ആയിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകൾ സൃഷ്ടിക്കാനുള്ള പദ്ധതിയുമായി ഹോങ്കോംഗ് കമ്പനി

|

ഹോങ്കോംഗ് ആസ്ഥാനമായുള്ള ഒരു റോബോട്ടിക് കമ്പനി 2021 ൽ ആയിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകൾ വൻതോതിൽ വികസിപ്പിക്കുവാൻ പദ്ധതിയിടുന്നതായി റിപ്പോർട്ടുകൾ സ്ഥിതീകരിച്ചു. ഈ വർഷത്തിൻറെ പകുതിയിൽ നാല് വ്യത്യസ്ത ഹ്യൂമനോയിഡ് മോഡലുകൾ ഫാക്ടറികൾ വികസിപ്പിക്കുവാൻ ആരംഭിക്കുമെന്നാണ് ഹാൻസൺ റോബോട്ടിക്സ് പറയുന്നത്. ആ റോബോട്ടുകളിൽ ഒന്ന് 'സോഫിയ' എന്ന റോബോട്ടാണ്. ഇതിന് മനുഷ്യനെപ്പോലെ തന്നെ കാണാനും സംസാരിക്കാനും സാധിക്കും. കഴിഞ്ഞ വർഷം ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയ ഒരു ഹ്യൂമനോയിഡ് കൂടിയാണ് സോഫിയ.

 

കൂടുതൽ ഓട്ടോമേഷൻ സംവിധാനം

കമ്പനിയുടെ സ്ഥാപകനും സിഇഒയുമായ ഡേവിഡ് ഹാൻസൺ റോയിട്ടേഴ്സിനോട് പറഞ്ഞു, ഈ കൊറോണ കാലത്ത് മനുഷ്യരെ സഹായിക്കാനും അവരുമായി ഇടപഴകാനും രൂപകൽപ്പന ചെയ്ത റോബോട്ടുകളുടെ ആവശ്യം വർദ്ധിക്കുകയുണ്ടയി. കൊറോണ നിലനിൽക്കുന്നതിനാൽ രോഗികൾക്ക് സംരക്ഷണം നൽകുവാനും അവരെ സുരക്ഷിതമായി നിലനിർത്തുന്നതിനായും കൂടുതൽ ഓട്ടോമേഷൻ സംവിധാനം ആവശ്യമാണ്."

ഹാൻസൺ റോബോട്ടിക്സ്

മുൻകാലങ്ങളിൽ കമ്പനിയുടെ പല റോബോട്ടുകളും കൈകൊണ്ട് നിർമ്മിച്ചതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്നാൽ ഇപ്പോൾ, ഹാൻസൺ റോബോട്ടിക്സ് അതിൻറെ നിർമ്മാണ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ തുടങ്ങിയിരിക്കുന്നു. നിലവിൽ 24 സോഫിയ മോഡലുകളുണ്ടെന്നും അവ "മറ്റ് പലതരം മോഡലുകൾ" സൃഷ്ടിക്കുന്നതിനുള്ള അടിസ്ഥാന ആശയമായി ഉപയോഗിക്കുമെന്നും ഹാൻസൺ പറഞ്ഞു. കൃത്യമായ ഒരു സംഖ്യ പറയുന്നില്ലെങ്കിലും 2021 അവസാനത്തോടെ "ആയിരക്കണക്കിന്" റോബോട്ടുകൾ വിൽക്കുവാൻ കമ്പനി ലക്ഷ്യമിടുന്നതെന്ന് ഹാൻസൺ വ്യക്തമാക്കി.

 ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ ഗാലക്‌സി എം02 സ്മാർട്ട്ഫോൺ ഇന്ത്യൻ വിപണിയിലെത്തി, വില 6,799 രൂപ

ആയിരക്കണക്കിന് ഹ്യൂമനോയിഡ് റോബോട്ടുകൾ
 

ആരോഗ്യമേഖലയിൽ സഹായികളായി ഹ്യൂമനോയിഡ് റോബോട്ടുകളെ വിപണനം ചെയ്യാൻ പദ്ധതിയിടുന്നതായിയും കമ്പനി പറയുന്നു. ഉദാഹരണത്തിന്, ബാധിച്ച രോഗം തിരിച്ചറിയുന്നതിന് മുൻപായോ, പ്രായമായവരുമായി ശാരീരിക വ്യായാമങ്ങൾ ചെയ്യിപ്പിക്കുവാനോ, ശരീര-താപനില അളക്കുന്നതിനോ എന്ന് തുടങ്ങി രോഗികളുമായി പരസ്‌പര ബന്ധമുണ്ടാക്കുന്ന അവസരങ്ങളിൽ ഇവ ഉപയോഗിക്കാം.

വിവോ എക്സ്50, വി19 സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ വില കുറച്ചു; പുതിയ വിലയും സവിശേഷതകളുംവിവോ എക്സ്50, വി19 സ്മാർട്ട്ഫോണുകൾക്ക് 5,000 രൂപ വരെ വില കുറച്ചു; പുതിയ വിലയും സവിശേഷതകളും

അത്തരം "സോഷ്യൽ റോബോട്ടുകൾ" പ്രവർത്തിപ്പിക്കുന്നത് മെഷീൻ ലേണിംഗ് രീതികളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും കൊണ്ടാണ്. മനുഷ്യരുടെ മുഖങ്ങളും പ്രവർത്തനങ്ങളും തിരിച്ചറിയാൻ അവർ ക്യാമറകളും സെൻസറുകളും ഉപയോഗിക്കുന്നു. കാലക്രമേണ അവരുടെ സാമൂഹികവും വൈകാരികവുമായ ബുദ്ധി വികസിപ്പിക്കാൻ സഹായിക്കുന്ന ഡിവൈസുകൾ ഉപയോഗിച്ചാണ് ഈ റോബോട്ടുകൾ നിർമ്മിച്ചിരിക്കുന്നത്. കമ്പനിയുടെ ഒരു ലാബിൽ നടന്ന പ്രകടനത്തിനിടയിൽ, സോഫിയ മോഡലുകളിലൊന്ന് മനുഷ്യരെ സഹായിക്കാൻ കഴിയുന്ന ചില പ്രവർത്തനങ്ങൾ തിരിച്ചറിയുകയുണ്ടായി.

റോബോട്ടുകൾ

കൂടത്തെ, ഈ റോബോട്ടുകൾ മനുഷ്യനെപ്പോലെയാണെന്നും എയർലൈൻ വ്യവസായത്തിലും മറ്റും പൊതുജനങ്ങൾക്ക് സേവനം നൽകുവാൻ ഇവ ഉപയോഗിക്കാമെന്നും അദ്ദേഹം നിർദ്ദേശിക്കുകയുണ്ടായി. ഹോങ്കോങ്ങിന്റെ പോളിടെക്നിക് സർവകലാശാലയിലെ സോഷ്യൽ റോബോട്ടിക്സ് പ്രൊഫസറാണ് ജോഹാൻ ഹൂർ. അദ്ദേഹത്തിൻറെ ഗവേഷണത്തിൽ സോഫിയയെക്കുറിച്ചുള്ള ആർട്ടിക്കിളുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. സാങ്കേതികവിദ്യ ഇപ്പോഴും വികസിച്ചു കൊണ്ടിരിക്കുകയാണെങ്കിലും പാൻഡെമിക് റോബോട്ടുകളും മനുഷ്യരും തമ്മിലുള്ള ബന്ധത്തെ അത് കൂടുതൽ പരിപോഷിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു

ഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം അതും വിലക്കുറവിൽഷവോമി സ്മാർട്ട്‌ഫോണുകൾ ഇപ്പോൾ നിങ്ങൾക്കും സ്വന്തമാക്കാം അതും വിലക്കുറവിൽ

പ്രൊഫഷണൽ സർവീസ് റോബോട്ടുകൾ

കോറോണക്ക് മുമ്പ് റോബോട്ടുകളുടെ ഉപയോഗം വർദ്ധിച്ചുകൊണ്ടിരുന്നു. പ്രൊഫഷണൽ സർവീസ് റോബോട്ടുകളുടെ ലോകമെമ്പാടുമുള്ള വിൽപ്പന 2018 നും 2019 നും ഇടയിൽ 32 ശതമാനം ഉയർന്നതായി ഇന്റർനാഷണൽ ഫെഡറേഷൻ ഓഫ് റോബോട്ടിക്‌സ് കഴിഞ്ഞ വർഷം നൽകിയ റിപ്പോർട്ടിൽ പറയുന്നു.

Best Mobiles in India

English summary
Hanson Robotics says that during the first half of the year, four separate humanoid models will start leaving factories. One of the four is a robot called Sophia, which in recent years has gained global attention for looking and speaking in a very human-like manner.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X