സാങ്കേതികതയിൽ പുതുമയുണർത്തി ഒരു പറക്കുന്ന ബൈക്കിനെ പരിചയപ്പെടാം

|

ബൈക്ക് എന്ന വാഹനം നമുക്ക് എല്ലാവർക്കും സുപരിചിതമാണ്. യാത്രകൾ ബൈക്കിൽ നടത്തുമ്പോൾ അതിനാൽ നിന്നും ലഭിക്കുന്ന അനുഭൂതി വേറെതന്നെയാണ്. അതുകൊണ്ടുതന്നെ ബൈക്കിനുള്ള പ്രാധാന്യം നിത്യജീവിതത്തിൽ ഒഴിവാക്കനാവാത്ത ഘടകമായി മാറിയിരിക്കുന്നു. എന്നാൽ, പറക്കുന്ന ഒരു ബൈക്ക് ഉണ്ടെങ്കിൽ എങ്ങനെയിരിക്കും. ഇതാ അത്തരത്തിലുള്ള ഒരു ബൈക്കിനെ പരിചയപ്പെടാം. ടെക്നോളജിയുടെ വേറൊരു കരുത്താണ് ഈ പുതിയ സ്‌കോര്‍പിയന്‍ 3 എന്ന ഈ പറക്കും ബൈക്ക്.

ടേക്-ഓഫ് ആന്‍ഡ്‍ ലാന്‍ഡിങ് വെഹിക്കിള്‍ (ഇ-വിറ്റിഒഎല്‍)
 

ഇലക്ട്രിക്കല്‍ വെര്‍ട്ടിക്കല്‍ ടേക്-ഓഫ് ആന്‍ഡ്‍ ലാന്‍ഡിങ് വെഹിക്കിള്‍ (ഇ-വിറ്റിഒഎല്‍) എന്ന് ഇത് അറിയപ്പെടുന്നു. കാലിഫോർണിയ ആസ്ഥാനമായ റഷ്യൻ കമ്പനി ഹോവർസർഫാണ് പറക്കും ബൈക്കുകളുടെ സൃഷ്ടാക്കൾ. ഇതിന്റെ പരമാവധി വേഗത മണിക്കൂറിൽ 60 മീറ്റർ ആണ്. ഇതുപയോഗിച്ച് ഒരു ഇടത്തരം കാറിനെ പോലും പിന്തുടർന്ന് തടയാനാകില്ല എന്ന് അവർക്ക് നന്നായി അറിയാം. വാഹനമുപയോഗിച്ച് എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിൽ പോകാനായിരിക്കും ഇവ പ്രധാനമായും ഉപയോഗിക്കുന്നത്.

ഡ്രോൺ-മോഡിൽ

പൈലറ്റിനോപ്പം പറക്കുമ്പോൾ ഒറ്റചാർജിൽ പരമാവധി 25 മിനിറ്റാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ബൈക്കിന്റെ ഫ്‌ളൈറ്റ് ടൈം. ഡ്രോൺ-മോഡിൽ 40 മിനിറ്റുമാണ്. ഹോവർബൈക്കിന്റെ യുഗം ഒടുവിൽ അടുത്തിരിക്കുന്നു, നഗരങ്ങളിലെ തിരക്കും ഹരിതഗൃഹ വാതക ഉദ്‌വമനം കുറയ്ക്കുന്നതിനും ഈ വാഹനങ്ങൾ സഹായിക്കും. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലും ഉയരങ്ങളിലും ഇറങ്ങാനാകും ഈ വാഹനം ഉപയോഗിക്കുന്നത്.

പൈലറ്റ് ലൈസന്‍സ്‍ ആവശ്യമില്ല

അമേരിക്കയിലെ ഇപ്പോഴത്തെ നിയമം അനുസരിച്ച് ഈ വാഹനം ഓടിക്കാന്‍ പൈലറ്റ് ലൈസന്‍സ്‍ ആവശ്യമില്ല എന്നതും പ്രത്യേകതയാണ്. സ്വകാര്യമായ ആവശ്യങ്ങള്‍ക്കും ഈ പറക്കും മോട്ടോര്‍ സൈക്കിള്‍ നല്‍കാന്‍ തയാറാണ് ഇതിന്‍റെ നിര്‍മ്മാതാക്കള്‍. പതിനായിരം ഡോളറിന് പ്രീബുക്ക് ചെയ്യാവുന്ന ബൈക്കിന്റെ വില ഏകദേശം 2.64 കോടി രൂപയാണ്. നാലു ജെറ്റ് ടര്‍ബൈനുകളാണ് സ്പീഡറിന് കരുത്തേകുന്നത്. 750 പൗണ്ട് ഫീറ്റ് ത്രസ്റ്റ് നല്‍കും ഈ ടര്‍ബൈനുകള്‍. ഡീസലോ അല്ലെങ്കില്‍ മണ്ണെണ്ണയോ ഇന്ധനമായി ഉപയോഗിക്കാം.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ്
 

ഇത് നിർമിച്ച ടീം പറയുന്നത്, ഈ വാഹനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്; കമ്പ്യൂട്ടർ വിഷൻ ടെക്നോളജി, ഫ്ലൈറ്റ് കമ്പ്യൂട്ടറുകൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇലക്ട്രിക് ഡക്ടഡ് ഫാനുകൾ, ബാറ്ററികൾ, പവർ ഇലക്ട്രോണിക്സ് എന്നിവയാണ്. ഇതിലെ സുരക്ഷാ നടപടികളിൽ നിർമ്മാതാക്കൾ "ട്രിപ്പിൾ സെക്യൂരിറ്റി സിസ്റ്റം" എന്ന് വിളിക്കുന്നത് ഉൾപ്പെടുത്തി: ഇലക്ട്രോണിക്, മെക്കാനിക്കൽ, എമർജൻസി ലാൻഡിംഗ്, സൗണ്ട്, വിഷ്വൽ മുന്നറിയിപ്പ് സംവിധാനം, ആന്റി-ഇന്റർഫറൻസ് സ്ക്രീനിംഗ്, കിൽ സ്വിച്ച്, എംബെഡ്ഡ്ഡ് ഡിഫോർമേഷൻ സോൻസ്, പവർ ഫെൻസുകൾ പിന്നെ പൈലറ്റിനായുള്ള സംരക്ഷണ ഘടകങ്ങൾ എന്നിവയുണ്ട്.

ടെക്നോളജിയുടെ വേറൊരു കരുത്താണ് ഈ പുതിയ സ്‌കോര്‍പിയന്‍ 3 എന്ന ഈ പറക്കും ബൈക്ക്.

ഇ-വിറ്റിഒഎല്‍

വെര്‍ട്ടിക്കല്‍ ടേക്ക് ഓഫും ലാന്‍ഡിങ്ങും സാധിക്കുന്ന സ്പീഡറിന്റെ ഉയര്‍ന്ന വേഗം മണിക്കൂറില്‍ 241 കിലോമീറ്ററാണ്. 15000 അടി ഉയരത്തില്‍ പരമാവധി 25 മിനിറ്റു നേരം ആകാശത്ത് പറക്കാന്‍ ഈ വാഹനത്തിന് സാധിക്കും. ഡ്രോണിന്റെ മാതൃകയിൽ പ്രവര്‍ത്തിക്കുന്നതാണ് ഈ പറക്കും ബൈക്ക്. കാണാൻതന്നെ നല്ല രസമുള്ളവാക്കുന്ന ഒരു രൂപം തന്നെയാണ് ഇതിന് കമ്പനി നൽകിയിരിക്കുന്നത്. തികച്ചും കൗതുകം ഉണർത്തുന്ന ഒരു കാഴ്ച തന്നെയാണ് ഈ പറക്കുന്ന വാഹനത്തിന്.

Most Read Articles
Best Mobiles in India

Read more about:
English summary
Founded by Russian national Alex Atamanov, the company took it upon itself to create what may become the world’s first mass-marketed flying bike. The technology developed by the company has grown over the years to become a machine called Hoverbike S3.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X