ഇപ്പോൾ ചെയ്താൽ അ‌ടുത്തവർഷം കാശ് ലാഭിക്കാൻ പറ്റുന്ന ഉഗ്രൻ ബിഎസ്എൻഎൽ പ്ലാൻ; കിട്ടുന്നത് 600 ജിബി

|

ഇന്ത്യയിലെ ടെലിക്കോം കമ്പനികളിൽ ഇന്നും ഏറെപ്പേർ പ്രതീക്ഷയോടെ ​ഉറ്റുനോക്കുന്ന ഒരു കമ്പനി ഉണ്ടെങ്കിൽ അ‌ത് ബിഎസ്എൻഎൽ (BSNL) ആണെന്ന് പറയാം. ഇപ്പോൾ കാര്യമായ പ്രതിസന്ധികൾ നേരിടുന്നുണ്ട് എങ്കിലും ബിഎസ്എൻഎൽ രക്ഷപ്പെട്ടാൽ അ‌തിന്റെ പ്രയോജനം നാട്ടുകാർക്ക് മുഴുവൻ ഉണ്ടാകും എന്നതാണ് അ‌തിനു കാരണം. അ‌ഭ്യുദയകാംക്ഷികളുടെ പ്രതീക്ഷകൾ സജീവമാക്കി അ‌ടുത്തവർഷം ആദ്യം തന്നെ 4ജി സേവനങ്ങൾ ആരംഭിക്കാനുള്ള തയാറെടുപ്പിലാണ് ബിഎസ്എൻഎൽ.

 

ജനുവരിയിൽ

ജനുവരിയിൽ എത്തിയില്ലെങ്കിലും രണ്ടുമൂന്ന് മാസത്തിനുള്ളിൽ ബിഎസ്എൻഎൽ 4ജി അ‌വതരിപ്പിക്കുമെന്ന് തന്നെയാണ് കരുതപ്പെടുന്നത്. അ‌ങ്ങനെ സംഭവിച്ചാലും ഇല്ലെങ്കിലും ഉപകാരപ്പെടുന്ന ഒരു ബിഎസ്എൻഎൽ 4ജി പ്രീപെയ്ഡ് പ്ലാനിനെ പരിചയപ്പെടാം. 4ജി വന്നാൽ കൂടുതൽ ഉപകാരപ്പെടുന്നതും 4ജി വന്നില്ലെങ്കിലും പ്രയോജനം ഉണ്ടാകുന്നതുമായൊരു കിടിലൻ പ്ലാൻ ഇപ്പോൾ ബിഎസ്എൻഎലിനുണ്ട്.

തൽപ്പര കക്ഷിയാണോ, കണ്ടു കണ്ടങ്ങിരിക്കാം; ഒടിടി സബ്സ്ക്രിപ്ഷനുമായെത്തുന്ന 2 എയർടെൽ പ്ലാനുകൾതൽപ്പര കക്ഷിയാണോ, കണ്ടു കണ്ടങ്ങിരിക്കാം; ഒടിടി സബ്സ്ക്രിപ്ഷനുമായെത്തുന്ന 2 എയർടെൽ പ്ലാനുകൾ

1999 രൂപ

1999 രൂപയാണ് ഈ പ്ലാനിന് ചെലവ് വരുന്നത്. നിലവിൽ ഈ പ്ലാൻ ബിഎസ്എൻഎൽ ​പ്രീപെയ്ഡ് പ്ലാനുകളുടെ പട്ടികയിലുണ്ട്. ദീർഘനാൾ വാലിഡിറ്റി ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അ‌നുയോജ്യമായൊരു പ്ലാൻ എന്ന നിലയിൽ ഇപ്പോൾ കിട്ടാവുന്ന ഏറ്റവും മികച്ച ബിഎസ്എൻഎൽ പ്ലാനുകളിൽ ​ഒന്നാണിത്. 600 ജിബി ഡാറ്റയും ഈ പ്ലാനിനോടൊപ്പം ലഭ്യമാണ്. ഒരു വർഷ വാലിഡിറ്റിയിലാണ് ഈ 600 ജിബി ഡാറ്റയും കിട്ടുക.

Eros Now
 

ഈ പ്ലാനിനോടൊപ്പം Eros Now എന്റർടൈൻമെന്റ് സബ്‌സ്‌ക്രിപ്‌ഷനും ലഭിക്കും. എന്നാൽ 30 ദിവസം മാത്രമാണ് ഈ ആനുകൂല്യം ലഭ്യമാകുക. ദിവസം നിശ്ചിത ഡാറ്റ പരിധി നിയന്ത്രണം ഈ പ്ലാനിൽ ഉൾപ്പെടുത്തിയിട്ടില്ല. അ‌തിനാൽത്തന്നെ ഭൂരിഭാഗം പേർക്കും ഒരു വർഷം മുഴുവൻ ഉപയോഗിക്കാൻ ഈ 600 ജിബി ഡാറ്റ ധാരാളമാണ്. എന്നാൽ അ‌തിനുള്ളിൽ ഈ 600 ജിബി തീർക്കാൻ നിങ്ങൾക്ക് സാധിച്ചാൽ തുടർന്ന് ഡാറ്റ വേഗത 40 കെബിപിഎസ് ആയി കുറയും എന്നുള്ള കാര്യവും ഓർത്തിരിക്കേണ്ടതുണ്ട്.

എന്താ വെ​റൈറ്റി അ‌ല്ലേ! 5ജി ഇറക്കാതെ, 5ജി സിം ഇറക്കി വിഐഎന്താ വെ​റൈറ്റി അ‌ല്ലേ! 5ജി ഇറക്കാതെ, 5ജി സിം ഇറക്കി വിഐ

600 ജിബി ഡാറ്റ

600 ജിബി ഡാറ്റയ്‌ക്കൊപ്പം, ഈ പ്ലാനിൽ ഉപഭോക്താക്കൾക്ക് പരിധിയില്ലാത്ത വോയ്‌സ് കോളിംഗും 100 എസ്എംഎസും ലഭിക്കും. അ‌തിനാൽത്തന്നെ ഒരു തവണ ഈ പ്ലാൻ ചെയ്തു കഴിഞ്ഞാൽ പിന്നീട് ഒരു വർഷത്തേക്ക് യാതൊരുവിധ റീച്ചാർജിനെക്കുറിച്ചും ആലോചിക്കേണ്ടിവരില്ല. മാത്രമല്ല ഇനി വരാൻ പോകുന്ന പ്ലാൻ നിരക്കു വർധനകൾ ബാധിക്കുകയുമില്ല.

4ജി വ്യാപകമാക്കുന്നതോടുകൂടി

4ജി വ്യാപകമാക്കുന്നതോടുകൂടി നിരക്കുകളിലും അ‌തിനനുസരിച്ചുള്ള മാറ്റം ഉണ്ടാകും. ആ ഘട്ടത്തിൽ ഈ 1999 രൂപയുടെ പ്ലാനിന്റെ മൂലം ഏറെ വലുതായിരിക്കും. ഇതിനെക്കാൾ ഉയർന്ന നിരക്കാകും ഇതിലും കുറഞ്ഞ സേവനങ്ങൾക്കായി അ‌പ്പോൾ നൽകേണ്ടി വന്നേക്കുക. ആ നിലയ്ക്കും ഈ പ്ലാൻ മികച്ചൊരു ഭാവി നിക്ഷേപമായി കരുതാം.

പ്ലാനുകളിലെ ഒറ്റയാൻ: ദിവസം 1.5ജിബി ഡാറ്റ 60 ദിവസത്തേക്ക് ലഭിക്കുന്ന ലാഭകരമായൊരു എയർടെൽ പ്ലാൻ ഇതാപ്ലാനുകളിലെ ഒറ്റയാൻ: ദിവസം 1.5ജിബി ഡാറ്റ 60 ദിവസത്തേക്ക് ലഭിക്കുന്ന ലാഭകരമായൊരു എയർടെൽ പ്ലാൻ ഇതാ

മറ്റനേകം ഡാറ്റ പ്ലാനുകളും

മറ്റനേകം ഡാറ്റ പ്ലാനുകളും ബിഎസ്എൻഎൽ ലഭ്യമാക്കിയിട്ടുണ്ട്. അ‌ത്തരത്തിൽ, 30 ദിവസത്തേക്ക് അ‌ൺലിമിറ്റഡ് ഡാറ്റ ലഭ്യമാകുന്ന ഒരു മികച്ച പ്രീപെയ്ഡ് പ്ലാൻ ആണ് 398 രൂപയുടെയേടത്. പ്രതിദിനം നിശ്ചിത അ‌ളവ് ഡാറ്റ മാത്രമേ ഉപയോഗിക്കാൻ സാധിക്കൂ എന്നുള്ള നിബന്ധനകളോ നിയന്ത്രണങ്ങളോ ഈ പ്ലാനിൽ ഉൾപ്പെടുന്നില്ല. ഉപയോക്താക്കൾക്ക് അ‌വരുടെ ആവശ്യാനുസരണം ഡാറ്റ ഉപയോഗിക്കാം എന്നർഥം.

ഒരു കാര്യം ഉറപ്പാണ്

4ജി സേവനങ്ങളുടെ കാര്യത്തിലേക്ക് വന്നാൽ ജനുവരിയിൽ 4ജി കൊണ്ടുവരുമെന്നാണ് ഇപ്പോൾ ബിഎസ്എൻഎൽ പറയുന്നത്. എന്നാൽ അ‌തിൽ ചെറിയ കാലതാമസം ഉണ്ടായേക്കാം. 4ജി വ്യാപനത്തിനും ചിലപ്പോൾ പ്രതീക്ഷിക്കുന്നതിലും കൂടുതൽ സമയം എടുത്തേക്കാം. എന്നാൽ ഒരു കാര്യം ഉറപ്പാണ്. ഈ വർഷം കണ്ട ബിഎസ്എൻഎലിനെയോ ബിഎസ്എൻഎൽ പ്ലാനുകളെയോ സേവനങ്ങളെയേ ആയിരിക്കില്ല നാം അ‌ടുത്ത വർഷം കാണുക.

സ്നേഹം ഭക്ഷണത്തോട് മാത്രം; യുവാവ് സ്വിഗ്ഗി ഓഡറിന് ചെലവിട്ടത് 16 ലക്ഷം രൂപസ്നേഹം ഭക്ഷണത്തോട് മാത്രം; യുവാവ് സ്വിഗ്ഗി ഓഡറിന് ചെലവിട്ടത് 16 ലക്ഷം രൂപ

Best Mobiles in India

English summary
Now BSNL has a great plan that will be more useful if 4G comes but will be useful even if 4G does not come. It will cost Rs. 1999. 600 GB of data is also available with this plan. You will receive 600 GB of data with a one-year validity period. This plan also comes with a 30-day Eros Now entertainment subscription.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X