''​​ഡ്രൈവറില്ലാ കാറുകൾ ഇനി ഇന്ത്യൻ നിരത്തുവാഴും''; 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്രമന്ത്രി

|

രാജ്യത്ത് 5ജി സേവനങ്ങൾക്ക് ഔദ്യോഗികമായി തുടക്കം കുറിച്ചതിനു പിന്നാലെ 5ജി(5g) യുടെ സാധ്യതകൾ എത്രയും വേഗം ജനങ്ങളിലേക്ക് എത്തിക്കാൻ നടപടികൾ ആരംഭിക്കുമെന്ന് അ‌റിയിച്ച് കേന്ദ്ര സർക്കാർ. രാജ്യത്താകമാനം 100 5ജി ലാബുകൾ തുടങ്ങുമെന്ന് കേന്ദ്ര ടെലിക്കോം മന്ത്രി അ‌ശ്വിനി ​വൈഷ്ണവ് അ‌റിയിച്ചു. ​ഡൽഹിയിലെ പ്രഗതി ​മൈതാനത്ത് നടക്കുന്ന ഇന്ത്യൻ മൊ​ബൈൽ കോൺഗ്രസിന്റെ ( India Mobile Congress ) രണ്ടാം ദിവസത്തത്തെ പരിപാടികളിൽ പങ്കെടുക്കവേ ആണ് കേന്ദ്ര മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.

 

ടെലിക്കോം കമ്പനികൾ മുന്നോട്ട് വരണം

സർക്കാർ ആരംഭിക്കുന്ന 100 5ജി ലാബുകളിൽ 12 എണ്ണം ​ഏറ്റെടുക്കാൻ ടെലിക്കോം കമ്പനികൾ മുന്നോട്ട് വരണമെന്നും വിദ്യാർഥികൾക്കു പരിശീലനം നൽകുന്നതിനും പരീക്ഷണങ്ങൾ നടത്തുന്നതിനുമുള്ള ഇൻകുബേറ്ററുകളായി ഈ ലാബുകളെ മാറ്റണമെന്നും അ‌ദ്ദേഹം അ‌ഭ്യർഥിച്ചു. ഇതോ​ടൊപ്പം തന്നെ കേന്ദ്രം ഉടൻ അ‌വതരിപ്പിക്കാൻ പോകുന്ന ഇന്ത്യൻ ടെലികമ്യൂണിക്കേഷൻ ബിൽ 2022 സംബന്ധിച്ച അ‌ഭിപ്രായങ്ങൾ അ‌റിയിക്കണമെന്നും അ‌ശ്വിനി ​വൈഷ്ണവ് ആവശ്യപ്പെട്ടു.

5ജിയുടെ ലോഞ്ച്

എല്ലാ ടെലിക്കോം കമ്പനികളുടെയും ​ലൈസൻസിങ് നടപടിക്രമങ്ങൾ ലളിതമാക്കാൻ കേന്ദ്ര സർക്കാർ നടപടി സ്വീകരിച്ച് വരികയാണെന്നും അ‌ദ്ദേഹം ഐഎംസി വേദിയിൽ അ‌റിയിച്ചു. 5ജിയുടെ ലോഞ്ച് ഇന്ത്യയുടെ മാത്രമല്ല മുഴുവൻ ലോകത്തിന്റെയും വളർച്ചയുടെ ഘട്ടത്തിലെ നിർണായക നിമിഷമാണെന്നും അ‌ദ്ദേഹം പറഞ്ഞു. 5ജിയിൽ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഗവേഷകരെയും സ്ഥാപനങ്ങളെയും മന്ത്രി അ‌ഭിനന്ദിച്ചു.

5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ5ജി വേണോ? വഴിയുണ്ടാക്കാം; നിങ്ങളുടെ പ്രദേശത്ത് 5ജി കിട്ടുമോയെന്നറിയാനും ആക്ടിവേറ്റ് ചെയ്യാനുമുള്ള മാർഗമിതാ

പരിശ്രമങ്ങളും ക​ണ്ടെത്തലുകളും
 

​​​ദൈനം ദിന ജീവിതത്തിൽ നേരിടുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താനുള്ള ​സ്വകാര്യ സംരംഭങ്ങളുടെയും ഗവേഷകരുടെയും സ്റ്റാർട്ടപ്പുകളുടെയും പരിശ്രമങ്ങളും ക​ണ്ടെത്തലുകളും ഏറെ പ്രശംസനീയമാണെന്നും അ‌ദ്ദേഹം പറഞ്ഞു. 5ജി ടെക്നോളജിയെപ്പറ്റി കൂടുതൽ മനസിലാക്കാനും അ‌നുഭവിച്ചറിയാനും താൽപര്യമുള്ള ആളുകൾക്ക് അ‌തിനുള്ള അ‌വസരം ഐഎംസി ​പവലിയനിൽ സജ്ജമാക്കിയിട്ടുണ്ട്. നാലുദിവസം നീണ്ടു നിൽക്കുന്ന ഇന്ത്യൻ​ മൊ​ബൈൽ കോൺഗ്രസ് ഒക്ടോബർ 4 ന് ആണ് അ‌വസാനിക്കുക.

ഡിജിറ്റൽ ഇന്ത്യ

അ‌തേസമയം ഇന്ത്യയുടെ മുൻ രാഷ്ട്രപതി എപിജെ അ‌ബ്ദുൾ കലാമിന്റെ 'പുര' സങ്കൽപ്പങ്ങളെ സാധ്യമാക്കാൻ 5ജിക്ക് കഴിയുമെന്ന് പ്രമുഖ സാങ്കേതിക ഉപദേഷ്ടാവായ ശ്രീജൻ പാൽ സിങ് പറഞ്ഞു. 5ജി സാങ്കേതിക വിദ്യയിലേക്കുള്ള ഇന്ത്യയുടെ കടന്നുവരവ് ഡിജിറ്റൽ ഇന്ത്യയുടെ പുതിയ യുഗത്തിനാണ് തുടക്കം കുറിച്ചിരിക്കുന്നതെന്നും അ‌ദ്ദേഹം പറഞ്ഞു. ഇന്ത്യയുടെ 11-ാം രാഷ്ട്രപതി ആയിരുന്ന എപിജെ അ‌ബ്ദുൾ കലാമിന്റെ സാങ്കേതിക ഉപദേഷ്ടാവായും പ്രവർത്തിച്ചിട്ടുള്ള ആളാണ് ശ്രീജൻ പാൽ സിങ്.

5G സേവനത്തിൽ ബിഎസ്എൻഎല്ലിന് എന്ത് കാര്യം എന്ന് ചോദിക്കരുത്! 'സൗജന്യങ്ങൾ' നിലയ്ക്കുന്ന കാലം വരും5G സേവനത്തിൽ ബിഎസ്എൻഎല്ലിന് എന്ത് കാര്യം എന്ന് ചോദിക്കരുത്! 'സൗജന്യങ്ങൾ' നിലയ്ക്കുന്ന കാലം വരും

അ‌ബ്ദുൾ കലാമിന്റെ ആഗ്രഹം

നഗരത്തിലെ സൗകര്യങ്ങൾ ഗ്രാമങ്ങളിലും ലഭ്യമാക്കണമെന്ന അ‌ബ്ദുൾ കലാമിന്റെ ആഗ്രഹം 5ജിയിലൂടെ നടപ്പാകുമെന്ന് അ‌ദ്ദേഹം പറഞ്ഞു. അ‌തിശയിപ്പിക്കുന്ന സാങ്കേതിക വളർച്ചയുടെ നാളുകളാണ് ഇനി വരാൻ പോകുന്നത്. കുറഞ്ഞ സമയത്തിനുള്ളിൽ അ‌തിവേഗ ഡാറ്റ ​കൈകാര്യം ചെയ്യുന്ന 5ജി വരും വർഷങ്ങളിൽ ഇന്ത്യൻ നിരത്തുകളിൽ ​​ഡ്രൈവറില്ലാ കാറുകൾ ഉൾപ്പെടെ വ്യാപകമാക്കാൻ സഹായിക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു.

സ്വയം നിയന്ത്രണം

സ്വയം നിയന്ത്രണം സാധ്യമാകുന്ന ഒരു ​ഡ്രൈവറില്ലാ വാഹനത്തിന് മണിക്കൂറിൽ 25 ജിബി ഡാറ്റവരെ ആവശ്യമായി വരും. ഇത് നൽകാൻ 5ജിക്ക് മാത്രമേ സാധിക്കൂ എന്നും അ‌ദ്ദേഹം പറഞ്ഞു. ഒരു വർഷം റോഡപകടത്തിൽ 1,50,000 പേരോളമാണ് മരിക്കുന്നത്. ഇത്തരം എല്ലാ പ്രശ്നങ്ങളും പരിഹരിക്കാൻ 5ജിക്ക് കഴിയുമെന്നും വരുംവർഷങ്ങളിൽ അ‌ത് നടപ്പാകുമെന്നും അ‌ദ്ദേഹം പറഞ്ഞു.

5ജി സേവനം ആരംഭിച്ച് ചരിത്രത്തിലേക്ക് ആദ്യം നടന്ന് എയർടെൽ; 5ജി ലഭ്യമാക്കുക എട്ട് നഗരങ്ങളിൽ5ജി സേവനം ആരംഭിച്ച് ചരിത്രത്തിലേക്ക് ആദ്യം നടന്ന് എയർടെൽ; 5ജി ലഭ്യമാക്കുക എട്ട് നഗരങ്ങളിൽ

100 മടങ്ങ് വേഗമാണ് 5ജിക്ക്

നിലവിൽ നമുക്ക് ലഭ്യമായിക്കെണ്ടിരിക്കുന്ന 4ജിയിൽ 100 എംബിപിഎസ് ​(Megabits per second) വേഗത്തിലാണ് ഡാറ്റ ലഭ്യമാകുന്നത്. ഇതിന്റെ 100 മടങ്ങ് വേഗമാണ് 5ജിക്ക് ഉള്ളത്. 5ജ വേഗത്തിനൊപ്പം ഗ്രാമങ്ങളും വേഗത്തിൽ വളരുമെന്ന് ശ്രീജൻ പാൽ സിങ് പറഞ്ഞു. ഇന്ത്യയിലെ 600,000 ഗ്രാമങ്ങളിൽ 5ജി ഭാവിയിൽ എത്തും.

എഴുപതിലധികം രാജ്യങ്ങളിൽ 5ജി

5ജി കണക്ടിവിറ്റി ​വൈകുന്നത് രാജ്യാന്തര തലത്തിൽ ഇന്ത്യയുടെ സാധ്യതകളെ ഏറെ ​വൈകിപ്പിക്കുമായിരുന്നെന്നും 2022 ജൂ​ലൈയിലെ കണക്കനുസരിച്ച് അ‌മേരിക്കയും ​ചൈനയും യൂറോപ്പിലെ വിവിധ രാജ്യങ്ങളും ഉൾപ്പെടെ എഴുപതിലധികം രാജ്യങ്ങളിൽ 5ജി സേവനങ്ങൾ ആരംഭിച്ചു. 2020 പകുതിയോടെ 38 രാജ്യങ്ങളിൽ മാത്രമാണ് 5ജി ഉണ്ടായിരുന്നത് എന്നും ശ്രീജൻ പാൽ സിങ് ചൂണ്ടിക്കാട്ടി.

കാത്തിരിക്കുകയാണോ? ഇപ്പോൾ വരാം; ഒക്ടോബറിൽ വിപണിയിലെത്തുന്ന പ്രമുഖ സ്മാർട്ട്ഫോണുകളും ടാബ്ലറ്റുംകാത്തിരിക്കുകയാണോ? ഇപ്പോൾ വരാം; ഒക്ടോബറിൽ വിപണിയിലെത്തുന്ന പ്രമുഖ സ്മാർട്ട്ഫോണുകളും ടാബ്ലറ്റും

ഇലക്ട്രോണിക് കണക്ടിവിറ്റി

ഈ ഇലക്ട്രോണിക് കണക്ടിവിറ്റി ഗ്രാമങ്ങളുടെ വളർച്ചയുടെ മൂലധനമായി മാറും. കുതിരവണ്ടി മാറി കാറുകൾ വന്നതുപോലെ ഭാവിയിൽ 5ിജിയെയും സമൂഹം സ്വീകരിക്കും. സമ്പദ് വ്യവസ്ഥയ്ക്ക് മാത്രമല്ല രാജ്യ സുരക്ഷയ്ക്കും 5ജി ഏറെ നിർണായകമാകും. അ‌തേസമയം തന്നെ ​സൈബർ വെല്ലുവിളികൾ ഇനിയുള്ള കാലഘട്ടത്തിൽ വർധിക്കുമെന്നും അ‌ദ്ദേഹം പറഞ്ഞു.

 

 

Best Mobiles in India

Read more about:
English summary
Union Telecom Minister Ashwini Vaishnav announced that 100 5G labs will be started to bring the potential of 5G to the people as soon as possible. He requested that telecom companies come forward to acquire 12 labs and convert these labs into incubators for training students and conducting experiments.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X