രണ്ട് ദശാബ്ദത്തെക്കാളും ഭൂമി ഇപ്പോൾ കൂടുതൽ ഹരിതവർണത്തിൽ, കാരണം ഇന്ത്യയും ചൈനയും: റിപ്പോർട്ട്

|

ഇത് കേൾക്കുമ്പോൾ നിങ്ങൾക്ക് അത്ഭുതം തോന്നാം, 20 വർഷങ്ങൾക്ക് മുൻപ് ഭൂമിയിൽ ഉണ്ടായിരുന്നതിനേക്കാളും കൂടുതൽ പച്ച നിറമാണ് ഇപ്പോൾ ദൃശ്യമാകുന്നത്. നാഷണൽ എയ്റോനോട്ടിക്സ് ആന്റ് സ്പെയ്സ് അഡ്മിനിസ്ട്രേഷൻ (നാസ) യുടെ റിപ്പോർട്ട് പ്രകാരം, രണ്ട് ദശാബ്ദങ്ങൾക്കുമുമ്പ് ഭൂമിയിൽ ഉണ്ടായിരുന്ന മരങ്ങളെക്കാളും കൂടുതൽ മരങ്ങൾ ഇപ്പോൾ ഭൂമിയിലുണ്ടെന്ന് പറയുന്നു. ചൈനയും ഇൻഡ്യയും അവരുടെ വൃക്ഷത്തോടനുബന്ധിച്ചുള്ള പദ്ധതികളുമായി മുന്നോട്ട് നയിക്കുന്നതാണ് ഇതിന് പ്രധാന കാരണമെന്ന് നാസ പഠനം വിശദീകരിക്കുന്നു.

രണ്ട് ദശാബ്ദത്തെക്കാളും ഭൂമി ഇപ്പോൾ കൂടുതൽ ഹരിതവർണത്തിൽ

 

2017 ജൂലൈയിൽ ഇന്ത്യ മധ്യപ്രദേശിലെ നർമദാ നദിയിൽ ഒരു ദിവസം കൊണ്ട് 66 മില്ല്യൻ വൃക്ഷതൈകളാണ് നട്ടത്. ഇതിനുമുമ്പ് ഉത്തർപ്രദേശ് സംസ്ഥാനത്ത് 800,000 സ്വമേധയാ സേവകർ 24 മണിക്കൂറിനുള്ളിൽ 50.4 മില്ല്യൻ മരതൈകൾ നട്ടുപിടിപ്പിച്ചു.

ഇന്ത്യയില്‍ വാങ്ങാവുന്ന വാട്ടര്‍-ഡ്രോപ്പ് നോച്ച് ഡിസ്‌പ്ലേയോടു കൂടിയ മികച്ച ഫോണുകള്‍

ചൈനയും ഇന്ത്യയുമാണ് ഭൂമിയുടെ ഹരിത ഭംഗി

ചൈനയും ഇന്ത്യയുമാണ് ഭൂമിയുടെ ഹരിത ഭംഗി

"ചൈനയും ഇന്ത്യയുമാണ് ഭൂമി ഹരിത ഭംഗിയായി നിൽക്കുന്നതിൽ മൂന്നിലൊന്ന് ഭാഗവും വഹിക്കുന്നത്, പക്ഷേ ഭൂമിയിലെ മൊത്തം ഭൂവിസ്തൃതിയുടെ 9 ശതമാനം മാത്രമാണ് സസ്യജാലങ്ങളിൽ അടങ്ങിയിട്ടുള്ളത് - ഒരു അതിശയകരമായ കണ്ടെത്തൽ എന്നത്, ജനസംഖ്യാ പെരുകുന്നതുമൂലം രാജ്യത്ത് സ്ഥലത്തിൻറെ അളവിൽ കുറവ് വരും," മസാച്യുസെറ്റ്സിലെ ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ എർത്ത് ആൻഡ് എൻവയൺമെന്റ് ഡിപ്പാർട്ട്മെന്റിന്റെ മുഖ്യ ലേഖകനായ ചി ചെൻ പറഞ്ഞു.

സെൻസസ് റിപ്പോർട്ട്

സെൻസസ് റിപ്പോർട്ട്

1990-കളിൽ സാറ്റലൈറ്റ് വിവരങ്ങൾ ഉപയോഗിച്ച് ആദ്യമായി കണ്ടെത്തിയതാണ് ഈ ഹരിതപ്രതിഭാസം, ഈ വിശകലനം ഇപ്പോൾ ഭൂമിയെ പരിക്രമണം ചെയ്യുന്ന രണ്ട് നാസ ഉപഗ്രഹങ്ങളാൽ സാധ്യമാണ്. ഇതിനെ മോഡറേറ്റ് റെസൊല്യൂഷൻ ഇമേജിംഗ് സ്പെക്ട്രോറേഡിയോമീറ്റർ അഥവാ മോഡിസ് എന്നാണ് വിളിക്കുന്നത്, ഇത് നൽകുന്ന ഉയർന്ന റെസല്യൂഷനിലുള്ള ഡാറ്റ വളരെ കൃത്യമായ വിവരങ്ങൾ നൽകുന്നുവെന്ന് നാസ പറയുന്നു. 500 മീറ്റർ അല്ലെങ്കിൽ 1,600 അടി വരെയുള്ള നിരത്തിൽ ഭൂമിയുടെ പച്ചപ്പുതപ്പിലും ജൈവവൈവിധ്യത്തിലുമുള്ള മാറ്റങ്ങളെ കണക്കാക്കാൻ ഗവേഷകരെ ഇത് സഹായിക്കുന്നു.

ചൈന ഇന്ത്യ
 

ചൈന ഇന്ത്യ

"ഈ ദീർഘകാല വിവരണം ഞങ്ങളെ കൂടുതൽ ആഴത്തിലേക്ക് ചെന്നെത്താൻ സഹായിച്ചു,"നാസയുടെ അമെസ് റിസേർച്ച് സെന്ററിലെ ശാസ്ത്രജ്ഞനും, കാലിഫോർണിയയിലെ സിലിക്കൺ വാലിയിലെ, പുതിയ സൃഷ്ടിയുടെ സഹ-എഴുത്തുകാരനുമായ രാമ നെമാനി പറഞ്ഞു, "ഉദാഹരണമായി, ഭൂമിയുടെ ഹരിതപ്രഭാവം ആദ്യം കണ്ടുതുടങ്ങിയപ്പോൾ കരുതിയത് അന്തരീക്ഷത്തിൽ ചേർത്ത കാർബൺ ഡൈ ഓക്സൈഡിന്റെ ചൂട്, ഈർപ്പം നിറഞ്ഞ കാലാവസ്ഥ എന്നിവ വടക്കൻ കാടുകളിൽ കുടുതൽ ഇലകൾ വളരാൻ ഇടയാക്കി എന്നു ഞങ്ങൾ കരുതി. ഇപ്പോൾ, മോഡിസ് ഡാറ്റ പ്രകാരം, ചെറിയ തോതിലുള്ള വികസനമാണ് സംഭവിക്കുന്നതെന്നും ഇതിൽ മനുഷ്യരും സംഭാവന ചെയ്യുന്നതായി ഞങ്ങൾ കാണുന്നു".

ഭക്ഷ്യവിളകളുടെ കൃഷി

ഭക്ഷ്യവിളകളുടെ കൃഷി

കാലാവസ്ഥാ വ്യതിയാനം പരിഹരിക്കുന്നതിനുള്ള ഇന്ത്യയുടെ തന്ത്രത്തിന്റെ ഭാഗമാണ് ലക്ഷ്യം വച്ചുള്ള പ്ലാന്റേഷൻ പദ്ധതികൾ. 2015-ലെ പാരീസ് കാലാവസ്ഥാ സമ്മേളനത്തിൽ, ഇന്ത്യയുടെ ഭൂവിസ്തൃതിയുടെ 12 ശതമാനത്തിൽ വനങ്ങളെ പുനരുജ്ജീവിപ്പിക്കാൻ 6 ബില്ല്യൻ ഡോളർ ചിലവഴിക്കേണ്ടതുണ്ട്, കൂടാതെ, വനപ്രദേശം 29 ശതമാനമായി വർധിപ്പിക്കേണ്ടതുമുണ്ട്. വനവൽക്കരണത്തെ സംരക്ഷിക്കാനും വികസിപ്പിക്കാനും ചൈനയ്ക്കുംസമാനമായ പദ്ധതികൾ ഉണ്ട്.

ഭക്ഷ്യവിളകളുടെ കൃഷിയാണ് ഇൻഡ്യയിൽ കാണപ്പെടുന്ന 82 ശതമാനം ഹരിതപ്രഭാവത്തിന്റെ കാരണം. ഇതിൽ ഒന്നിലധികം കൃഷിവിഭവങ്ങൾ ഉൾപ്പെടുന്നു, ഒരു വർഷത്തിൽ ഒന്നിൽ കൂടുതൽ കൊയ്ത്തു ഉത്പാദിപ്പിക്കുന്നതിനായി കൃഷി മറ്റുള്ളയിടങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ് ചെയ്യുന്നത്. ഇത് ധാന്യങ്ങൾ, പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയവയുടെ ഉത്പാദനം 2000 ത്തിൽ നിന്നും 35-40 ശതമാനമായി വർദ്ധിച്ചു വെന്നും പറയുന്നു.

Most Read Articles
Best Mobiles in India

Read more about:
English summary
The greening phenomenon was first detected using satellite data in the mid-1990s, and the 20-year old data comparison is now possible because of NASA instrumentation orbiting the earth on two satellites. It is called the Moderate Resolution Imaging Spectroradiometer, or MODIS, and NASA says its high-resolution data provides very accurate information.

മികച്ച ഫോണുകൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Gizbot sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Gizbot website. However, you can change your cookie settings at any time. Learn more
X