കൂട്ടത്തിലെ കേമൻ, കാര്യം നടത്താൻ യോഗ്യൻ! വേറെ കിട്ടില്ല ഇതുപോലൊരു കിടിലൻ ബിഎസ്എൻഎൽ പ്ലാൻ
ഡാറ്റ പ്ലാനുകൾ എല്ലാ ടെലിക്കോം കമ്പനകളും നൽകാറുണ്ട്. ചിലത് ഒരു ദിവസത്തേക്ക് നിശ്ചിത ഡാറ്റ വാഗ്ദാനം ചെയ്യുന്നു. മറ്റ് ചില പ്ലാനുകൾ നിശ്ചിത ജിബി ഡാറ്റ നിശ്ചിത ദിവസത്തേക്ക് നൽകുന്നു. ശരിക്കും അൺലിമിറ്റഡ് ഡാറ്റ നൽകുന്ന പ്ലാനുകൾ തീരെ കുറവാണ് എന്ന് തന്നെ പറയാം.
അൺലിമിറ്റഡ് ഡാറ്റ നൽകിയാൽ പ്രതിദിന ഡാറ്റ പരിധി പിന്നിട്ട ശേഷം വീണ്ടും ഡാറ്റ വേണമെങ്കിൽ റീച്ചാർജ് ചെയ്യാൻ ആളുകൾ തയാറാകില്ല. വരുമാന നഷ്ടം ഉണ്ടാക്കും എന്നതിനാൽ സ്വകാര്യ ടെലിക്കോം കമ്പനികളൊന്നും അൺലിമിറ്റഡ് ഡാറ്റ എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാൻ തയാറല്ല. എന്നാൽ ഇത്തരം ആശങ്കകളൊന്നും വകവയ്ക്കാതെ മുന്നോട്ട് പോകുന്ന സ്ഥാപനമാണ് ബിഎസ്എൻഎൽ.

അൺലിമിറ്റഡ് ഡാറ്റ എന്ന് ബിഎസ്എൻഎൽ വാഗ്ദാനം ചെയ്താൽ അത് ശരിക്കും അൺലിമിറ്റഡ് എന്നുതന്നെയാണ് അർഥം. സ്വകാര്യ കമ്പനികളുടേത് പോലെ മറഞ്ഞിരിക്കുന്ന നിയമങ്ങളൊന്നും ബിഎസ്എൻഎൽ മുന്നോട്ട് വയ്ക്കുന്നില്ല. ബിഎസ്എൻഎൽ എത്ര ദിവസമാണോ പ്ലാനിൽ വാഗ്ദാനം ചെയ്തത് അത്രയും ദിവസത്തേക്ക് ഉപയോക്താക്കൾക്ക് യാതൊന്നും പേടിക്കേണ്ടതില്ല.
ഇത്തരത്തിൽ ശരിക്കും അൺലിമിറ്റഡ് ആനുകൂല്യങ്ങൾ നൽകുന്ന ഒരു ബിഎസ്എൻഎൽ പ്ലാൻ ആണ് 398 രൂപയുടേത്. ബിഎസ്എൻഎൽ അവതരിപ്പിച്ചിരിക്കുന്ന അൽപ്പം ചെലവേറിയ ഡാറ്റ പ്ലാനുകളിൽ ഒന്നാണിത് എന്നും പറയാം. 30 ദിവസത്തേക്ക് ഡാറ്റ പരിധികളൊന്നും ഇല്ലാതെ ഇഷ്ടം പോലെ ഉപയോഗിക്കാം എന്നതാണ് ഈ പ്ലാനിന്റെ നേട്ടം.
പ്രതിദിന ഡാറ്റ പരിധിയെപ്പറ്റിയുള്ള ആശങ്കകൾ ഈ പ്ലാനിന്റെ കാര്യത്തിൽ ആളുകൾക്ക് ഉണ്ടാകില്ല എന്നതാണ് ഇവിടെ ശ്രദ്ധിക്കേണ്ട ഒരു പ്രധാന കാര്യം. അൺലിമിറ്റഡ് ഡാറ്റ മാത്രമല്ല, അൺലിമിറ്റഡ് വോയിസ് കോളിങ് ആനുകൂല്യങ്ങളും ഈ പ്ലാൻ നൽകുന്നുണ്ട്. ഇതോടൊപ്പം 100 സൗജന്യ എസ്എംഎസും ബിഎസ്എൻഎൽ നൽകുന്നുണ്ട്.

ഇത്രയും ആനുകൂല്യങ്ങൾക്ക് 398 രൂപ എന്നത് അത്ര വലിയ നിരക്കായി കണക്കാക്കേണ്ടതില്ല. മറ്റ് ടെലിക്കോം കമ്പനികളൊന്നും തന്നെ ഇത്രയും മികച്ച ആനുകൂല്യങ്ങൾ ഇത്രയും കുറഞ്ഞ തുകയ്ക്ക് നൽകുന്നില്ല എന്നകാര്യം പരിശോധിച്ചാൽ മനസിലാകും. 30 ദിവസ വാലിഡിറ്റിയിൽ ആണ് ഈ 398 രൂപയുടെ പ്ലാനിലെ ആനുകൂല്യങ്ങൾ ലഭ്യമാകുക.
ഡാറ്റ, കോളിങ്, എസ്എംഎസ് പോലുള്ള പ്രധാന ആവശ്യങ്ങൾ നിറവേറ്റാൻ ഈ പ്ലാൻ ധാരാളം മതിയാകും. എന്നാൽ മറ്റ് അധിക ആനുകൂല്യങ്ങൾ ഒന്നും ഈ പ്ലാനിൽ ബിഎസ്എൻഎൽ നൽകുന്നില്ല. റീച്ചാർജ് പ്ലാനുകളോടൊപ്പം ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമുകളിലേക്കു സൗജന്യ സബ്സ്ക്രിപ്ഷൻ നൽകുന്ന ചില പ്ലാനുകൾ നിലവിലുണ്ട്.
അത്തരത്തിൽ ഈ 398 രൂപ ഡാറ്റ പ്ലാനിലും ഒടിടി സബ്സ്ക്രിപ്ഷൻ നൽകാൻ ബിഎസ്എൻഎൽ തയാറായിരുന്നെങ്കിൽ കൂടുതൽ നന്നാകുമായിരുന്നു എന്ന് ചില നിർദ്ദേശങ്ങൾ ഉപയോക്താക്കളുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. മികച്ച ഡാറ്റ ആനുകൂല്യം വാഗ്ദാനം ചെയ്യുന്ന ഈ പ്ലാൻ അധികം ബിഎസ്എൻഎൽ ഉപയോക്താക്കൾക്കും അറിയില്ല എന്നതും ഒരു പോരായ്മയായി ചൂണ്ടിക്കാണിക്കപ്പെടുന്നു.

ഇത്രയും മികച്ച ഒരു പ്ലാൻ, അതും ജിയോ, എയർടെൽ അടക്കമുള്ള വമ്പന്മാർക്ക് പോലും നൽകാൻ സാധിക്കാത്തൊരു പ്ലാൻ ജനങ്ങളിലേക്ക് വേണ്ടവിധം എത്തിക്കാൻ ബിഎസ്എൻഎല്ലിന് കഴിഞ്ഞിട്ടില്ല എന്നതും ഒരു പോരായ്മ തന്നെയാണ്. ദിവസേന ഡാറ്റ ഉപയോഗിക്കുന്ന ആളുകളെ സംബന്ധിച്ചിടത്തോളം തെരഞ്ഞെടുക്കാവുന്ന ഏറ്റവും മികച്ച പ്ലാനുകളിൽ ഒന്നാണിത്.
റീച്ചാർജ്
ഗൂഗിൾപേ, ഫോൺപെ, പേടിഎം എന്നിങ്ങനെയുള്ള ആപ്പുകൾ ഉപയോഗിച്ച് ഓൺലൈനായും പരമ്പരാഗത രീതിയിൽ റീച്ചാർജിങ് കടകളെ ആശ്രയിച്ച് ഓഫ്ലൈനായും ഈ 398 രൂപയുടെ റീച്ചാർജ് സ്വന്തമാക്കാം. കൂടാതെ ബിഎസ്എൻഎല്ലിന്റെ സെൽഫ് കെയർ ആപ്പും റീച്ചാർജിങ്ങിനായി ഉപയോഗിക്കാം. അതുകൂടാതെ ബിഎസ്എൻഎൽ വെബ്സെറ്റ് വഴിയും റീച്ചാർജിങ് സാധ്യമാണ്.


Click it and Unblock the Notifications








