ഇന്‍സ്റ്റഗ്രാമിലെ സുന്ദര മൃഗങ്ങള്‍!!!

Posted By:

ലോകത്തെ ഏറ്റവും വലിയ ഫോട്ടോ ഷെയറിംഗ് സോഷ്യല്‍ നെറ്റ്‌വര്‍ക്കിംഗ് സൈറ്റാണ് ഇന്‍സ്റ്റഗ്രാം. വൈിധ്യമാര്‍ന്ന എത്രയോ ചിത്രങ്ങള്‍ അതില്‍ കാണാം. ലക്ഷക്കണക്കിനു ഫോളോവേള്‌സുള്ള പിഞ്ചു കുഞ്ഞുങ്ങള്‍ വരെ ഉണ്ട് ഈ സൈറ്റില്‍.

എന്നാല്‍ മനുഷ്യര്‍ക്കു മാത്രമല്ല, മൃഗങ്ങള്‍ക്കും ഉണ്ട് ഇന്‍സ്റ്റഗ്രാം അക്കൗണ്ട്. അതും ചില്ലറക്കാരല്ല, അഞ്ചും പത്തും ലക്ഷം ഫോളോവേഴ്‌സ് ഉള്ള മൃഗങ്ങള്‍. അതായത് തങ്ങളുടെ വളര്‍ത്തുമൃഗങ്ങളുടെ പേരില്‍ ഉടമസ്ഥര്‍ തുടങ്ങിയ അക്കൗണ്ട്. അതില്‍ പോസ്റ്റ് ചെയ്യുന്നതാവട്ടെ ആ വളര്‍ത്തു മൃഗത്തിന്റെ ചിത്രങ്ങള്‍ മാത്രം.

എന്തായാലും ഇത്തരത്തില്‍ ഇന്‍സ്റ്റഗ്രാമില്‍ ഏറെ ഫോളോവേഴ്‌സുള്ള, കൗതുകം ജനിപ്പിക്കുന്ന രൂപഭംഗിയുള്ള ഏതാനും വളര്‍ത്തുമൃഗങ്ങളുടെ ഇന്‍സ്റ്റഗ്രാം ചിത്രങ്ങള്‍ ചുവടെ കൊടുക്കുന്നു. ഇഷ്ടപ്പെട്ടാല്‍ നിങ്ങള്‍ക്കും ഫോളോ ചെയ്യാം.

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

ഹാമില്‍ടണ്‍ (പൂച്ച)

മനോഹരമായ മീശയാണ് ഈ പൂച്ചയുടെ പ്രത്യേകത. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

ഷിഷി മാറു (emonemon)

ദേഷ്യമാണ് ഈ പൂച്ചയുടെ സ്ഥായിഭാവം. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

യോഗര്‍ട് (yogurt_thepirate)

യോഗര്‍ട് എന്ന ഈ നായ്ക്കുട്ടിക്ക് ജന്‍മനാല്‍ ഒരു കണ്ണ് മാത്രമാണ് ഉള്ളത്. കൂടാതെ നാവ് എപ്പോഴും പുറത്തിട്ടിരിക്കും. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

ഡെയ്‌സി (underbiteunite)

മുന്‍കാലുകള്‍ക്ക് സ്വധീനക്കുറവുള്ള നായയാണ് ഡെയ്‌സി. അതുശകാണ്ടുതന്നെ രണ്ടു ചക്രങ്ങളുടെ സഹായത്തോശടയാണ സഞ്ചാരം. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

വീനസ് (venustwofacecat)

മുഖത്തിന് രണ്ടുനിറമാണ് എന്നതാണ് ഈ പൂച്ചയുടെ പ്രത്യേകത. മാത്രമല്ല, കണ്ണുകള്‍ക്കും നിറവ്യത്യാസമുണ്ട്. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

മെന്‍സ്‌വെയര്‍ ഡോഗ് (mensweardog)

പുരുഷന്‍മാരെപോലെ വസ്ത്രം ധരിച്ചു നടക്കുന്ന നായ്ക്കുട്ടിയാണ് മെന്‍സ്‌വെയര്‍ ഡോഗ്. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

ലില്‍ ബബ് (iamlilbub)

ജനിതകമായ നിരവധി പ്രശ്‌നങ്ങളുള്ള പൂച്ചയാണ് ഇത്. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

സാം (samhaseyebrows)

പുരികങ്ങളുള്ള പൂച്ചക്കുട്ടിയാണ് സാം...ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

ടോമിന്യ (tomiinya)

ജപ്പാനില്‍ നിന്നുള്ള ഈ പൂച്ചയുടെ കണ്ണുകള്‍ക്കാണ് പ്രത്യേകത. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

റുസ്റ്റി (rustythehusky)

എപ്പോഴും ഹെഡ്ബാന്‍ഡ് ധരിക്കുന്ന നായയാണ് ഇത്. ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക് ചെയ്യുക.

 

കൂടുതല്‍ ടെക്നോളജി വാര്‍ത്തകള്‍ക്ക് ഗിസ്ബോട്ട്

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot