷിപ്പിംഗ് മുതയാവയുടെ ഗുണം ആസ്വദിക്കാനാകും. ഷിപ്പിംഗ് ചാര്‍ജും ലാഭിക്കാം. കുറച്ചുകാലത്തേക്ക് അമസോണ്‍ പ്രൈം വരിക്കാരനായി ഗുണങ്ങള്‍ മനസ്സിലാക്കുക.

8. സബ്‌സ്‌ക്രൈബ് & സേവ്

8. സബ്‌സ്‌ക്രൈബ് & സേവ്

പതിവായി വാങ്ങുന്ന സാധനങ്ങള്‍ ആമസോണിന്റെ സബ്‌സ്‌ക്രൈബ് & സേവ് പ്രോഗ്രാമിലൂടെ വാങ്ങി വന്‍വിലക്കിഴിവ് നേടാം. എല്ലാമാസവും നിങ്ങള്‍ക്ക് വേണ്ട സമയത്ത് സാധനങ്ങള്‍ വീട്ടിലെത്തും. പ്രതിമാസം 1-4 സാധനങ്ങള്‍ വരെ ഈ രീതിയില്‍ വാങ്ങുന്നവര്‍ക്ക് 5 ശതമാനം ലാഭം കിട്ടും. അഞ്ചോ അതില്‍ക്കൂടുതലോ സാധനങ്ങള്‍ വാങ്ങിയാല്‍ വിലക്കിഴിവ് 15 ശതമാനമായി ഉയരും.

9. ആമസോണ് പ്രൈം ക്രെഡിറ്റ് കാര്‍ഡ്

9. ആമസോണ് പ്രൈം ക്രെഡിറ്റ് കാര്‍ഡ്

പതിവായി ആസമോണില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നവര്‍ ആമസോണ്‍ പ്രൈം ക്രെഡിറ്റ് കാര്‍ഡ് സ്വന്തമാക്കുക. ഇതിലൂടെ നിങ്ങള്‍ക്ക് 3 ശതമാനം ക്യാഷ്ബാക്ക് ഉറപ്പാക്കാനാകും. പ്രൈം ക്രെഡിറ്റ് കാര്‍ഡുള്ളവര്‍ പ്രൈം അംഗങ്ങള്‍ കൂടിയാണെങ്കില്‍ 5 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.

Best Mobiles in India

Read more about:
English summary
Especially around the holidays, unscrupulous vendors inflate the retail cost of items to make it look like you're getting a big discount when you're really getting ripped off. I've seen popular toys going for 2x or 3x times their true retail price! And other sellers may have high shipping fees or unfriendly return policies, like high restocking fees or no returns at all.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X