Home
News

ആരും നിരാശപ്പെടേണ്ട, വിഐ 5ജിയും ഉടൻ എത്തും; പ്രതീക്ഷയോടെ സർക്കാരും

വിഐ 5ജിയും ഉടൻ എത്തും; പ്രതീക്ഷയോടെ സർക്കാരും

ഇന്ത്യയിൽ 5ജി ​സേവനങ്ങൾ ഔദ്യോഗികമായി ആരംഭിച്ചിട്ട് ഇപ്പോൾ നാലുമാസം പിന്നിട്ടിരിക്കുന്നു. രാജ്യത്തെ പ്രമുഖ ടെലിക്കോം കമ്പനികളായ ജിയോയും എയർടെലും നൂറിലേറെ നഗരങ്ങളിൽ തങ്ങളുടെ 5ജി ​സേവനങ്ങൾക്ക് തുടക്കമിട്ട് കഴിഞ്ഞു. എന്നാൽ ഈ രണ്ട് ടെലിക്കോം കമ്പനികളോടൊപ്പം തന്നെ 5ജി സ്പെക്ട്രം സ്വന്തമാക്കിയ കമ്പനിയാണ് വിഐ. എങ്കിലും സാമ്പത്തിക പ്രതിസന്ധികൾ മൂലം ഇതുവരെ 5ജി സേവനങ്ങൾ ആരംഭിക്കാൻ വിഐക്ക് സാധിച്ചിരുന്നില്ല. ഇത് നിരവധി വരിക്കാരെ നിരാശരാക്കുകയും അ‌വർ വിഐയെ ഉപേക്ഷിക്കുന്ന നിലയിലേക്ക് പോലും കാര്യങ്ങൾ എത്തിക്കുകയും ചെയ്തിരുന്നു.

എന്നാണ് 5ജി ആരംഭിക്കുക​?

എന്നാണ് 5ജി ആരംഭിക്കുക എന്ന ​ചോദ്യങ്ങൾക്ക് കൃത്യമായൊരു മറുപടിപോലും നൽകാൻ വിഐക്ക് സാധിച്ചിരുന്നില്ല. എന്നാൽ പ്രതിസന്ധികളൊക്കെ മാറ്റിവച്ച് 5ജി സേവനങ്ങൾ ആരംഭിക്കാൻ അ‌ധികം ​​വൈകാതെ തന്നെ വിഐയും രംഗത്തിറങ്ങും എന്നാണ് സൂചന. കുടിശിക ഇനത്തിൽ വിഐ കേന്ദ്രത്തിന് കോടിക്കണക്കിന് രൂപയാണ് നൽകാനുണ്ടായിരുന്നത്. കേന്ദ്ര സർക്കാരിന് നൽകാനുള്ള ഈ കോടിക്കണക്കിന് രൂപയുടെ കുടിശികയ്ക്ക് പകരം ഓഹരികൾ നൽകാമെന്ന വിഐയുടെ വാഗ്ദാനം സർക്കാർ സമ്മതിച്ചതോടെയാണ് വിഐക്ക് മുന്നിൽ പ്രതീക്ഷയുടെ പുതിയ പാത തുറന്നിരിക്കുന്നത്.

വിഐ 5ജിയും ഉടൻ എത്തും; പ്രതീക്ഷയോടെ സർക്കാരും

കേന്ദ്ര തീരുമാനം കരുത്ത്

5ജി സേവനങ്ങൾ ആരംഭിക്കാൻ കൂടുതൽ ഫണ്ട് കണ്ടെത്താനുള്ള വിഐയുടെ നീക്കങ്ങൾക്ക് കേന്ദ്രത്തിന്റെ തീരുമാനം കരുത്തുപകരുന്നു. വിഐ 5ജി സേവനങ്ങൾ ആരംഭിക്കണമെന്ന് കേന്ദ്ര സർക്കാരും ആഗ്രഹിക്കുന്നുണ്ട്. രാജ്യത്തെ 5ജി സേവനരംഗം ശക്തമാകണം എന്ന താൽപര്യമാണ് കേന്ദ്രത്തിനുള്ളത്. കേന്ദ്രത്തിന്റെ ഈ ആഗ്രഹം നടക്കണമെങ്കിൽ മറ്റ് ടെലിക്കോം കമ്പനികളെപ്പോലെ വിഐയും 5ജി ആരംഭിക്കേണ്ടതുണ്ട്. എന്നാൽ സാമ്പത്തിക പ്രതിസന്ധി മൂലം വിഐയുടെ 5ജി ത്രിശങ്കുവിലാകുകയായിരുന്നു. വിഐയുടെ പ്രമോട്ടർമാരായ ആദിത്യ ബിർള ഗ്രൂപ്പ് വിഐയുടെ ​മുന്നേറ്റത്തിനായി കാര്യമായി ഫണ്ട് നൽകാൻ താൽപര്യപ്പെടാതിരുന്നതും കമ്പനിയുടെ നഷ്ടത്തിന്റെ ആഴം കൂടുന്നതിന് ഒരു കാരണമായി മാറിയിരുന്നു.

വഴിക്കുവന്ന ആദിത്യ ബിർള ഗ്രൂപ്പ്

കേന്ദ്രത്തിന് നൽകാനുള്ള പണത്തിൽ 16,133 കോടി രൂപയ്ക്ക് പകരം ഓഹരി നൽകാമെന്ന് വോഡഫോൺ ഐഡിയ ബോർഡ് നേരത്തെ തന്നെ അ‌റിയിച്ചിരുന്നു എങ്കിലും കേന്ദ്രം അ‌ംഗീകാരം നൽകിയിരുന്നില്ല. പ്രൊമോട്ടര്‍മാര്‍ പുതിയ നിക്ഷേപം നടത്തുമെന്ന് ഉറപ്പ് നല്‍കുന്നത് വരെ തീരുമാനം നടപ്പാക്കില്ലെന്നായിരുന്നു കേന്ദ്രത്തിന്‍റെ നിലപാട്. മുൻ നിലപാടിൽനിന്ന് മാറി, വലിയ നിക്ഷേപം നടത്താമെന്ന് ആദിത്യ ബിർള ഗ്രൂപ്പ് ഉറപ്പ് നൽകിയതോടെയാണ് കേന്ദ്രം വഴങ്ങിയിരിക്കുന്നത്. വിഐയുടെ വാഗ്ദാനം കേന്ദ്രം സ്വീകരിച്ചതിന് പിന്നാലെ ഓഹരിവിപണിയിൽ വിഐയുടെ ഓഹരികളിൽ വൻ കുതിച്ചുചാട്ടം ഉണ്ടായി. ​ഇതൊരു ശുഭ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

വിഐ 5ജിയും ഉടൻ എത്തും; പ്രതീക്ഷയോടെ സർക്കാരും

സമ്മർദ്ദം ശക്തമാണ്

5ജി സേവനങ്ങൾ ഉടൻ ആരംഭിക്കാൻ വിഐയുടെ മേൽ സർക്കാർ സമ്മർദ്ദവും ശക്തമാണ്. 2022 ലെ 5ജി ലേലത്തിൽ സ്പെക്‌ട്രം നേടിയ ഒരു ടെലിക്കോം കമ്പനി 52 ആഴ്‌ചയ്‌ക്കുള്ളിൽ മൂന്ന് മെട്രോ നഗരങ്ങളിലും (നഗരത്തിന്റെ ഏത് പ്രദേശത്തും) 22 ടെലികോം സർക്കിളുകളിൽ ഒരു ഏരിയയിലെങ്കിലും 5ജി പുറത്തിറക്കണം എന്നാണ് സർക്കാർ നിബന്ധന. ഈ നിബന്ധന പാലിക്കാൻ വിഐയും ബാധ്യസ്ഥരാണ്. അ‌ല്ലെങ്കിൽ പിഴ അടയ്‌ക്കേണ്ടി വരികയും 5ജി സേവനങ്ങൾ ആരംഭിക്കാനായി ലഭിച്ച സ്പെക്ട്രം സർക്കാരിന് തിരികെ നൽകേണ്ടിവരികയും ചെയ്യും. ഈ നിബന്ധന മുന്നിൽ ഉള്ളതിനാൽ വിഐ എത്രയും പെട്ടെന്ന് 5ജി അ‌വതരിപ്പിക്കാൻ ശ്രമിക്കുമെന്നാണ് സർക്കാരിന്റെ പ്രതീക്ഷ.

വ്യക്തമായ മറുപടി ഇപ്പോഴുമില്ല

5ജി സേവനങ്ങൾ ആരംഭിക്കുന്നത് സംബന്ധിച്ച് വിഐ ഇപ്പോഴും വ്യക്തമായ മറുപടികൾ ഒന്നും നൽകിയിട്ടില്ല. 5ജി സേവനങ്ങൾ ആരംഭിക്കാൻ വിഐക്ക് ഇനിയും ഫണ്ട് കണ്ടെത്തേണ്ടതുണ്ട്. സർക്കാർ കനിഞ്ഞതോടെ ഓഹരികൾ വഴിയും ബാങ്കുകളിൽനിന്ന് ഫണ്ട് കണ്ടെത്തിയും 5ജി ആരംഭിക്കാൻ വിഐ കാര്യമായി ശ്രമിക്കുന്നുണ്ട്. വായ്പ വഴിയോ അല്ലെങ്കിൽ സ്വകാര്യ നിക്ഷേപകരിൽ നിന്ന് ഇക്വിറ്റി വഴിയോ ഫണ്ട് സ്വരൂപിക്കുക എന്നതാണ് വിഐക്ക് മുന്നിലുള്ള വഴി. എന്തായാലും അ‌ധികം ​വൈകാതെ തന്നെ വിഐ 5ജി ആരംഭിക്കും എന്നാണ് കേന്ദ്ര സർക്കാർ വിശ്വസിക്കുന്നത്.

Best Mobiles in India

English summary
VI is tipped to launch its 5G services soon. A new avenue of hope has opened up for VI as the government has accepted the company's offer to give shares in lieu of the billions of rupees it owes to the VI Center as arrears. The Center's terms of allotment of 5G spectrum also compel VI to start 5G soon.
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X