ദ ഡാര്‍ക്ക് നൈറ്റ് റൈസസ് ബാറ്റ്മാന്‍ ഗെയിം പുറത്തിറക്കി

Posted By: Super

ദ ഡാര്‍ക്ക് നൈറ്റ് റൈസസ് ബാറ്റ്മാന്‍ ഗെയിം പുറത്തിറക്കി

ഗെയിംലോഫ്റ്റിന്റെ ഏറ്റവും പുതിയ ഗെയിമായ ദ ഡാര്‍ക്ക് നൈറ്റ് റൈസസ് ആന്‍ഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ അവതരിപ്പിച്ചു. ബാറ്റ്മാന്റെ ഇന്ന് റിലീസാകുന്ന ഏറ്റവും പുതിയ ചലച്ചിത്രമായ ദ ഡാര്‍ക്ക് നൈറ്റ് റൈസസിനെ ആസ്പദമാക്കിയാണ് ഗെയിം.

ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ഐട്യൂണ്‍സ് എന്നിവയില്‍ നിന്നും ഇന്ന് മുതല്‍ ഗെയിം ഡൗണ്‍ലോഡ് ചെയ്യാം. ഗൂഗിള്‍ പ്ലേയില്‍ 386.63 രൂപയ്ക്കാണ് ഗെയിം വാങ്ങാനാകുക. 6.99 ഡോളര്‍ (ഏകദേശം 385.433 രൂപ) ആണ് ഐട്യൂണ്‍സില്‍ നിന്നും ഗെയിം വാങ്ങുന്നതിന്.

ഗോതം നഗരത്തെ ദുഷ്ടശക്തികളില്‍ നിന്ന് മോചിപ്പിക്കുകയാണ് ഈ ഗെയിമില്‍ ബാറ്റ്മാന്റെ കര്‍ത്തവ്യം. തടങ്കല്‍ പാര്‍പ്പിക്കല്‍, ബോംബ് സ്‌ക്വാഡ്, തടവ് ചാടല്‍ ഉള്‍പ്പടെ വിവിധ ഘട്ടങ്ങള്‍ ഇതില്‍ ഉപഭോക്താക്കള്‍ക്ക് ആസ്വദിക്കാം. ബാറ്റ്മാന്റെ മികച്ച അഭ്യാസമുറകള്‍ പുറത്തെടുക്കാന്‍ സിറ്റിയില്‍ ഒളിഞ്ഞുകിടക്കുന്ന വസ്തുക്കള്‍ കണ്ടെത്തേണ്ടതും രസകരവും സാഹസികവുമാണ്.

ഗെയിംലോഫ്റ്റ് ആഴ്ചകള്‍ക്ക് മുമ്പാണ് ദ അമേസിംഗ് സ്‌പൈഡര്‍മാന്‍ ഗെയിം അവതരിപ്പിച്ചത്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot