തലയ്ക്ക് മുകളിലെ ആപ്പിള്‍ എയ്ത് വീഴ്ത്താന്‍ ഡാര്‍ക്ക് മാന്‍ ആന്‍ഡ്രോയിഡിലെത്തി

Posted By: Staff

തലയ്ക്ക് മുകളിലെ ആപ്പിള്‍ എയ്ത് വീഴ്ത്താന്‍ ഡാര്‍ക്ക് മാന്‍ ആന്‍ഡ്രോയിഡിലെത്തി

ഓണ്‍ലൈനില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ഡാര്‍ക്ക് മാന്‍ അമ്പെയ്ത്ത് ഗെയിമിന്റെ ആന്‍ഡ്രോയിഡ് വേര്‍ഷന്‍ ഇപ്പോള്‍ ലഭ്യം. ഹൈദരാബാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 7സീസ് എന്റര്‍ടെയിന്‍മെന്റാണ് ഈ ഗെയിം വികസിപ്പിച്ചെടുത്തത്. 'ദ ഡാര്‍ക്ക് മാന്‍' എന്ന പേരിലാണ് ആന്‍ഡ്രോയിഡിലും ഈ ഗെയിം ലഭിക്കുക. ഏകദേശം 55 രൂപ മുടക്കി ഗെയിം ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്ന് വാങ്ങാം. ഇതിന്റെ സൗജന്യ വേര്‍ഷനും ലഭിക്കും. 10 ലെവല്‍ വരെയാണ് സൗജന്യ വേര്‍ഷന്‍ കളിക്കാനാകുക.

രണ്ട് കഥാപാത്രങ്ങളാണ് ഈ ഗെയിമില്‍ ഉള്ളത്. ഒരു അമ്പെയ്ത്തുകാരനും അമ്പെയ്ത്തിന് നിന്നുകൊടുക്കുന്ന മറ്റൊരാളും. ഇതില്‍ അമ്പെയ്ത്തുകാരന്‍ രണ്ടാമത്തെ ആളുടെ തലയില്‍ സ്ഥാനം പിടിച്ച ആപ്പിള്‍ എയ്ത് വീഴ്ത്തണം. ഇതിനിടയില്‍ അമ്പ് ആപ്പിളിന് പകരം  ആളുടെ ശരീരത്തിലാണ്  കൊള്ളുന്നതെങ്കില്‍ വീണ്ടും കളിക്കണം. തലയിലെ ആപ്പിള്‍ അമ്പെയ്ത് വീഴ്ത്തിയാല്‍ 100 മാര്‍ക്ക് ലഭിക്കും. അപ്പോള്‍ അടുത്ത ലെവലിലേക്ക് പോകാം.

ഓരോ ലെവലും ഏറെ വ്യത്യസ്തമായാണ് ഡാര്‍ക്ക് മാന്‍ ഗെയിമില്‍ പരിചയപ്പെടുത്തിയിരിക്കുന്നത്. കൂടുതല്‍ ലെവലുകളിലേക്ക് എത്തുമ്പോള്‍ ആപ്പിള്‍

അമ്പെയ്ത് വീഴ്ത്തുന്നതിന് മുമ്പേ അതിന് മുമ്പിലായുണ്ടാകുന്ന തടസ്സങ്ങളെയെല്ലാം നീക്കം ചെയ്യേണ്ടതുണ്ട്. ഗൂഗിള്‍ പ്ലേ സ്റ്റോറിനെ കൂടാതെ സാംസംഗ്  ആപ്ലിക്കേഷന്‍ സ്റ്റോര്‍, എല്‍ജി സ്‌റ്റോര്‍ ഉള്‍പ്പടെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷനുകള്‍ ലഭ്യമാക്കുന്ന മറ്റ് സ്റ്റോറുകളില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്.

Social Counting

ബ്രേക്ക് ന്യൂസ് അറിയിപ്പുകള് നേടൂ. - Malayalam Gizbot