Just In
- 6 hrs ago
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
- 8 hrs ago
ബ്രെയിൻ ക്യാൻസർ നേരത്തെ കണ്ടെത്താൻ മൂത്രപരിശോധന; നിർണായക കണ്ടുപിടുത്തവുമായി ജാപ്പനീസ് ശാസ്ത്രജ്ഞർ
- 21 hrs ago
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- 24 hrs ago
28,000 ഗ്രാമങ്ങളെ കൈ പിടിച്ചുയർത്താൻ ബിഎസ്എൻഎൽ; 2027 ഓടെ ലാഭത്തിലേക്കെന്നും പ്രഖ്യാപനം
Don't Miss
- Finance
ചുരുങ്ങിയ ചെലവിൽ ബിസിനസ് ആരംഭിക്കാം; അമൂൽ ഫ്രാഞ്ചൈസി തുടങ്ങുന്നതിനുള്ള നടപടികളറിയാം
- Sports
കോലിയുടെയല്ല, അവന്റെ വിക്കറ്റ് നേടാനാണ് പ്രയാസപ്പെട്ടത്! വെളിപ്പെടുത്തി പാക് പേസര്‍
- News
കോഴിക്കോട് വിമാനത്താവള വികസനം; സാമൂഹികാഘാത പഠനം ബുധനാഴ്ച തുടങ്ങും
- Movies
യൂട്യൂബില്‍ വീഡിയോ വരാത്തത് പ്രശ്നങ്ങള്‍ ഉണ്ടായത് കൊണ്ടാണ്; മുട്ടന്‍ വഴക്ക് കൂടാറുണ്ടെന്ന് നിരഞ്ജനും ഭാര്യയും
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
പണം മുടക്കിയാൽ ഗുണം ലഭിക്കണം; വിൽപ്പനയിലെ ചതികൾ തടയാൻ സർക്കാരിന്റെ പുത്തൻ പോർട്ടൽ വരുന്നു
ജനങ്ങൾക്ക് മികച്ച ഉൽപ്പന്നങ്ങൾ ചതിയും വഞ്ചനയുമില്ലാതെ വാങ്ങാനും അവയുടെ ഗുണനിലവാരവും വിൽപ്പനാനന്തര സേവനങ്ങളും ലഭ്യമാക്കാനുമായി കേന്ദ്ര സർക്കാർ പുത്തൻ പോർട്ടൽ വികസിപ്പിക്കുന്നു. ഒരു ഉൽപ്പന്നം വിൽക്കുന്നതോടുകൂടി വിൽപ്പനക്കാരുടെയും നിർമാതാക്കളുടെയും ഉത്തരവാദിത്തം അവസാനിക്കുന്നില്ല. വിൽപ്പനാനന്തരവും ഉപയോക്താവിന് മികച്ച സേവനം ഉറപ്പുവരുത്താൻ ആണ് സർക്കാർ പുതിയ പോർട്ടലിലൂടെ ലക്ഷ്യമിടുന്നത്.

പണം നൽകി ഒരു ഉൽപ്പന്നം വാങ്ങുന്ന ആളെ സംബന്ധിച്ച് ആ ഉൽപ്പന്നം മികച്ച രീതിയിൽ പ്രവർത്തിക്കേണ്ടതുണ്ട്. അതിനിടയിൽ എന്തെങ്കിലും തകരാർ ഉണ്ടായാൽ സഹായം ഉറപ്പാക്കാനാണ് പോർട്ടൽ. ഉപയോക്താക്കൾക്ക് തങ്ങളുടെ പരാതികൾ അറിയിക്കാൻ ഈ പോർട്ടലിൽ സംവിധാനം ഉണ്ടാകും. ഒപ്പം നിർമാതാക്കൾ അവർ നൽകുന്ന സേവനങ്ങൾ സംബന്ധിച്ച വിശദമായ വിവരങ്ങളും പോർട്ടലിൽ പ്രസിദ്ധീകരിക്കേണ്ടി വരും.

കാർ, മൊബൈൽ, മറ്റ് ഗാഡ്ജെറ്റ്സുകൾ എന്നിവയുടെ വിൽപ്പനാനന്തര സേവനങ്ങൾ ആണ് ഈ പോർട്ടലിലൂടെ കേന്ദ്ര സർക്കാർ ഉറപ്പാക്കാൻ ശ്രമിക്കുന്നത്. വാങ്ങി അധിക നാൾ കഴിയും മുമ്പ് തന്നെ തകരാറിലാകുന്ന ഉപകരണങ്ങൾ നിരവധിയാണ്. നിർമാതാക്കളെ സമീപിക്കുമ്പോൾ അവർ കൈയൊഴിയുകയും പാർട്സുകൾക്ക് ഉയർന്ന വില ഈടാക്കുകയും ചെയ്യുന്നതായി പരാതികൾ വ്യാപകമാണ്. ഇത്തരം പരാതികൾ ഒഴിവാക്കാനും മികച്ച സേവനം ഉൽപ്പന്നങ്ങളുടെ നിർമാതാക്കളിൽ നിന്നും വിൽപ്പനക്കാരിൽ നിന്നും ഉപയോക്താക്കൾക്ക് ഉറപ്പുവരുത്താനും ഈ പോർട്ടലിലൂടെ സാധിക്കും.

ഹാൻഡ്‌സെറ്റുകൾ, കാറുകൾ എന്നിങ്ങനെ വിവിധ ഉൽപ്പന്നങ്ങൾക്കായുള്ള വിൽപ്പനാനന്തര സേവനത്തിന്റെ എല്ലാ വിശദാംശങ്ങളും സർക്കാർ ഈ പോർട്ടലിൽ ലിസ്റ്റ് ചെയ്യും. വിവിധ ഉൽപ്പന്നങ്ങളുടെയും ഹാൻഡ്‌സെറ്റ്, കാർ എന്നിവയുടെയും നിർമ്മാതാക്കൾ വിൽപ്പനാനന്തരം തങ്ങൾ നൽകുന്ന സേവനം സംബന്ധിച്ച് നിർബന്ധമായും വെബ്‌സൈറ്റിൽ വിശദമാക്കേണ്ടിവരുമെന്ന് കേന്ദ്ര സർക്കാരിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥൻ പറഞ്ഞതായി ഒരു ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു. സേവനത്തിനുള്ള സമയക്രമം, സേവന കേന്ദ്രങ്ങളുടെ സ്ഥാനങ്ങൾ, ഉൽപ്പന്നങ്ങളുടെ സ്പെയർ പാർട്‌സുകളുടെ ലഭ്യത തുടങ്ങിയ കാര്യങ്ങൾ ഇതിൽ ഉൾപ്പെടും.

ഉദാഹരണത്തിന്, ഒരു കാർ നിർമ്മാതാവ് ഇന്ത്യയിൽ ഒരു പുതിയ കാർ മോഡൽ അവതരിപ്പിക്കുമ്പോൾ, നിർദ്ദിഷ്ട മോഡലിന് എത്ര കാലത്തേക്ക് വിൽപ്പനാനന്തര സേവനം നൽകുമെന്നും കാറിന്റെ സ്പെയർ പാർട്സ് എത്രത്തോളം നൽകുമെന്നും കാർ കമ്പനി വെബ്‌സൈറ്റിൽ പ്രഖ്യാപിക്കേണ്ടിവരും. അടുത്ത ഏതാനും ആഴ്ചകൾക്കുള്ളിൽ വെബ്‌സൈറ്റ് സജീവമാകുമെന്നാണ് റിപ്പോർട്ട്. ഉപഭോക്താക്കളുടെ അവകാശങ്ങൾ നന്നായി സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പാക്കാനുള്ള ഗവൺമെന്റിന്റെ ഒരു സംരംഭമാണ് ഈ വെബ്സൈറ്റ്.

മൊബൈൽ ഫോണുകൾ/ടാബ്‌ലെറ്റുകൾ, കാർഷിക ഉപകരണങ്ങൾ, ഓട്ടോമൊബൈൽ (അവരുടെ ഉപകരണങ്ങൾക്കൊപ്പം) എന്നിങ്ങനെ ഉപയോക്താക്കൾക്ക് വിൽപനാനന്തര പിന്തുണ ആവശ്യമുള്ള, വിവിധ വിഭാഗങ്ങളിലെ ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്ന കമ്പനികളെ വെബ്‌സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇത്തരം വിവരങ്ങൾ ആധികാരികമായി വ്യക്തമാക്കുന്ന ഒരു സംവിധാനം ഇല്ലാത്തത് ആളുകളെ ചൂഷണം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ പലപ്പോഴും എത്തിക്കാറുണ്ടായിരുന്നു.

മറ്റു മാർഗങ്ങൾ ഇല്ലാത്തതിനാൽ വിൽപ്പനക്കാർ പറയുന്നത് കേട്ട് ആളുകൾക്ക് കൂടുതൽ പണം മുടക്കേണ്ടിയും വന്നിരുന്നു. എന്നാൽ ഈ പുതിയ വെബ്സൈറ്റ് സ്പെയർ പാർട്സുകളെക്കുറിച്ചും അവയുടെ ലഭ്യതയെക്കുറിച്ചും അറിയാൻ ഉപഭോക്താക്കളെ സഹായിക്കും. എന്തെങ്കിലും ഉൽപ്പം വാങ്ങും മുമ്പ് അതിന്റെ ക്വാളിറ്റിയും വാങ്ങിക്കഴിഞ്ഞാൽ ഉണ്ടാകുന്ന ബുദ്ധിമുട്ടുകളും ഓർത്ത് ആശങ്കപ്പെട്ടിരുന്ന ഉപയോക്താക്കൾക്ക് ഇനി അത്തരം പേടികൾ വേണ്ടെന്നും സർക്കാർ പറയുന്നു. ഉൽപ്പന്നം സംബന്ധിച്ച എല്ലാ കാര്യങ്ങളും അറിഞ്ഞ് വാങ്ങാൻ പോർട്ടൽ സഹായിക്കും.

പല ഓഫറുകളും നൽകി ഉൽപ്പന്നം ഉപയോക്താവിനെക്കൊണ്ട് വാങ്ങിപ്പിച്ച ശേഷം എന്തെങ്കിലും പ്രശ്നം നേരിടുമ്പോൾ തൊടുന്യായങ്ങൾ നിരത്തി പറഞ്ഞ ഇളവുകളിൽനിന്ന് പിന്നോക്കം പോകുകയും സേവനങ്ങൾക്ക് പണം ഈടാക്കുകയും ചെയ്തിരുന്ന രീതികളും ഇനി ഇല്ലാതാകും. വെബ്‌സൈറ്റിൽ പറഞ്ഞിരിക്കുന്ന സേവനങ്ങൾ ഉപയോക്താക്കൾക്ക് നൽകിയില്ലെങ്കിൽ വിൽപ്പനക്കാർക്ക് നിയമനടപടികൾ നേരിടേണ്ടിവരും.
-
54,999
-
36,599
-
39,999
-
38,990
-
1,29,900
-
79,990
-
38,900
-
18,999
-
19,300
-
69,999
-
79,900
-
1,09,999
-
1,19,900
-
21,999
-
1,29,900
-
12,999
-
44,999
-
15,999
-
7,332
-
17,091
-
29,999
-
7,999
-
8,999
-
45,835
-
77,935
-
48,030
-
29,616
-
57,999
-
12,670
-
79,470